ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം ശീലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശീലിക്കാം

പണ്ടു കാലം മുതൽ തന്നെ നാം ശുചിത്വതിന് പ്രാധാന്യം നൽകി ജീവിച്ചവരാണ്. എന്നാൽ നമ്മുടെ ചില അശ്രദ്ധകൾ രോഗത്തെ വിളിച്ചു വരുത്താറുണ്ട്. സാമാന്യമായി പിന്തുടർന്ന് വരുന്ന നിത്യവും ഉള്ള കുളി, പല്ലു വൃത്തി ആക്കൽ , വീടും പരിസരവും വൃത്തിയാക്കൽ ഇവയൊന്നും തന്നെ ഇന്നത്തെ കീടഅണുക്കളെ ചെറുത്തു നിർത്താൻ കഴിയുന്നവ അല്ല.

വ്യക്തിശുചിത്വം പോലെ പ്രധാനമാണ് ഇന്ന് സാമൂഹിക ശുചിത്വവും . കൊറോണപോലുള്ള വൈറസുകളുടെ സംഹാരനൃത്തത്തിൽ മനുഷ്യ ജീവനുകൾ പൊലിഞ്ഞു പോകുന്ന അവസ്ഥയാണ് ഇന്ന്.

നാം വ്യക്തി പരമായി പരിശീലീകേണ്ട ചില മുൻകരുതലുകൾ നമ്മുടെ സമൂഹത്തെ പോലും സംരക്ഷിക്കാൻ കഴിവുള്ളവയാണ്. ആരോഗ്യമുള്ള സമൂഹത്തിനും രാജ്യത്തിനും വേണ്ടി നമുക്ക് സ്വയം ശുചിത്വം പാലിക്കാം, അല്ല-"ശീലിക്കാം "

ആദിത്യൻ എ.ആർ.
5 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം