ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/up

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി വിഭാഗം

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വെങ്ങാനൂ൪ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ1920- ൽ സ൪ക്കാരിനു കൈമാറുകയും 1941-ൽ അപ്പ൪ പ്രൈമറി സ്ക്കൂളായി ഉയ൪ത്തപ്പെടുകയും ചെയ്തു. നാടും നാട്ടുകാരും മാറിയതൊപ്പം സ്ക്കൂളും ഉയ൪ച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഈ വിദ്യാലയം വെങ്ങാനൂ൪ പ്രദേശത്തെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളായി നിലകൊള്ളുന്നു.

ഘടന

പ്രീപ്രൈമറി തലം മുതൽ പഠിച്ചു വരുന്നവരും ഇടയ്ക്ക് പ്രവേശനം നേടുന്നവരുമുൾപ്പെടെ 474 വിദ്യാ൪ത്ഥികൾ യു. പി. വിഭാഗത്തിൽ അറിവ് നേടാനായി എത്തുന്നു. ഇവരുടെ സ൪വ്വതോന്മുഖമായ വികാസത്തിനായുള്ള പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങൾ കൃത്യനിഷ്ഠയോടെ നടപ്പാക്കുന്നതിനായി 16അധ്യാപക൪ പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ നേതൃത്വത്തിൽ അക്ഷീണം പ്രവ൪ത്തിക്കുന്നു. പഠനപ്രവർത്തനങ്ങൾ ക്ലാസ്സുകളിൽ വ്യക്തമായ തയ്യാറെടുപ്പുകളോടെ നടപ്പിലാക്കുന്നതിനോടൊപ്പം കല, കായികം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, വിവധ ഭാഷാ ക്ലബ്ബുകൾ എന്നിവയിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളെ പങ്കാളികളാക്കുന്നതിനും അധ്യാപകർ ശ്രദ്ധിക്കുന്നു

പ്രവർത്തനം

ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നതിനും വിവിധ മേഖലകളിൽ മികവുറ്റവരാക്കുന്നതിനുമായി ഈ വ൪ഷം മുതൽ ടാലന്റ് ലാബ് പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിലുടെയും ഹലോ ഇംഗ്ലീഷ് പ്രവ൪ത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേ‍ടുന്നതിനുള്ള അവസരം ലഭ്യമാകുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളിലൂടെ വിദ്യാ൪ത്ഥികൾക്ക അറിവിന്റെ പുതിയ ചക്രവാളങ്ങൾ തുറന്നു കി‍ട്ടുന്നു. മികച്ച കായിക പരിശീലനത്തിനും ചിത്രരചനയ്ക്കും, സ്ക്കൗട്ട്, ഗൈഡ് എന്നിവയ്ക്കുമായി പ്രത്യേകം അധ്യാപക൪ തന്നെയുണ്ട്.

ദിനാചരണങ്ങളിലൂടെയും വിവിധ മത്സരങ്ങളിലൂടെയും കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്. കുട്ടിക്കൊപ്പവും കുട്ടിയുടെ വള൪ച്ചയ്ക്കൊപ്പവും നിൽക്കുന്ന അധ്യാപക൪ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. വെങ്ങാനൂ൪ ദേശത്തിന് ഒന്നാന്തരം പൗരന്മാരെ സമ്മാനിക്കുന്നതിൽ ഈ വിദ്യാലയത്തിന് നല്ല പങ്കുണ്ട്.

അപ്പർ പ്രൈമറി അധ്യാപകർ

ക്രമനമ്പർ പേര് ക്ലാസ് ചുമതലകൾ ചിത്രം
1 ബി. രാജീവ്‌ 5A
2 ബീന. ആർ 5B
3 ബിനു പി 5C
4 ഫ്ലോറി ബെൽ ഡി 5D സയൻസ് ക്ലബ് കൺവീനർ
5 സിന്ധു.എസ് 5E
6 അംബിക. വി 6 A
7 ശാരിക ജി . കെ 6B
8 ജിബി മോൾ പി റ്റി 6C എസ്. ആർ. ജി. കൺവീനർ
9 ദീപ.ബി.എസ്സ് 6D
10 സജിത സി 6E
11 ഷാലി റാണി എസ് എൻ 7A
12 ഗ്ലെൻ പ്രകാശ് വി.എൽ 7B പ്രൈമറി എസ് ഐ ടി സി
13 സുപ്രിയ. പി.വി 7 C
14 ഷെറീന. എസ്സ് 7D
15 സുരേഷ് കുമാർ കെ 7 E സ്റ്റാഫ് സെക്രട്ടറി
16 പ്രദീപ് കുമാർ കെ എസ്
17 സൈനു എസ് ഗൈഡ് മിസ്ട്രസ്സ്

വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.

രക്ഷിതാക്കളുടെ സഹകരണം

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

സയൻസ് ക്ലബ്ബ്

കോവിഡ് സാഹചര്യത്തിൽ നവ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അവരുടെ വീടുകളിൽ ക്രമീകരിക്കാൻ കേരള സർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു.

ലോകപരിസ്ഥിതി ദിനം

2021 ലോകപരിസ്ഥിതി ദിന വിഷയം :"Ecosystem Restoration " എന്നതാണ്. ഈ ഒരു സന്ദേശം ക്ലാസ്സ് ഗ്രൂപ്പുകളിൽ എത്തിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന, വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. ഒരു ഓൺലൈൻ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.സംഘടിപ്പിച്ചു. On-line ബോധവൽക്കരണ ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ഇന്നത്തെ കോവിഡ് വ്യാപനത്തെ അതിജീവിക്കാനും, പ്രകൃതിയെ സംരക്ഷിക്കാനും നാം നമ്മുടെ പരിസ്ഥിതി യെ പുന :സ്ഥാപിക്കണം എന്ന പ്രതിജ്ഞഎടുക്കാൻ കുട്ടികളെ സഹായിച്ചു. കൊറോണ വൈറസ് അപഹരിച്ച ശ്രീ. സുന്ദർലാൽ ബഹുഗുണയുടെ സേവനങ്ങൾ നമ്മുടെ പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സ്പഷ്ടമാക്കി. കുട്ടികൾ "പരിസ്ഥിതിയുടെ കാവലാളുകൾ " ആകണമെന്ന് അദ്ദേഹം ഉപദേശിച്ചു. വെങ്ങാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ശ്രീകുമാ‍ർ വരും തലമുറയ്ക്കായി നമ്മുടെ ഭൂമിയെ നാം കരുതലോടെ സംരക്ഷിക്കേണം എന്ന സന്ദേശം നൽകി. ആദരണീയ പ്രിൻസിപ്പൽ ജൂൺ 5 ൽ മാത്രമായി ഒതുക്കി നിർത്തേണ്ടതല്ല, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നും, ഇപ്പോൾ വച്ചുപിടിപ്പിക്കുന്ന ഓരോ ചെടികളെയും സംരക്ഷിച്ച് വളർത്തണമെന്നും, പ്ലാസ്റ്റിക് എന്ന വില്ലനെ നമ്മൾ ശ്രദ്ധയോടെ അകറ്റി നിർത്തണമെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി. ബഹുമാനപ്പെട്ട സീനിയർ ശ്രീ എൽ സുരേഷ് സർ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത അധ്യാപകരെയും, പങ്കെടുത്ത കുട്ടികളെയും അഭിനന്ദിച്ചു. 'ഈ ഭൂമുഖത്തെ പ്രകൃതിയെ നശിപ്പിക്കുന്ന ഏക ജീവി മനുഷ്യനാണ്. പക്ഷെ, ഒരു പോറൽ പോലും ഏൽക്കാതെ അടുത്ത തലമുറയിലേയ്ക്ക് ഈ ഭൂമിയെയും, അതിലെ വിഭവങ്ങളെയും കൈമാറാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അത് നാം മറക്കാൻ പാടില്ല." -സ്റ്റാഫ് സെക്രട്ടറി സുരേഷ് സറിന്റെ വാക്കുകൾ.

ലാബ്@ ഹോം

സ്കൂളിൽ വന്ന് പരീക്ഷണ -നിരീക്ഷണങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് വീടുകളിൽ ശാസ്ത്ര ലാബ് ക്രമീകരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിനായി സ്കൂളിലെ എല്ലാ അധ്യാപകരുടെയും കൂട്ടായ സഹകരണവും, സാനിധ്യവും ഉണ്ടായിരുന്നു. ഓരോ ക്ലാസ്സിലെയും സയൻസ് പുസ്തകത്തിൽ നിന്ന് ഓരോ യൂണിറ്റിലെയും പരീക്ഷണങ്ങൾ കണ്ടെത്തി, അവയ്ക്കു വേണ്ട സാധനങ്ങൾ ലിസ്റ്റ് ചെയ്തു. അവ ശേഖരിച്ച ശേഷം കവറുകളിൽ ആക്കി. ഓരോ കുട്ടികളുടെയും വീടുകളിൽ ഈ പരീക്ഷണക്കിറ്റ് എത്തിച്ചു. അതിന് ശേഷം ക്ലാസ്സ് ഗ്രൂപ്പുകളിൽ അധ്യാപകർ പരീക്ഷണങ്ങൾ ചെയ്യുന്ന വിഡിയോകൾ, അതിന് വേണ്ട നിർദ്ദേശങ്ങൾ തുടങ്ങിയവ അയച്ചു കൊടുത്തു. കുട്ടികൾ അത് മനസിലാക്കി പരീക്ഷണങ്ങൾ ചെയ്ത് വിഡിയോകൾ ഗ്രൂപ്പിൽ അയച്ചു തന്നു.

ചാന്ദ്രദിനം-2021 ജൂലൈ 21

ഷാജിൻ സാറിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തയിനം ഓൺലൈൻ മത്സരങ്ങൾ നടത്തി. ചന്ദ്രനെ കുറിച്ച് കുട്ടികൾ മനസ്സിലാക്കേണ്ട വസ്തുതകൾ ഉൾപ്പെട്ട വീഡിയോ, ക്വിസിന് വേണ്ട ചോദ്യങ്ങൾ തുടങ്ങിയവ ഓരോ ക്ലാസ്സ് ഗ്രൂപ്പിലും ജൂലൈ മാസം ആദ്യ ആഴ്ചയിൽ തന്നെ നൽകി. തുടർന്ന് വിവിധ മത്സരങ്ങളുടെ അറിയിപ്പ് നൽകി.
1 ഗൂഗിൾ ഫോമിലൂടെ ചാന്ദ്രദിന ക്വിസ്
2 ചന്ദ്രൻ എന്റെ ഭാവനയിൽ( ചിത്രരചന )
3 ദൃശ്യാവിഷ്കാരം ( നൃത്തം, മോണോ ആക്ട് )
4 ചാന്ദ്രദിന കുറിപ്പ് മത്സരം - വിഷയം : ചന്ദ്രനും ഞാനും എന്റെ ഓർമ്മയിൽ
5 ചാന്ദ്രദിനം സെമിനാർ - വിഷയം : ചന്ദ്രനും അന്ധവിശ്വാസങ്ങളും
എന്നിവയായിരുന്നു മത്സരയിനങ്ങൾ.7Dയിലെ ആദിത്യൻ ആർ അനീഷ്,5A യിലെ ക്രിസ്റ്റീന സി ദാസ് എന്നിവർ ഓൺലൈൻ ക്വിസ്സിൽ ഒന്നാം സ്ഥാനം പങ്കിട്ടു.6E യിലെ ആനന്ദ് എംഡി,6C യിലെ ശ്രുതി എ എസ്,7A യിലെ ആരാധന എൽ എ എന്നിവരാണ് ചിത്രരചനയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.7E യിലെ ശ്രീലക്ഷ്മി വിഎസ് ഡാൻസിലൂടെ യും 6C യിലെ ശ്രുതി എ എസ് മോണോആക്ട് ലൂടെയും ചാന്ദ്ര ദൃശ്യാവിഷ്കാരത്തിൽ ഒന്നാമതെത്തി. "ചന്ദ്രനും ഞാനും എന്റെ ഓർമ്മയിൽ " എന്ന കുറിപ്പ് മത്സരത്തിൽ കുഞ്ഞുനാളിൽ ചന്ദ്രനെ കാട്ടി അമ്മ ചോറ് ഊട്ടിയത് മുതൽ നിലാവിനും പൂർണചന്ദ്രനും ആയി കാത്തിരിക്കുന്ന ദിവസം വരെയും കുട്ടികൾ ഓർത്തെടുത്തു മികവാർന്ന കുറിപ്പുകൾ തയ്യാറാക്കി.5A യിലെ അനന്തു സുനിൽ,5D യിലെ അനാമിക എസ് എസ് തുടങ്ങിയവർ നന്നായി കുറിപ്പ് തയ്യാറാക്കി. "ചന്ദ്രനും അന്ധവിശ്വാസങ്ങളും" എന്ന വിഷയത്തിൽ മികച്ചരീതിയിൽ സെമിനാർ അവതരണം നടത്തിയത് 5E യിലെ അനഘ വി,6E യിലെ ആനന്ദ് എം തുടങ്ങിയവരാണ്

ഓസോൺ ദിനം

1994 മുതൽ ഐക്യരാഷ്ട്ര സംഘടന സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നു. ഭൂമിയെയും, സകല ജീവജാലങ്ങളെയും പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ്, ഓസോൺ. ഭൂമിയിൽ നിന്ന് 20 മുതൽ 35 കെഎം വരെ ഉയരത്തിൽ ഈ വാതകപാളി കാണുന്നു. സൂര്യനിൽ നിന്നുള്ള അപകടകാരികളായ രശ്മികളെ,ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽ വച്ചു തന്നെ തടയുകയാണ് ഓസോൺ പാളി ചെയ്യുന്നത്. ഇത്രത്തോളം പ്രാധാന്യം ഉള്ള ഓസോൺ പാളികളെ സംരക്ഷിക്കുന്നതിനു പകരം അതിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കൾ ഉപയോഗിക്കയും, അത് നിർമ്മിക്കുകയും ചെയ്യുന്നത് , അവിവേകിയായ മനുഷ്യൻ ആണ്.ആ മനുഷ്യനെ ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കാൻ വേണ്ടിയാണ് എല്ലാ വർഷവും സെപ്റ്റംബർ 16 നാം ലോക ഓസോൺ ദിനമായി ആചരിക്കുന്നത്ഓരോ class ഗ്രൂപ്പിലും ഓസോൺപാളിയുടെ പ്രാധാന്യത്തെ പ്പറ്റിയും, അതു സംരക്ഷിക്കുന്നതിനെപ്പറ്റിയും ഉള്ള വിഡിയോകൾ, പത്ര കട്ടിംഗ്സ് എന്നിവ അയച്ചു കൊടുത്തു. തുടർന്ന് ചില മത്സരങ്ങൾ സംഘടിപ്പിച്ചു : പോസ്റ്റർ രചനാ മത്സരം, വിഷയം : ' ഓസോൺ പാളിയുടെ സംരക്ഷണം '

  • സെമിനാർ അവതരണം :വിഷയം: 'ഓസോൺ ശോഷണവും, പ്രത്യാഘാതങ്ങളും '.

വീടൊരു വിദ്യാലയം -സയൻസ് പ്രവർത്തനങ്ങൾ

രക്ഷിതാവിന്റെ സഹായത്തോടെ കുട്ടികൾക്ക് ശാസ്ത്ര ഉപകരണങ്ങൾ, പ്രോജക്ടുകൾ തുടങ്ങിയവ ചെയ്യാനുള്ള നിർദ്ദേശങ്ങളാണ് ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ നൽകിയത്. കുട്ടികൾക്ക് അതും വളരെ പ്രയോജനപ്പെട്ടു.

വിദ്യാ രംഗം കലാ സാഹിത്യവേദി

വായനാ ദിനം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19മുതൽ വായനപക്ഷാ ചരണമായി യു പി തലത്തിൽ ആചരിച്ചു. പദ്യം ചൊല്ലൽ രക്ഷകർത്താ കൾക്കായി പുസ്തകസ്വാദന മത്സരം നടത്തി. ഐശ്വര്യ ദേവി ചന്ദന എന്നിവർ കാവ്യാലാപന മത്സര വിജയികളായി

ബഷീർ ദിനം

ബഷീർചരമദിനമായ ജൂലൈ 4 സമു ചി തമായി നമ്മുടെ സ്കൂളിൽ ആചരിച്ചു. ബഷീറിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയചുമർ പത്രിക നിർമ്മാണവും അവതരണവും അദ്ദേഹത്തിന്റെ ബാല്യകാലസഖി പൂവൻ പഴം മതിലുകൾ എന്നീ കൃതികളുടെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.വിദ്യാ രംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽകുട്ടികൾക്കായി കഥാരചനകവിതാ രചന വായനാകുറിപ്പ്, നാടൻ പ്പാട്ട്, ചിത്രരചനാ മത്സരം നടത്തി.