ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് ആദ്യമായ് കണ്ടത്തിയത് പക്ഷികളിൽ നിന്നാണ്. 1937-ലാണ് ഇവ തിരിച്ചറിഞ്ഞത്.സധാരണ ജലദോഷത്തിൽ നിന്നാണ് ഇവ ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൃഗങ്ങളിൽ ബാധിക്കപെട്ടതായി ശാസ്ത്രം തെളിയിച്ചു. ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിൽ നിന്നാണ്. മനുഷ്യരുടെ ശ്രദ്ധയില്ലായ്മയാണ് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ടത്‌. ഇത് മൂലം ലക്ഷകണക്കിന് ആളുകൾ മരിക്കാനിടയായി. ഇപ്പോഴും ഈ വൈറസ് പല രാജ്യത്തിനും വ്യാപകമയി കൂടിവരികയാണ്.

അനേകർ രോഗവിമുക്തരാവുകയും വീടുകളിൽ വിശ്രമിക്കുകയുമാണ്.അതുപോലെ തന്നെ അനേകർ വീടുകളിലും, ഹോസ്പിറ്റലിലും നിരീക്ഷണത്തിലാണ്.പ്രേതെകിച്ചും കൊച്ചുകുട്ടികളിലും, വയോധികരിലുമാണ് ഈ വൈറസ് കൂടുതലായും ബാധിക്കുന്നതു ഇവർക്ക് പ്രേതിരോധശേഷി വളരെ കുറവാണ്.

ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തതു ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് യാത്ര ചെയ്ത് മൂന്നു മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. മാർച്ച്‌ എട്ടിന് കേരളത്തിൽ നിന്ന് 5 പേർക്ക് കൊറോണ ബാധിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. 2020 മാർച്ച്‌ 22 - ന് ജനത കർഫ്യൂ പ്രഖ്യാപിച്ചു ഇതു വളരെ വിജയകരമായി പൂർത്തീകരിച്ചു.

ഇതിനെ തുടർന്ന സ്കൂളുകളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും ചെയ്തു.ഇതിനെ തുടർന്ന് വൈറസ് പകരാൻ സാധ്യത ഉള്ളതിനാൽ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയും ചെയ്തു.

സർക്കാർ ഇതിനു വേണ്ടി ഒരുപാടു മുൻകരുതലുകൾ ചെയ്യുന്നുണ്ട്.എല്ലാ വീടുകളിലും റേഷൻ കടകൾ വഴി ആവശ്യമായ ആഹാരസാധനം എത്തുന്നുണ്ട്. പല വീടുകളിലും ആഹാരം എത്തിച്ചു കൊടുക്കുന്നുണ്ട് സർക്കാർ വലിയൊരു മഹത്തായ കാര്യമാണ് ജനങ്ങൾക്ക്‌ വേണ്ടി ചെയ്തുകൊടുക്കുന്നത്.

  • കൊറോണ വൈറസിനെ പ്രതിരോധിക്കാൻ

• പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.

• കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം.

• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.

• കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.

• പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.

• പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്.

• അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.

• രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.

ജിൻസി ജയൻ
8 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം