ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അപ്പ‍ുവിന്റെ സ്വപ്‍നം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പ‍ുവിന്റെ സ്വപ്‍നം      


ഒര‍ു ദിവസം അപ്പ‍ു കളിക്ക‍ുകയായിര‍ുന്ന‍ു. അപ്പോൾ ഒര‍ു ക‍ുതിര അത‍ുവഴി വന്ന‍ു. ക‍ുതിരപ്പ‍ുറത്ത് കയറി ലോകം ച‍ുറ്റി കാണാൻ അപ്പ‍ുവിന് ആഗ്രഹം തോന്നി. ഉടൻ തന്നെ ക‍ുതിരയ‍ുടെമേൽ ചാടിക്കയറി അപ്പ‍ു യാത്ര ത‍ുടങ്ങി. ക‍ുതിര ഒാടി ഒാടി ഒര‍ു പ‍ുഴയ‍ുടെ വക്കിൽ എത്തി. ഇനി എന്ത‍ു ചെയ്യ‍ും അപ്പ‍ു വിചാരിച്ചു. അപ്പോൾ ആണ് തന്റെ നന്മ കണ്ട് ദേവത തനിക്ക് തന്ന വരം ഓർമ വന്നത്. അത് ഇതായിര‍ുന്ന‍ു.മനസ്സിൽ വിചാരിക്ക‍ുന്ന കാര്യങ്ങൾ ഒര‍ു തവണ ഈ വരം കൊണ്ട് നടത്താം. വരം പരീക്ഷിക്കാൻ അപ്പ‍ു തീര‍ുമാനിച്ച‍ു. ക‍ുതിര തോണി ആയെങ്കിൽ പ‍ുഴ കടന്ന് പോകാമായിര‍ുന്ന‍ു. പെട്ടെന്ന് ക‍ുതിര തോണി ആയി. തോണി ത‍ുഴഞ്ഞ് ത‍ുഴഞ്ഞ് കരയിൽ എത്താറായപ്പോൾ കരയിൽ ഒര‍ു സൈക്കിൾ കണ്ട‍ു. സൈക്കിളിൽ പോകാൻ കഴിയ‍ുമായിര‍ുന്നെങ്കിൽ. പെട്ടെന്ന് തോണി സൈക്കിൾ ആയി. സൈക്കിൾ ഓടിച്ച് അപ്പ‍ുവിന്റെ കാല‍ു കഴച്ച‍ു.അപ്പോൾ കാറിൽ പോകാൻ തീര‍ുമാനിച്ച‍ു. പെട്ടെന്ന് സൈക്കിൾ കാറായി. കാറൊടിച്ച് പോക‍ുമ്പോൾ പറക്ക‍ുന്ന പക്ഷികളെ കണ്ട‍ു. തനിക്ക‍ും പക്ഷിയെ പോലെ ആകാശത്ത് പറക്കാൻ കഴിഞ്ഞെങ്കിൽ ..അപ്പോൾ കാർ വിമാനമായി. അപ്പ‍ു വിമാനത്തിൽ യാത്ര ത‍ുടങ്ങി. ക‍ുറച്ച് കഴിഞ്ഞപ്പോൾ വിമാനം താഴെ വീണ‍ു. അപ്പ‍ുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ നിലത്ത‍ു കിടക്ക‍ുന്ന അമ്മയെയാണ് കണ്ടത്. താൻ കണ്ടത് സ്വപ്‍നമാണെന്ന് ചിന്തിച്ച് നാണത്തോടെ അവൻ ചിരിച്ച‍ു.

നിവേദ്യ കെ
3 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ