ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ അവധിദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ അവധിദിനങ്ങൾ

ക്ഷണിക്കപ്പെടാതെ നമുക്കിടയിൽ കടന്നുവന്ന ഒരു മഹാമാരിയെയാണ് ഇന്ന് നാം ഒറ്റക്കെട്ടായി അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ മഹാരോഗം എവിടെ പിറവികൊണ്ടു എന്നത് ഇന്നും നമുക്കിടയിൽ ഒരു ചോദ്യചിഹ്നമാണ്. എന്തുതന്നെയായാലും നമ്മുടെ രാജ്യത്തിന് പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിനു ഇതൊന്നും ഒരു പ്രശ്നമല്ല എന്ന് നമ്മൾ ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ നാം പാലിക്കുന്നു.

ഈ അതിഥി യിൽ നിന്ന് നാം ഓരോരുത്തരും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. അതിൽ ശ്രദ്ധേയം നാം സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ ആണ്. കൈ ഇടയ്ക്കിടെ കഴുകണം എന്നതിൽ നിന്നും വ്യക്തിശുചിയാണ് നാം മനസ്സിലാക്കിയത്. പാസ്പോർട്ട് ഒഴിവാക്കാനും വീട്ടിലെ ഭക്ഷണത്തിന് സ്വാദ് അറിയാനും സാധിച്ചു. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കി കുടുംബത്തോടൊപ്പം ആനന്ദകരമായ നിമിഷങ്ങൾ പങ്കിടാനും നാം പഠിച്ചു. വീട്ടിലിരുന്ന് മുത്തശ്ശി കഥകൾ കേൾക്കാനും, അച്ഛനമ്മമാരുടെ ബാല്യകാലങ്ങളിൽ ഉണ്ടായിരുന്നതും ഇന്ന് അന്യം നിന്നു പോയ ഒരുപാട് കളികളെ കുറിച്ച് അറിയാനും ആസ്വദിക്കാനും സാധിച്ചു. മൊബൈലിനെ ഇന്റർനെറ്റും ലോകത്ത് ജീവിച്ചു മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് ജീവിച്ച എനിക്ക് വീട്ടിൽ മറ്റു വ്യക്തികൾ ഉണ്ടെന്നും അവരോടൊപ്പം ഒഴിവ് സമയങ്ങൾ ഇതിലും ഭംഗിയായി ആസ്വദിക്കാം എന്നു മനസ്സിലാക്കി തന്നതും ഈ കോവിഡ് കാലമാണ്.

ഇതിനിടയിലും പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യം ഞാൻ മറന്നില്ല. കുറച്ചധികം സസ്യ തൈകൾ നട്ടുപിടിപ്പിച്ചു. പ്രകൃതിയെ നശിപ്പിച്ചാൽ അവയെ ഏതുവിധേനയും നമ്മുടെ പ്രതികരിക്കും എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായി. കോവിഡ് കാലത്ത് പുറത്തിറങ്ങാൻ നിയന്ത്രണം വന്നപ്പോൾ പച്ചക്കറി ക്ഷാമം തീർക്കാൻ വേണ്ടി സ്വന്തമായി ടെറസിലെ പച്ചക്കറി കൃഷി ചെയ്യാൻ ഞാൻ തീരുമാനിച്ചു. ചീര പയർ വെണ്ട എന്നിവ കൃഷി ചെയ്യാൻ ഞാൻ തുടങ്ങി. ചെയ്യാൻ കഴിയില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന തിരിച്ചറിവ് ഈ കൊറോണ ജീവിതം എനിക്ക് തന്നു.

കോവിഡിനോട് തോറ്റുകൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിച്ചു ഞാനും ഈ മഹാമാരിയെ എതിരെ പോരാടാൻ തീരുമാനിച്ചു. ഞാൻ ഒറ്റയ്ക്കല്ല എനിക്കൊപ്പം എന്റെ കുടുംബവും ബന്ധുക്കളും ഒരു രാജ്യത്തിന്റെ മൊത്തം ജനങ്ങളും ഉണ്ട് എന്ന തിരിച്ചറിവ് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. കൊറോണ അല്ല ഇനി എന്ത് മഹാമാരി വന്നാലും നമ്മെ കീഴ്പ്പെടുത്താൻ കഴിയില്ല. നാം ഒന്നാണ് എന്ന ചിന്തയും നിർദ്ദേശങ്ങൾ പാലിക്കാൻ ഉള്ള മനസ്സും മാത്രം മതി. പല രാജ്യങ്ങൾ അനേകം മരണങ്ങൾ നേരിടുമ്പോഴും നമ്മുടെ ഇന്ത്യ പിടിച്ചുനിൽക്കുന്നു അതിൽ ശ്രദ്ധേയം നമ്മുടെ കേരളമാണ്. നമ്മുടെ ആരോഗ്യ രംഗം അത്ര ശക്തമാണ്. ഇത് നമ്മുടെ അന്തസ്സാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മറ്റു രാജ്യങ്ങൾ അംഗീകരിക്കുകയും അനുമോദിക്കുകയും നമ്മുടെ പ്രവർത്തനങ്ങൾ അവിടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. അത് എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ.....

സുജിത് കൃഷ്ണൻ. എസ്
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം