പച്ചപ്പുകൾ സംരക്ഷിക്കാം
നമ്മുടെ പരിസ്ഥിതി എന്ത‍് സുന്ദരമാണ്. സുന്ദരമാണോ ?
ഇപ്പോൾ പൂർണ്ണ അർത്ഥത്തിൽ അങ്ങനെ പറയാമോ ? നമ്മുടെ സുന്ദരിയായ ഭൂമിയെ തിരിച്ച് പിടിക്കേണ്ടേ ?
ഒരാൾ വിചാരിച്ചാൽ ലോകം നന്നാവില്ലെന്ന ചിന്ത വേണ്ട. ഈ ഭൂമിയെ മലിനമാക്കാതിരിക്കാൻ കുഞ്ഞു മനസ്സിലെ ചെറിയ ചിന്തകൾ ഇതാ..
ചെടികൾ, മരങ്ങൾ എന്നിങ്ങനെ നമുക്കു ചുറ്റുമുള്ള പച്ചപ്പുകൾ വെട്ടിക്കളയാതെയും പുതിയ തൈകൾ നട്ടും നമുക്ക് ഭൂമിയോട് കൂട്ടുകൂടാം. ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന എല്ലാവർക്കും പച്ചക്കറിത്തോട്ടം തയ്യാറാക്കാം. ഞാനും വീട്ടിൽ ചെറിയ പച്ചക്കറി കൃഷി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. ചീര, മത്തൻ, പാവയ്‍ക്ക, വെണ്ടയ്‍ക്ക എന്നിവയാണ് ഞങ്ങളുടെ തോട്ടത്തിലെ കൂട്ടുകാർ.
പാത്രം കഴുകുമ്പോഴും പല്ലു തേയ്‍ക്കുമ്പോഴും വെറുതേ പൈപ്പ് തുറന്നിടുന്നത് ഒഴിവാക്കിയാൽ ജലനഷ്‍ടം കുറയ്‍ക്കാം. കോവിഡ് പ്രതിരോധത്തിന് കൈകൾ 20 സെക്കന്റ് കഴുകുമ്പോഴും ടാപ്പുകൾ വെറുതെ തുറന്നിടരുതേ.
പ്ലാസ്‍റ്റിക്കിനെ പുറത്താക്കാം
തുണി ബാഗുകൾ ശീലമാക്കാം
പുറത്ത് പോകുമ്പോൾ തുണി ബാഗുകളോ കടലാസ് ബാഗുകളോ കയ്യിൽ കരുതിയാൽ പ്ലാസ്‍റ്റിക്ക് ബാഗുകളുടെ ഉപയോഗം കുറയ്‍ക്കാം. നാം ഉപയോഗിക്കുന്ന മറ്റെല്ലാ പ്ലാസ്‍റ്റിക്ക് വസ്തുക്കളുടെയും ഉപയോഗം കുറയ്‍ക്കാം. സ്‍കൂളിൽ പ്ലാസ്‍റ്റിക് കുപ്പികൾ, ബോക്സുകൾ കൊണ്ടു വരാതിരിക്കാം. പ്ലാസ്‍റ്റിക് കത്തിക്കുന്നത് പരിസ്ഥിതിയെ കൊല്ലുന്നതിന് തുല്യമാണ്.
മഴവെള്ളം സംഭരിക്കാം
മഴവെള്ള സംഭരണി സ്ഥാപിക്കാം. വീട്ടിൽ മാത്രമല്ല, സുഹൃത്തുക്കളുടെ വീടുകളിലും ഓഫീസിലും പൊതു സ്ഥലങ്ങളിലുമൊക്കെ മഴവെള്ള സംഭരണി നിർമിക്കാൻ ശ്രമിക്കാം.
മാസ്‍കുകൾ അലക്ഷ്യമായി വലിച്ചെറിയരുതേ
ഈ കൊറോണ കാലത്ത് എല്ലാവരും ധരിക്കുന്ന മാസ്‍കുകൾ പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ പരിസ്ഥിതിക്ക് ദോഷമാണ്. മൃഗങ്ങൾക്കും വൈറസ് പകരാൻ സാധ്യതയുണ്ട്. ജലാശയങ്ങളും നശിക്കും.
അങ്ങിനെ പരിസ്ഥിതിയെ സ്‍നേഹിച്ചും പരിപാലിച്ചും നമുക്ക് ഒരു സ്വർഗമാക്കാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|