ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

നമ്മുടെ ശരീരം, മനസ്സ്, ചുറ്റുപാട് എന്നിവ വൃത്തിയായി വക്കുക എന്നതാണ് ശുചിത്വം. നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടിക്കാലം മുതൽ തന്നെ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്.

വ്യക്തി ശുചിത്വം രോഗങ്ങളിൽ നിന്നും നമ്മെ മുക്തരാക്കുന്നതാണ്. ആഹാരത്തിനു മുൻപ് കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകണം. എല്ലാ ദിവസവും രണ്ടുനേരം കുളിക്കുക, അലക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കുക, രാത്രി ഉറങ്ങുന്നതിനു മുൻപും രാവിലെ ഉണർന്നാൽ udaneyum പല്ലും നാവും വൃത്തിയാക്കുക, ഓരോ ഭക്ഷണ ശേഷവും വായ് കഴുകി വൃത്തിയാക്കണം. കൃത്യമായ ഇടവേളകളിൽ നഖം വെട്ടണം ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക എന്നിവയിലൂടെ വ്യക്തി ശുചിത്വം പാലിക്കാം.

നാം കഴിക്കുന്ന ആഹാരത്തിലും ശുചിത്വം പാലിക്കണം. വൃത്തിയായി അടച്ചു വച്ചു ഭക്ഷണം പാകം ചെയ്യുക. പോഷക സമൃദ്ധമായ സമീ കൃതആഹാരം കഴിക്കുക. ബേക്കറി ഉത്പന്നങ്ങൾ, ഫാസ്റ്റ് ഫുഡുകൾ കൃത്രിമ നിറങ്ങളും, പ്രിസർവേറ്റിവുകളും ചേർത്തിട്ടുള്ള സോസുകൾ, കുപ്പിയിലടച്ച ലഘു പാനീയങ്ങൾ, പാക്കറ്റ് പരിഹാരങ്ങൾ എന്നിവ ഒഴിവാക്കുക. വഴിയോരങ്ങളിൽ തുറന്നു വച്ചു വിൽക്കുന്ന ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. പാകംചെയ്യാത്ത പഴങ്ങളും പച്ചക്കറികളുംകഴുകിവൃത്തിയാക്കി യതിനുശേഷം മാത്രം കഴിക്കുക. നമുക്കാവശ്യ മുള്ള പഴങ്ങളും പച്ചക്കറികളും സ്വന്തമായി കൃഷിചെയ്തു ഉണ്ടാക്കുകയും ചെയ്യണം. ഇതിലൂടെ നമുക്ക് ആഹാരശുചിത്വം ശീലിക്കാം. ഈ ശീലങ്ങൾ നമ്മെ വൃത്തിയായി ഇരിക്കാൻ സഹായിക്കുന്നതാണ്.

എന്നാൽ നമ്മുടെ ശരീരത്തിന് വ്യായാമവും ആവശ്യമാണ്. പതിവായിഉള്ള വ്യായാമം ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുന്നു. കളിക്കാനും ഉല്ലാസ്സി ക്കാനും ഉള്ള അവസരം ഒഴിവാക്കരുത്. യോഗ നീന്തൽ, നടത്തം, സൈക്കിൾ സവാരി തുടങ്ങിയവ വ്യായാമത്തിൽ ഉൾപ്പെടുതാം.

നാം ശുചിത്വം പാലിക്കുന്നതിനൊപ്പം തന്നെ നമ്മുടെ ചുട്ടു പാടും സമൂഹവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആരോഗ്യ സംരക്ഷണത്തിന്റെയും സാക്ഷരതയുടെയും കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് ആണ്. എന്നാൽ മാലിന്യ സംസ്കാര ണത്തിലും പൊതു പരിസരസുചികാരണത്തിലും മലയാളി തീരെ ശ്രദ്ധ ചെലുതുന്നില്ല. പരിസരതേക്കും മറ്റുള്ളവരുടെ പറമ്പ് കളിലും റോഡിലും പൊതുവഴിയിലും മാലിന്യം വലിച്ചെറിയാൻ ഒരു മടിയും കാണിക്കാറില്ല. വീട്ടിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നിരത്തിലും ജലശയങ്ങളിലും വലിച്ചെറിയുന്നതു നിത്യ കാഴ്ചയാണ്. പ്ലാസ്റ്റിക്കുകൾ ബാറ്ററി കൾ, സി. എഫ്. എൽ. ബൾബുകൾ തുടങ്ങിയവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതിനാശവും ഉണ്ടാക്കുന്ന മാലിന്യ ങ്ങളാണ്. ഇവപൊതു സ്ഥലങ്ങളിൽ വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യരുത്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയതിരിക്കുക, മലമൂത്രവിസർജനം നടത്തതിരിക്കുക, തുപ്പതിരിക്കുക എന്നിവയിലൂടെ നമുക്ക് ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാം. പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ ചവറ്റുകുട്ടയിൽ നിക്ഷേപിക്കണം.

നീതു എസ് എ
5 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം