ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

കാടും മലയും പുഴയും പക്ഷിമൃഗാദികളും മനുഷ്യനും നിറഞ്ഞ സുന്ദരമായ ഒരു നാടാണ് നമ്മുടെ കേരളം . എന്നാൽ ഇന്നോ? ആകെ മാറിപ്പോയി. പച്ചപ്പുനിറഞ്ഞ പാടങ്ങൾ കാണാനില്ല. പാടങ്ങൾ നികത്തി വലിയ കെട്ടിടങ്ങൾ നിർമിക്കുന്നു. വാഹനങ്ങൾ പുറം തള്ളുന്ന പുക മനുഷ്യർക്ക് നാശം വിതയ്ക്കുന്നു. മാലിന്യങ്ങൾ മനുഷ്യൻ ജലത്തിൽ ഒഴുകുന്നു. അങ്ങനെ നമ്മുടെ ജലം മലിനമാകുന്നു.നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് മുൻകൈ എടുക്കണം.ജലം അമൂല്യമാണ്.അത് പാഴാക്കാതിരിക്കാം. മരങ്ങൾ നടാം. പ്ളാസ്റ്റിക് ഒഴിവാക്കുക. നമുക്ക് വേണ്ടത് നമ്മൾ കൃഷി ചെയ്യണം. അങ്ങനെ നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം.സുന്ദരമായ ഒരു കേരളം നിർമിക്കാം.

ജ്യോതിക
1 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം