ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ വൈറസ്

മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ വുഹാൻ. ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തിലേറെ വരും.

പെട്ടെന്നാണ് കാരണമെന്തെന്നറിയാത്ത ഏതാനും ന്യൂമോണിയ കേസുകൾ വുഹാനിൽ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു.

പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകർച്ചവ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷനൽ ഹെൽത്ത് കമ്മീഷൻ ജനുവരി 7, 2020 ന് സ്ഥിരീകരിച്ചു. 2019 നോവൽ കൊറോണ വൈറസ് (2019 nCoV) എന്നാണ് ലോകാരോഗ്യ സംഘടന ഈ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത്.

           കൊറോണ വൈറസ് ഒരു RNA വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണവൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുമാറ് സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. 
                നാല് മാസം കൊണ്ട് 200 ലോക രാജ്യങ്ങളിലേക്ക് കോവിഡ് 19എന്ന ഈരോഗം വളരെവേഗം വ്യാപിച്ചു. രോഗ വ്യാപനം തടയാനാകാതെ അമേരിക്ക ബ്രിട്ടൻ സ്പെയ്ൻ തുടങ്ങിയ വികസിതരാജ്യങ്ങൾ കുഴങ്ങുന്നു.  ഇറ്റലിപോലുള്ള രാജ്യങ്ങളിൽ ആയിരങ്ങളാണ് മരിച്ചു വീഴുന്നത്
           ഇന്ത്യയിൽ സമ്പൂണ്ണലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒരു പരിധിവരെ ലോക വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.
          കേരളസർക്കാർ ഏർപ്പെടുത്തിയ ബ്രേക്ക് ദി ചെയിൽ പരിപാടിയും ലോക്ഡൗണും രോഗ ബാധിതരെ വളരെ വേഗം കണ്ടെത്തിഐസലേറ്റ് ചെയ്തതും കോവിഡ് 19 രോഗബാധിതർക്ക്നൽകിയ വിദഗ്ധ പരിചരണവും രോഗം നിയന്ത്രിക്കുന്നതിന് ഏറെ സഹായകമായി..
          സ്വന്തം ജീവനും കുടുംബവുംഎല്ലാം വക വയ്ക്കാതെ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യവകുപ്പിലെ എല്ലാസേവകർക്കും സാമൂഹിക അകലം പാലിക്കാൻ രാപകലില്ലാതെ  ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസ് സേനക്കും ഒരു
                ബിഗ്സല്യൂട്ട് !
ബെൻസൺ ബാബു ജേക്കബ്
9 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം