ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ ഒന്നിച്ചു നേരിടാം.
ഒന്നിച്ചു നേരിടാം
ഇപ്പോൾ ഈ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഒരു വലിയ വിപത്താണ് കൊറോണ വൈറസ്സ്. കൊറോണ വൈറസ്സ്മൂലം ഉണ്ടാകുന്ന രോഗത്തിനെ COVID- 19 (Corona Virus Disease 2019) എന്നറിയപ്പെടുന്നു. ഡിസംബർ ആദ്യവാരം ചൈനയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊറോണ - ശ്വാസകോശത്തെ ആണ് ആദ്യം ബാധിക്കുന്നത്. പിന്നീട് ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിൽ ആകുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നു. വുഹാൻ കൊറോണ, ചൈനീസ് ന്യുമോണിയ, വുഹാൻ ന്യുമോണിയ, 2020 നോവൽ കൊറോണ എന്നീ പേരുകളിലും രോഗം അറിയപ്പെടുന്നു ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും ശരീര ദ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകുമ്പോൾ, പകരുന്ന ഈ രോഗം ചിലപ്പോൾ ന്യൂമോണിയയിലേക്ക് നയിക്കാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. കൊറോണ എന്ന രോഗത്തെ മറികടക്കാൻ പൊതു നിർദ്ദേശങ്ങൾ എടുക്കുക. ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക . കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. പനി, ചുമ തൊണ്ടവേദനയാണ് പ്രധാന ലക്ഷണങ്ങൾ. കൊറോണ ലോകമാകെ പടർന്ന് പിടിക്കുന്നു. ഏകദേശം പതിനെട്ടു ലക്ഷം ആളുകൾക്ക് രോഗം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു ലക്ഷത്തിലധികം പേർ മരിച്ചു. രോഗം പടരുന്നതിനാൽ സർക്കാർ എല്ലായിടത്തും ലോക്ക് - ഡൗൺ പഖ്യാപിച്ചു. അവശ്യ വസ്തുക്കൾ ഉള്ള കടകൾ മാത്രമേ തുറക്കുന്നുള്ളു. മറ്റു കടകൾ അടച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ട്രെയിൻ, ബസ്സ്, വിമാനം എന്നിവ നിർത്തലാക്കി. സാധനങ്ങൾ വാങ്ങുവാൻ ഒരു വീട്ടിൽ നിന്നു ഒരാൾ മാത്രമേ പോകാൻ പാടുള്ളു. അല്ലെങ്കിൽ പോലീസ് നടപടി സ്വീകരിക്കും. ഉത്സവങ്ങൾ നിർത്തലാക്കി. ആളുകൾ കൂട്ടം കൂടാൻ പാടില്ല എന്ന് സർക്കാർ ഉത്തരവിട്ടു. കൂട്ടം കൂടുമ്പോൾ രോഗം പടരാൻ സാധ്യത കൂടുതലാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും രോഗം ബാധിച്ചവരും. നിരീക്ഷണത്തിലാണ്. കൊറോണ കാരണം എല്ലാവരും അവധിക്കാലം വീട്ടിലിരുന്ന് ചിലവഴിക്കണം. കൊറോണയെ മറികടക്കാൻ പേടിയല്ല ജാഗ്രതയാണ് വേണ്ടത്. നമുക്ക് എല്ലാവർക്കും കൊറോണയെ ഒന്നിച്ചു നേരിടാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം