ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ കൊറോണ അഥവാ കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ്- 19

കൊറോണ അഥവാ കോവിഡ്- 19 എന്ന മാരകവ്യാധി ലോകത്ത് ആദ്യമായിട്ട് കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. ഇതിന്റെ അതിവേഗത്തിലുള്ള വ്യാപനത്തെ കുറിച്ച് അറിയാതിരിക്കുകയും അതിനുവേണ്ട മുൻകരുതലുകൾ എടുക്കാതിരിക്കുകയും ചെയ്ത ചൈന വളരെ താമസിച്ചാണ് അതിനെ പിടിച്ചു നിർത്താനുള്ള മുൻകരുതലുകൾ തുടങ്ങിയത്. ഇത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനെ പറ്റുകയുള്ളു. കാരണം ഇതിനെതിരെ ഉള്ള മരുന്ന് ഇതുവരെ വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ക്രെമേണ ഈ മഹാവ്യാധി ലോകമെമ്പാടും പടർന്നുപിടിക്കുകയും അനേകം ജീവനുകൾ നഷ്ടമാവുകയും ചെയ്തു... അങ്ങനെ മാനവലോകത്തിനു തന്നെ ഒരു വൻ ഭീഷണിയായി ഈ മഹാവ്യാധി അനുദിനം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്...

കൊറോണ വൈറസ് എന്ന ഈ മാരകവ്യാധി നമ്മുടെ ലോകാരോഗ്യ സംഘടന കോവിഡ് -19 എന്നാണ് നാമകരണം ചെയ്തത്. കോവിഡ് -19 എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. ഇത് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഒരു വിദ്യാർഥിനിയിലാണ് ഈ വൈറസ് ആദ്യമായി സ്ഥിരീ കരിച്ചത്. പതുക്കെ പതുക്കെ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ പലരിലും ഈ രോഗാണു കണ്ടത്തിയതോടെ ഇതിന്റെ സമൂഹ വ്യാപന സാധ്യത കണക്കിലെടുത്തു എല്ലാ രാജ്യങ്ങളും അതാത് രാജ്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിപ്പോൾ ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ മാത്രം അല്ല ലോകത്തെ മുഴുവൻ കാർന്നു തിന്നുന്ന ഒരു മഹാവ്യാധിയായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം കോവിഡ് -19 എന്നത് ഒരു പാൻഡെമിക് ആണ്.. അതായത് ഇത് ഒന്നിലധികം ഭൂഖ ണ്ഡങ്ങളിലോ രാജ്യങ്ങളിലോ അല്ലെങ്കിൽ ലോകത്തിൽ മൊത്തം പടർന്നുപിടിക്കുന്ന ഒരു പകർച്ചവ്യാധിയാണ്..

നിയന്ത്രണങ്ങളുടെ ഭാഗമായി ലോകരാഷ്ട്രങ്ങൾ മുഴുവൻ സ്തംഭനാവസ്ഥയിൽ ആണ്... ഫാക്ടറികളും വ്യവസായസ്ഥാപനങ്ങളും ഒന്നും പ്രവർത്തിക്കാതെയായി.കച്ചവട സ്ഥാപനങ്ങൾ ഒന്നും തുറക്കാതെയായി.സ്വകാര്യവാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങാതെയായി.. ഇതെല്ലാം ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്നതാണെങ്കിലും ഇതിനു ഒരു എതിർവശംകൂടിയുണ്ട് പരിസ്ഥിതിയെ അനുദിനം മലിനമാക്കികൊണ്ടിരുന്ന അന്തരീക്ഷമലിനീകരണം ഒരു പരിധിവരെയെന്നല്ല വലിയ തോതിൽ നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. വാഹനങ്ങൾ പുറത്തുവിടുന്ന വിഷവാതകങ്ങൾക്കും വ്യവസായശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങൾക്കും വലിയതോതിൽ കുറവ് വന്നിട്ടുണ്ട്.അതുകൂടാതെ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയുന്നത് കൊണ്ട് പൊതുനിരത്തുകളിൽ മാലിന്യം കുന്നുകൂടുന്നത് കുറഞ്ഞിട്ടുണ്ട്.അതുപോലെതന്നെ ഹോട്ടലുകളുടെ പ്രവർത്തനവും നിലച്ചതോടെ അവിടെ നിന്നുള്ള മാലിന്യങ്ങളുടെ അളവും കുറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ എല്ലാവർക്കും വീടിനുള്ളിലിരുന്നു ശുദ്ധവായു ശ്വസിക്കാൻകഴിയുന്നുണ്ട്.പരിസ്ഥിതി മലിനീകരണത്താൽ അകന്നു നിന്ന പല ജീവജാലങ്ങളും അനുകൂല അന്തരീക്ഷം കണ്ടു തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. പല വിദേശരാജ്യങ്ങളിലും കപ്പലിൽ നിന്നും പുറന്തള്ളിക്കൊണ്ടിരിന്ന മാലിന്യങ്ങൾ കുറഞ്ഞു. ഇതിന്റെ ഫലമായി ജലത്തിൽ ജീവിക്കുന്ന ജീവജാലങ്ങൾക്കെല്ലാം മാലിന്യമുക്തമായ ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നുണ്ട്. മനുഷ്യർക്ക്‌ മാത്രമല്ല മറിച്ചു എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് നാം ഇതിലൂടെ തിരിച്ചറിയണം.. ഇനിയും നാം ഇത് തിരിച്ചറിയാതിരുന്നാൽ ഇതുപോലുള്ള വൻ തിരിച്ചടികൾ നാം നേരിടേണ്ടി വരും........

ഈ ലോക്ക് ഡൗൺ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഏറെ കുറെ സമ ക്തസുന്ദരവും മാലിന്യമുക്തവുമായ ഒരു ഭൂമി നമുക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.. മനുഷ്യന് പ്രതീക്ഷിക്കാൻ മാത്രമേ കഴിയുകയുള്ളൂ.. കവി പറഞ്ഞതുപോലെ

"അനന്തമജ്ഞാതമവര്ണനീയം
ഈ ലോക ഗോളം തിരിയുന്ന മാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമർത്യൻ കഥയെന്തു കണ്ടു "..
 

അഭിരാമി. ബി. എസ്
7 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം