ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമാണ് സമ്പത്ത്.      


2019 ൽ നിന്ന് 2020 ലേക്ക് കടക്കുമ്പോൾ ആരും പ്രതീക്ഷിക്കാത്ത നിലയിലുള്ള ഒരു അനുഭവത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകം മുഴുവൻ ഒരു മഹാമാരിക്ക് മുമ്പിൽ പേടിച്ച്  മുട്ടുമടക്കി നിൽക്കുകയാണ്. ആകാശ ഗോളങ്ങളുടെ നിഗുഢതകൾ കണ്ടെത്താൻ വെമ്പൽ കൊള്ളുന്ന ശാസ്ത്ര ലോകം കേവലമൊരു ഇത്തിരിക്കുഞ്ഞനായ കൊറോണ വൈറസിനെ തടയാനാകാതെ ആയിരമായിരം മനുഷ്യജീവനെ കുരുതി നൽകുകയാണ്. ശാസ്ത്രലോകം ഇതിനൊരൗഷധവും കണ്ടുപിടിച്ചിട്ടില്ല. കേവലം വൃത്തിയും വെടിപ്പും കൊണ്ട് മാത്രം നമുക്കിതിനെ തടയാനാകും. എപ്പോഴും വൃത്തിയുള്ളവരാകുക. കൂടെക്കൂടെ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. കെട്ടിപ്പിടിച്ചും മറ്റുമുള്ള സൗഹൃദം ഒഴിവാക്കുക. പുകവലി ആരോഗ്യത്തിന് ഹാനികരം . പുകവലിക്കുന്നവരേക്കാൾ പുക വലിക്കാത്തവർക്കാണ് അതിന്റെ ദോഷഫലം എന്ന് പറയുന്നത് പോലെ നാം അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവൽ ഉപയോഗിക്കുക. ആഹാരം അമിതമായി കഴിക്കാതെ പോഷക സമൃദ്ധമായവ ആവശ്യത്തിന് മാത്രം കഴിക്കുക. ദിവസവും വ്യായാമം ചെയ്യുക. ആരോഗ്യമാണ്  സമ്പത്ത്. അത് കാത്തുസൂക്ഷികക്കാൻ ആവും വിധം ശ്രമിക്കുക. രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നത്. ജാഗ്രതൈ.

ഷവിൻ ഷാനോസ്
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം