ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19- പ്രതിരോധത്തിന്റെ കേരള മോഡൽ...

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19- പ്രതിരോധത്തിന്റെ കേരള മോഡൽ...

ഇന്ന് നാം നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ് കോവിഡ് 19 അല്ലെങ്കിൽ കൊറോണ. ഇന്നത്തെ ഈ തലമുറയിൽ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഈ വൈറസ് ആദ്യമായി ചൈനയിൽ നിന്നാണ് ഉടലെടുത്തത്.

ചൈനയിൽ നിന്നു തുടങ്ങി ഇന്ന് ലോകമൊന്നടങ്കം ഈ രോഗത്തെ ചെറുത്തുനിൽക്കാൻ പോരാടുന്നു. രാജ്യത്തെകോവിഡ് സ്ഥിരീകരിച്ചവരിൽ 83% പേരും 60 വയസിനു താഴെ ഉള്ളവരാണ്. രോഗബാധിതരിൽ 42% പേരും 21നും 40നും ഇടയിൽ പ്രായം ഉള്ളവരാണ്. ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായ ബാധിക്കില്ലെന്നാണ് നിഗമനം. കാരണം, പ്രതിരോധശേഷി പ്രായമായവരിൽ കുറവാണ് അതുകൊണ്ടാണോ അവർക്ക് ഇങ്ങനെ ഒരു പ്രതിസന്ധി തരണം ചെയ്യാൻ പറ്റാത്തത്.

ഈ രോഗം തടയാൻ വേണ്ടി സർക്കാർ പല ഉപാധികളും നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. തുടർന്ന് എല്ലാ ആഘോഷങ്ങളും മാറ്റി വെച്ചു. കൈകൾ സോപ്പ് ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ കഴുകാനും മാസ്ക് ഉപയോഗിക്കാനും പൊതു സമ്പർക്കം കുറയ്ക്കാനും വേണ്ട നിർദ്ദേശങ്ങൾ ആരോഗ്യ മേഖലയിൽ നിന്നും സർക്കാർ തലത്തിൽ നിന്നും ലഭിച്ചതിനാൽ കേരളത്തിലെ രോഗികളുടെ എണ്ണം നല്ല രീതിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞു. കോവിഡ് പിടിമുറുക്കിയ വികസിത രാജ്യങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. കേരളത്തിൽ കോവിഡ് വിമുക്തരുടെ നിരക്ക് 27.17%ആയപ്പോൾ അമേരിക്കയിൽ ഇത് 5.26% മാത്രമാണ്. അമേരിക്കയിൽ ജനുവരി 20നു ആണ് സ്ഥിരീകരിച്ചത്. ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ നമുക്ക് പ്രതിരോധത്തിലൂടെ ഈ രോഗം തടയാം. എങ്ങനെയൊക്കെ ഈ രോഗം പ്രതിരോധിക്കാം?

  1. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ശുചിയാക്കണം.
  2. ആളുകളുമായി സമ്പർക്കം പുലർത്തേണ്ട സാഹചര്യത്തിൽ കുറഞ്ഞത് ഒരു മീറ്റർ അകലം എങ്കിലും പാലിക്കണം.
  3. മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവു.
  4. രോഗലക്ഷണം ഉള്ളവരോട് കൂടുതൽ സമ്പർക്കം അരുത്, സാമൂഹിക അകലം പാലിക്കുക.

ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് നമ്മുടെ കൊച്ചു കേരളം മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുന്നത്

അനഘ. ജി. ബി
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം