ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്റെ ചിന്തയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ എന്റെ ചിന്തയിൽ

2020 ഒരു പാട് നല്ല പ്രതീക്ഷകളോടെ തുടങ്ങിയവർഷം' ലോക രാജ്യങ്ങൾ വികസനത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നവർഷം' പക്ഷേ ,ലോക രാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു സകല മനുഷ്യരെയും നശിപ്പിക്കാൻ ചൈനയിൽ നിന്നും ഉൽഭവിച്ച കൊറോണാ വൈറസ് .ലോകത്തെ മുഴുവനും ഇരുട്ടിലാക്കി അധിവേഗം വൈറസ് നമ്മൂടെ ലോക രാജ്യങ്ങളെ മുഴുവനും കീഴടക്കി. ഓരോ ദിവസവും രോഗികളുടെ എണ്ണവും മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരുന്നു.മാരകമായ ഈ വൈറസ് അധിവേഗം തന്നെ ഇൻന്ത്യയിൽ പടർന്നു കയറിയെന്ന് മാധ്യമങ്ങൾ പറഞ്ഞു തുടങ്ങി.ഒരേ ദിവസം കൂടും തോറും ഇന്ത്യയിൽ രോഗികൾ വർദ്ധിച്ചു തുടങ്ങി. ലോക രാജ്യങ്ങൾ ലോക്ക് ഡൗൺ ണിനെ കുറിച്ച് ചിന്തിക്കുന്നതിന് മുൻ ബ് തന്നെ നമ്മുടെ രാജ്യം ഇന്ത്യൻ ജനതയുടെ സുരക്ഷിത്വം കണക്കിലെടുത്ത് അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.ഇതിന് മുൻ ബ് ഇന്ത്യൻ ജനത ഒരിക്കലും കണ്ടിട്ടില്ലാത്ത ജനതാ കർഫൂവും അതിനു ശേഷം 21 ദിവസത്തെ lockdown നും പ്രക്യാപിച്ചു.ആരോഗ്യ പ്രവർത്തകരും പോലീസും രാ ട്രീയ പ്രവർത്തകരും ഒത്ത് ചേർന്ന് രാജ്യത്തെ തിരിച്ചു കൊണ്ടുവരാൻ പ്രയത്നിക്കുന്നു. ഈ lockdown കൊണ്ട് രാജ്യത്തെ തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശo അനുസരിച്ച് പ്രധാനമന്ത്രി വീണ്ടുമെയ്യ് മൂന്ന് വരരlockdown നീട്ടാൻ ആഖ്യാനം ചെയ്തു.40 ദിവസം ഇതാ ഇന്ത്യ lockdown നിൽ. നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും ഇന്ത്യയെ തിരിച്ചു കൊണ്ടുവരാൻ തുടങ്ങിയിരിക്കുന്നു.40 ദിവസത്തിനു ശേഷം ഒരു പുതിയ ഇന്ത്യൻ പ്രഭാതം നമുക്ക് കാണാൻ സാധിക്കും.വളരെ അധികം പ്രദീക്ഷകളൊടെ ഇന്ത്യൻ ജനത ആ അസുലഭ നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നു. ആ പുതിയ പ്രഭാതത്തെ വരവേൽക്കാൻ ഞാനും കാത്തിരിക്കുന്നു.


നിഖിൽ ബോബൻ
7 B ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം