ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണയെ ഇല്ലാതാക്കാം
കൊറോണയെ ഇല്ലാതാക്കാം
നാം ഇന്ന് ജീവിക്കുന്നത് കലിയുഗത്തിലാണ്. മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ഓരോ ക്രൂരതയ്ക്കും പ്രകൃതി ഓരോ രൂപത്തിലും ഒന്നൊന്നായി പകരം വീട്ടുകയാണ്. ഈശ്വരഭക്തിയും നല്ല പ്രവൃത്തിയിലൂടെയും മാത്രമേ നമുക്കിതിനെയെല്ലാം നേരിടാൻ സാധിക്കുകയുള്ളൂ. ഓഖി,നിപ്പ തുടങ്ങി ഓരോ പ്രകൃതിദുരന്തത്തിൻ്റെ രൂപത്തിലും ഈശ്വരൻ നമ്മെ പരീക്ഷിക്കുകയാണ്. ഇപ്പോൾ ഇതാ കൊറോണ വൈറസ് എന്ന മഹാമാരിയുടെ അടിമകളായി നമ്മെ പ്രകൃതി മാറ്റിക്കൊണ്ടിരിക്കുന്നു. എന്നാൽ നമ്മെ ഉയർത്തെഴുന്നേൽപ്പിക്കാൻ വേണ്ടി സ്വന്തം ജീവൻ തന്നെ ത്യജിച്ചുകൊണ്ട് ഡോക്ടർമാരും നേർസുമാരും നമുക്ക് കൈത്താങ്ങാകുന്നു. എന്നാൽ അവരോടൊപ്പം നാമും പരിശ്രമിച്ചാൽ മാത്രമേ നമുക്കിതിനെ നിഷ്പ്രയാസം അതിജീവിക്കാൻ കഴിയൂ. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ആദ്യത്തെ കർത്തവ്യം.ഓരോ വ്യക്തിയിലൂടെ അവരുടെ കുടുംബത്തേയും അതിലൂടെ ഒരു സമൂഹത്തേയും നമുക്ക് സംരക്ഷിക്കാനാകും. അത്തരത്തിൽ ഈ കൊറോണ എന്ന മഹാമാരിയെ നമുക്കീ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കാനാകും. അതിനായി നമുക്ക് പ്രയത്നിക്കാം. നമുക്കീ പ്രകൃതിയെ തിരിച്ചു പിടിച്ച് കൊണ്ട് മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം