ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ - ഒരു ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ഒരു ആത്മകഥ

നമസ്കാരം, ഞാൻ കൊറോണ . ഭൂമിയിലുള്ള എല്ലാവരും സ്നേഹത്തോടെ എന്നെ കോവിഡ് 19 എന്നാണ് വിളിക്കുന്നത് . വിളിക്കുന്നതൊക്കെ ശരി തന്നെ എന്നാലും ആ വിളിക്ക് പിന്നിലെ ഒരു പേടിയുണ്ടല്ലോ ..... അത് ആസ്വദിക്കമ്പോഴുള്ള സന്തോഷം ........ ഹാ ....... അത് വേറെ തന്നെയാ .....

പക്ഷേ നിങ്ങൾ വിചാരിക്കുന്നതു പോലെ ഞാനത്ര ഭീകരനൊന്നുമല്ല. പരിചയപ്പെട്ടതല്ലേ ഞാൻ എന്റെ കഥ പറയാം. ഞാൻ ജനിച്ചതെവിടയാ, എങ്ങനെയാ എന്നൊന്നും എനിക്കറിയില്ല. ബോധം വരുമ്പോൾ ഞാൻ ഒരു ചേട്ടന്റെ ശ്വാസകോശത്തിലാണ്. ചുറ്റും നോക്കിയപ്പോൾ എന്നെപ്പോലെ ഒരു പാട് പേർ. എല്ലാവരും വലിയ ചർച്ചയിലാണ് . പറഞ്ഞതുപോലെ ഞങ്ങൾ ശ്വാസകോശത്തെ ആക്രമിച്ച് കീഴടക്കി, അവിടെ താമസവും തുടങ്ങി . അങ്ങനെ രസിച്ച് സുഖിച്ച് കഴിയുമ്പോഴാണ് പുറം ലോകം കാണാൻ എനിക്കൊരാഗ്രഹം തോന്നിയത് , ഞാൻ ആ ചേട്ടന്റെ ശ്വാസകോശത്തിൽ ഒരു കടി കൊടുത്തു . ദേ ... വരുന്നു ഒരു ഭീമൻ തുമ്മൽ അശച്..... ചീ....

ഒരു കൂസലും ഇല്ലാതെ ചേട്ടൻ രണ്ടുവട്ടം തുമ്മി . അപ്പോഴേക്കും ഞാനും ചങ്ങാതിമാരും പുറത്തെത്തിയിരുന്നു . ചെന്നു വീണത് പൗഡറിട്ടു കൊണ്ടിരുന്ന സുന്ദരി ചേച്ചിയുടെ കൈകളിലാണ് .കാഴ്ചകളൊക്കെ കണ്ടു കൊണ്ടിരിക്കുമ്പോൾ ചേച്ചി മൂക്കു തിരുമയായ് . പുറത്തിരുന്ന ഞങ്ങൾക്ക് ഒരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു . പതിയെ മൂക്കിനുള്ളിലേക്ക് കടന്ന ഞങ്ങൾ അവിടെയും ആക്രമണം നടത്തി. ചേച്ചി നാട്ടിലേക്ക് പോകാൻ തയ്യാറെഡുക്കുകയാണ് വിമാനത്തിൽ കയറിയ ചേച്ചിക്കൊപ്പം ഞങ്ങളുമുണ്ടായിരുന്നു . വിമാനത്തിലെ തണുത്ത കാറ്റ് മതിയാവോളം അസ്വദിക്കും മുൻപേ തന്നെ സ്ഥലം എത്തി. എനിക്കതിൽ വല്ലാത്ത ദേഷ്യം തോന്നി. ഞാനിപ്പോൾ കേരളത്തിലാണ് . പുറത്തിറങ്ങിയ ഉടനെ ചേച്ചി പോയത് നല്ല വെടിപ്പുള്ള ഒരു മുറിയിലേയ്ക്കാണ്. ചേച്ചി ആ മുറിയിൽ ഒറ്റയ്ക്കാണ്. രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ എണ്ണം വർദ്ധിച്ചു. ചേച്ചിയുടെ ശരീരത്തിൽ ചൂട് കൂടി വന്നു . ഞങ്ങൾ വിജയം ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് കൈയുറകളും മാസ്കുകളും ധരിച്ച കുറേപ്പേർ അവിടേക്ക് വന്നത്. അവരിലൊരാൾ ചേച്ചിയെ പരിശോധിച്ച് കുറച്ച് മരുന്നുകൾ നൽകി. വളരെ വേഗം എനിക്ക് ഒരു നീറ്റൽ അനുഭവപ്പെട്ടു. എന്റെ ചങ്ങാതിമാർ ചുറ്റി മരിച്ചു വീണു. ഞാൻ ചേച്ചിയുടെ ശരീരത്തിൽ നിന്ന് പുറത്തുചാടി, ഒരാളക്കട കൈയുറയിലേക്ക് വീണു. അങ്ങനെ മുറിക്ക് പുറത്ത് കടന്നു. എന്നാൽ പുറത്തെ സാഹചര്യം വളരെ വിചിത്രമായിരുന്നു. മുഖാവരണം ഇല്ലാതെ പുറത്തിറങ്ങുന്ന ഒരു മനുഷ്യരെയും ഞാനവിടെ കണ്ടില്ല . എല്ലാവരും ശരീരം വളരെ ശുചിയായി സൂക്ഷിച്ചിരിക്കുകയാണ്. എനിക്കിനി അധികനേരം ഈ നാട്ടിൽ നിൽക്കാൻ കഴിയില്ല. എന്റെ ചങ്ങാതിമാർ ഇവിടെ എത്തിയിട്ടുണ്ട്, അവർക്കും ഇനിയിവിെട നില നിൽപ്പില്ല. ഞാൻ പോകുകയാണ്. ഗുഡ് ബൈ ...... .

ശ്രേഷ്ഠ എം എസ്
8 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ