ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് പ്രതിരോധം

കൊറോണ വൈറസ് പ്രതിരോധം

ചൈനയിൽ നിന്ന് വളർന്നു വന്ന ഒരു മഹാവ്യാധി ആണ് ഇന്ന് കൊറോണ വൈറസ്. ചൈനയിലെ ഭൂരിഭാഗം ആൾക്കാരും ഇന്ന് മരണത്തെ മുന്നിൽ കണ്ടു കൊണ്ടാണ് ജീവിക്കുന്നത്. അതിൽ പകുതി ആൾക്കാരും ഇന്ന് മരണത്തിന് കീഴടങ്ങി ഇരിക്കുന്നു. ആ മഹാവ്യാധി ഇന്ന് ഇന്ത്യയിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലും, കേരളത്തിലും, മരണസംഖ്യ കൾ വരെ ഉയർന്നു കൊണ്ടിരിക്കുകയാണ്. കാസർഗോഡ് ജില്ലയിൽ ആണ് അധികവും നിരീക്ഷണത്തിൽ കഴിയുന്ന ആൾക്കാർ താമസിക്കുന്നത്. ഈ അടുത്ത കാലത്ത് തന്നെ അവിടെ നിരോധനാജ്ഞ വരെ സർക്കാർ ആഹ്വാനം ചെയ്തിരുന്നു. എന്നിട്ടും അത് ലംഘിച്ച് ഇറങ്ങുന്ന ആൾക്കാരും അവിടെയുണ്ടായിരുന്നു. അതിനെതിരെ കേരള പോലീസ് നടപടികളും എടുത്തിട്ടുണ്ടായിരുന്നു. എന്നിട്ടും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി സർക്കാർ എല്ലാ ജില്ലകളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി കേരള സർക്കാർ നൽകുന്ന ഈ സുരക്ഷിതത്വം ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്ന് നമുക്ക് മാധ്യമങ്ങളിലൂടെയും അറിയാൻ സാധിക്കും എന്നതാണ് നമ്മൾ ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്ന് നമുക്ക് മാധ്യമങ്ങളിലൂടെയും അറിയാൻ സാധിക്കുന്നതാണ് നമ്മൾ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്ന വാർത്തകളും അത്തരത്തിലാണ്. ഇനിയും ഒരു മാസം കൂടി ലോക്ക് ഡൗൺ നീണ്ടുനിൽക്കും എന്നാണ് അറിയാൻ സാധിച്ചത്. അതിനാൽ എല്ലാവരും ഇപ്പോൾ തന്നെ വീടുകളിൽ കഴിഞ്ഞുകൂടാൻ ശ്രമിക്കുക. ഒത്തു പൊരുതാംകൊറോണ വൈറസിനെതിരെ. എതിരെ വൈറസിനെതി മുൻകരുതലുകൾ ഇപ്പോൾ തന്നെ എടുക്കുക. വ്യക്തി ശുചിത്വം പാലിക്കുക. നമ്മുടെ രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രതീക്ഷിച്ചിരിക്കാതെ എത്തിയ ഒരു മഹാമാരി ആണ് കൊറോണ വൈറസ്.

കൊറോണ വൈറസിനെതിരെ പോരാടാൻ ആയി വ്യക്തിശുചിത്വം എല്ലാവർക്കും ആവശ്യമാണ്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും. വായും പൊത്തി പിടിക്കണം. അത് വ്യക്തി ശുചിത്വത്തിന് ഒരു പ്രധാനപ്പെട്ട ഉദാഹരണമാണ്. സോപ്പോ, സാനിറ്റയിസാറോ, ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം. ആൽക്കഹോൾ അടങ്ങിയിരിക്കുന്ന സാനി റൈസർ വൈറസിനെതിരെ പോരാടുന്നതാണ്. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിച്ച് മൂക്കും വായും പൊത്തി പിടിക്കണം, അന്തരീക്ഷത്തിലാണ് കൊറോണ വൈറസ് ജീവിക്കുന്നത് അതിനാലാണ് സർക്കാർ എന്നീ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. നിരോധനാജ്ഞ, ലോക്ക് ഡൗൺ എന്നിവ പ്രഖ്യാപിക്കുമ്പോൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടാൻ ശ്രമിക്കുക. സർക്കാരിന്റെ ഈ നിർദ്ദേശങ്ങൾ നമ്മുടെ ഇടയിൽ പകർന്നു കൊണ്ടിരിക്കുന കൊറോണ വൈറസിനെ ചെറുത്തു നിർത്താൻ വേണ്ടിയാണ്. അതിനാൽ സർക്കാറിനെയും, ആരോഗ്യ വകുപ്പിനെയും അനുസരിച്ച് മുന്നോട്ടുപോവാൻ എല്ലാ ജനങ്ങളും തയ്യാറായിരിക്കണം. അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ എല്ലാവരും പ്രാപ്തരായി ഇരിക്കണം നമ്മുടെ ജീവന് വേണ്ടിയാണ് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത് അത് മനസ്സിലാക്കി എല്ലാവരും മുന്നോട്ട് പ്രവർത്തിക്കുക. അതിനാൽ വ്യക്തിശുചിത്വം എല്ലാ വ്യക്തികൾക്കും ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കി കൊറോണ വൈറസിനെതിരെ ഓരോ വ്യക്തിയും പോരാടുക.

അഭിരാമി എ എൻ
8 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം