ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിവാദം

പരിസ്ഥിതിവാദം

പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ ആലോചനയില്ലാത്ത പ്രവൃത്തികളാണ് പരിസ്ഥിതിയെ നാശത്തിലാക്കുന്നത് .മരവും മണ്ണും പ്രകൃതി വിഭവങ്ങളും യാതൊരു നിയന്ത്രണവും മില്ലാതെ ചൂഷണം ചെയ്യപെടുന്നു .ഇത് പ്രകൃതിയുടെ സന്തുലനാവസ്ഥയെ താറുമാറാക്കി വരൾച്ചയും അതിവൃഷ്ടിയുമുണ്ടാക്കുന്നു .ആവശ്യമായ സന്ദർഭങ്ങളിൽ ജലം ലഭിക്കാതെ കൃഷിരീതിയാകെ താളം തെറ്റി .വയലു നികത്തിയും കുന്നു നിരപ്പാക്കിയും നടത്തിയ വികസനങ്ങൾ നമ്മുടെ തന്നെ നാശത്തിനെല്ലാം ഇടയായിരിക്കുന്നു. മനുഷ്യൻ പരിസ്ഥിതിയുടെ ഭാഗമാണെന്നും ചുറ്റുമുള്ള പ്രകൃതിയെ നശിപ്പിച്ചിട്ട് മനുഷ്യന് മാത്രമായി നിലനില്ക്കാനാവില്ലെന്നുമുള്ള തിരിച്ചറിവ് പരിസ്ഥിതി സ്നേഹത്തിൻ്റെ അടിസ്ഥാന തത്ത്വപ്രകൃതി വിഭവങ്ങളെ ശ്രദ്ധ പൂർവ്വം സൂക്ഷിച്ച് ഉപയോഗിക്കുക. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന .സന്ദേശമാണ് പരിസ്ഥിതിവാദം

അബിയ ബി എസ്
5 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം