ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നമ്മൾ മനുഷ്യരാണ് പച്ചപ്പു നിറഞ്ഞ ഹരിത ഭൂമിയെ നശിപ്പിക്കുന്നത്. മനുഷ്യർ പ്രകൃതിയെ നോവിക്കുന്നത് കൊണ്ടാണ് പ്രകൃതി നമ്മെയും നോവിക്കാൻ ശ്രമിക്കുന്നത്. ഉദാഹരണത്തിന് പ്രളയം, ഓഖി, നിപ്പ എന്നിവ തന്നെ എടുക്കാം. നാം ഇതൊക്കെ നേരിട്ടല്ലെങ്കിലും മാധ്യമങ്ങളിലൂടെ കണ്ട് അനുഭവിച്ചവർ തന്നെയാണ്. നാം പ്രകൃതിയെ നേരിട്ട് നോവിക്കുമ്പോൾ പ്രകൃതി ചില പ്രത്യേക പ്രതികരണങ്ങളിലൂടെ നമ്മെ നോവിക്കുന്നു അത്രമാത്രം.

നാമെന്തിനാണ് പ്രകൃതിയെ ഇങ്ങനെ നോവിക്കുന്നത്. നമ്മുടെ അമ്മയെപ്പോലെ പ്രകൃതിയും ഒരമ്മയാണ്. നാം ചവിട്ടി നിൽക്കുന്ന ഭൂമിയും നമ്മെ താങ്ങുകയാണ് ചെയ്യുന്നത്. നമ്മെ മക്കളെപ്പോലെ കാണുന്ന ഭൂമിയെ നമുക്ക് സംരക്ഷിക്കാം. അതിനുള്ള മനസാണ് നമുക്ക് ആദ്യം വേണ്ടത്.

ഇനിയെങ്കിലും ഈ ഹരിത ഭൂമിയെ സംരക്ഷിക്കൂ.................... പ്ലാസ്റ്റിക് വലിച്ചെറിയാതെ, നദികൾ മലിനമാക്കാതെ, വായു മലിനമാക്കാതെ അങ്ങനെ എന്തുമാത്രം കാര്യങ്ങൾ ചെയ്യാനാകും എന്നാൽ നമ്മൾ ഒന്നും ചെയ്യാറില്ല.

പ്രകൃതി നശിപ്പിച്ച് രസിക്കുമ്പോൾ ഓർക്കുക ഇത് നമ്മുടെ കൂടി നാശമാണെന്ന്.

"നാം പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരെയും ഇതിനായി പ്രേരിപ്പിക്കും" എന്ന പ്രതിജ്ഞ എടുത്ത് നമുക്ക് ഒന്നായി പ്രകൃതിയെ സംരക്ഷിക്കാം.

വിസ്മയ വി എസ്
8 ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം