ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം ആവാസ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം ആവാസ സംരക്ഷണം

ആകാശം ഭൂമി വനങ്ങൾ വെള്ളം വായു എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. മലമുകളിൽ നിന്ന് ഒഴുകിവരുന്ന വെള്ളം സമീപപ്രദേശത്തുള്ള ഔഷധസസ്യങ്ങളെ തഴുകി പുഴയിൽ എത്തുന്നു ഇപ്രകാരം ഔഷധ ഗുണങ്ങൾ അടങ്ങിയ വെള്ളത്തെ മലിനമാക്കുന്നത് എന്തെല്ലാമാണ്? ഇവ ഒഴുകിയെത്തുന്ന കടലിനെ മലിനമാക്കുന്നത് എന്താണ്? ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും ചോറൂണ് എണ്ണ ജലത്തെ മലിനമാക്കുന്നു വീട്ടിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ ഫാക്ടറി മാലിന്യങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ എന്നിവ പുഴക്കരയിൽ നിക്ഷേപിക്കുന്നതും പുഴയിൽ കലർത്തുന്ന തും ഗുരുതരമായ തെറ്റാണ്. കപ്പൽ യാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ മറ്റു മാലിന്യങ്ങൾ എന്നിവ പല കടൽ ജീവികളുടെയും നാശത്തിന് കാരണമാകുന്നു. അലകടൽ ജീവികൾക്കും അഭയം ആകുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നതിനും ഇത് കാരണമാകുന്നു. വിശുദ്ധ ജലാശയങ്ങൾ ആയ തോടുകളിലും കുളങ്ങളിലും മറ്റും വീട്ടിൽ നിന്നുള്ള മലിനജലം തുറന്നു വിടരുത്. കൂടാതെ തോടുകൾ വയലുകൾ എന്നിവ നികത്തുന്നത് കുളക്കോഴി കാട്ടു താറാവ് തുടങ്ങിയ പക്ഷികളുടെ വാസസ്ഥലം ഇല്ലാതാക്കുന്നു. താമരയും ആമ്പലും വംശനാശത്തിന് പിടിയിൽ ആകാറായി അതുകൊണ്ട് നാം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി മരങ്ങൾ നട്ടുപിടിപ്പിക്കുക ആവാസസ്ഥലങ്ങൾ നശിപ്പിക്കാതിരിക്കാൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക പ്രകൃതിപഠന ക്ലാസുകൾക്ക് നേതൃത്വം നൽകുക എന്നിവയിലൂടെ വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയും ആവാസസ്ഥലം സംരക്ഷിക്കാം

അമൽ രാജ്. എം
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം