ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഭീതിലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിലോകം

കൂട്ടുക്കാരെ ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ വളരെയധികം സന്തോഷത്തോടെ കളിക്കുന്നു ,പഠിക്കുന്നു, സ്വാതന്ത്ര്യത്തോടെ നടക്കുന്നു. എന്നാൽ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ് .നിങ്ങളാണ് എന്നെ കൂടുതൽ ഉപയോഗിക്കുന്നത്. ബേക്കറിയിലും, കടകളിലും, വഴിയോരങ്ങളിലും ,വീട്ടിലും നിങ്ങൾ പോകുന്നിടത്തും ഞാൻ കാത്തിരിക്കാറുണ്ട് .കുട്ടികളാണ് എല്ലാം മറന്ന് എൻ്റെ അടുക്കൽ ഓടിയെത്തുന്നത്. എന്നാൽ ചില മിടുക്കൻമാരും മിടുക്കികളും എന്നെ തോൽപ്പിക്കാറുണ്ട് .എനിക്ക് പേടി സ്വപ്നമാണ്.ഞാൻ അവരെ നോക്കുമ്പോൾ എന്നെ കൈകളിൽ താലോലിച്ച് ക്രൂരമായി കഴുകി കളയുന്നു. അങ്ങനെ അവർ എന്നെ നശിപ്പിക്കുന്നു .ആ കൂട്ടരെ എനിക്ക് ഇഷ്ടമല്ല. എനിക്ക് ആശുപത്രിയിലും വീട്ടിലും എന്നെ കൊണ്ട് വേദനിക്കുന്നവരെ കാണുമ്പോൾ മനസ്സ് സന്തോഷിക്കുന്നു. ലോകം എന്നെ നോക്കി ഭയപ്പെടുമ്പോൾ ഞാൻ അതിശക്തനാകുന്നു. കൂട്ടരെ ഇതിൽ ഉൾപ്പെടാതെ മാറി കഴിയുന്നവരെ ഞാൻ മറക്കുന്നു. എന്നാൽ അവർ എൻ്റെ സ്നേഹിതരെയും നല്ല വഴിക്ക് നടത്തുന്നു.അവർ എൻ്റെ സുഹൃത്തുക്കളുടെ എണ്ണം ദിനംപ്രതി കുറച്ചു കൊണ്ടു വരുന്നു.എന്നാലും ഇരുട്ടിന്റെ മറവിൽ ഞാൻ മറഞ്ഞിരിക്കും ഏതെങ്കിലും ഒരു സുഹൃത്ത് എനിക്ക് ലഭിക്കാൻ. പ്രകാശത്തെ എനിക്ക് പേടിയാണ് .അവിടെ നശിക്കുമോ എന്ന് വേദനയോടെ ഞാൻ നോക്കുന്നു.


സുജിത്ത് എസ് എ
5 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ