ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
വിജനമായ നാലുവരി പാതയിലേയ്ക്ക് വിരഹമാർന്ന കണ്ണുകളോടെ നോക്കിയിരിക്കയാണ് യവ്വനക്കാരി വീണ. തനി മലയാളിക്കുട്ടി . ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയതാണവൾ. കഴിഞ്ഞ ദിനങ്ങളിൽ അവളുടെ കൂടെയുണ്ടായിരുന്നവരെല്ലാം ഇന്ന് കൊറോണ ബാധിച്ച് ആശുപത്രികളിലാണ്. തന്റെ ഊഴവും കാത്ത് അവൾ വീർപ്പുമുട്ടി കഴിയുകയാണ് ! തന്റെ ശ്വാസം നിലച്ചാൽ ..... തന്റെ കുടുംബത്തിന്റെ സ്ഥിതി ...... കുടുംബത്തിന്റെ പ്രതീക്ഷകളുടെ കലവറയായ തന്റെ ജീവിതം അവസാനിക്കയാണോ ???. അവളുടെ ഉള്ളിൽ കടൽത്തിരകൾ ആർത്തിരമ്പി . അടുത്ത ദിനം ചുമയുടെ പ്രയാസത്തോടയാണ് പ്രഭാതം അവളെ വരവേറ്റിയത്. ആശുപത്രിയിലെത്തി നീണ്ട പരിശോധനകൾക്കൊടുവിൽ ഫലം പോസിറ്റീവായി . ആശുപത്രിക്കിടക്കയിൽ ജീവിതം മാറ്റി നട്ടു. ഓരോ ജീവന്റെ തുടുപ്പും വീണ്ടെടുക്കാൻ രാപ്പകൽ നെട്ടോട്ടമോടുന്ന ഡോക്ടർമാരും , നഴ്സുമാരും! അവരുടെ പ്രയത്നങ്ങളെ വൃഥാവാക്കി ക്കൊണ്ട് ചില ബെഡുകൾ നിശ്ചലമാകുന്ന ദൃശ്യങ്ങൾ ..... മിനിട്ടുകൾ മണിക്കൂറുകൾക്ക് വഴി മാറിക്കൊടുത്തു. രോഗം ശരീരമാകെ ഭരണം തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞു........ തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന രോഗിയും വിട ചൊല്ലി. വീണയിൽ ചില നല്ല മാറ്റങ്ങൾ ഡോക്ടർമാർ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിൽ പ്രതീക്ഷകൾ നിറക്കാൻ അവൾക്ക് സാധിച്ചു....... കെറോണ ഭടൻന്മാരെ അവൾ അതിജീവിച്ചു ... പ്രതീക്ഷയുടെ കിരണങ്ങൾ അവളിൽ ദൃശ്യമായി .... തന്നെ ശുശ്രൂഷിച്ച ലോകത്തിന്റെ രക്ഷകരായ മാലാഖ മാർക്ക് അവൾ ഹൃദയത്തിൽ ഒരായിരം തിരികൾ തെളിച്ചു.............
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ