ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ/2021-22
ഫോട്ടോഗ്രഫി മത്സരം🏆 - ഗവ.മോഡൽ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം
'തിരികെ വിദ്യാലയത്തിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർ ഗവ.മോഡൽ.എച്ച്.എസ്.എസ് അംഗീകാരത്തിൻ്റെ നെറുകയിൽ .'കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ ' എന്നതായിരുന്നു മത്സര വിഷയം. സ്കൂളിലെത്തി പരസ്പരം കണ്ടുമുട്ടിയ കൂട്ടുകാരികൾ ജനാലയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് വിശേഷങ്ങളും സന്തോഷവും പങ്കിടുന്ന ചിത്രമാണ് ജില്ലയിൽ ഒന്നാമതെത്തിയത്. കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ) ആണ് മത്സരം നടത്തിയത്.
തിരികെ വിദ്യാലയത്തിലേക്ക്
ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കം
കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി ഗവ.മോഡൽ .എച്ച്.എസ്.എസ്. വെങ്ങാനൂർ. 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ ആണ് 32 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി വിജയകിരീടം ചൂടിയത്. വിഴിഞ്ഞം സ്വദേശികളായ ശ്രീ. നെൽസൺ ശ്രീമതി. ബിന്ദു ദമ്പതികളുടെ മകളായ, ബോക്സിങ്ങിൽ കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ, ഈ കൊച്ചു മിടുക്കി ഒട്ടേറെ പരിമിതികൾ അതിജീവിച്ചാണ് സുവർണ്ണ കിരീടം നേടിയത്.
2022 ലെ എൽ എസ് എസ് - യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം
കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ പരിവർത്തനത്തിന്റെ കാലം കൂടിയാണ്. ലോകം മുഴുവൻ അതിജീവനത്തിന്റെ പാത തേടുമ്പോഴും, സമയബന്ധിതമായി ക്ലാസ്സുകൾ നൽകി കുട്ടികളെ കർമ്മോത്സുകരാക്കാൻ കഴിഞ്ഞതിന്റെ മികവു തന്നെയാണ് വെങ്ങാന്നൂർ മോഡൽ സ്കൂളിലെ എൽ എസ് എസ്, യു എസ് എസ് പരീക്ഷാത്തിളക്കം. കോവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം നടന്ന ആദ്യ പരീക്ഷയിൽ നമ്മുടെ സ്കൂൾ മികച്ച വിജയം നേടി. എട്ടുപേർ എൽ എസ് എസും ഏഴു പേർ യു എസ് എസും കരസ്ഥമാക്കി. പരീക്ഷണാത്മകമായ ഒരു കാലം പിന്നിടുമ്പോൾ വെങ്ങാനൂർ മോഡൽ സ്കൂളിന് എന്നും ഓർക്കാൻ തിലകക്കുറിച്ചാർത്തിയ ഈ കുഞ്ഞുമക്കൾ ........
ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. വ്യക്തി സുരക്ഷ ( ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും ) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് റോൾ പ്ലേ തയ്യാറാക്കിയത്. 9-ാം ക്ലാസ് വിദ്യാർത്ഥികളായ മനുശ്രീ, സെറീന ജെയിംസ്, വൈഷ്ണവി, സഞ്ജന, സനുഷ എന്നീ വിദ്യാർത്ഥിനികളാണ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് സ്കൂളിന് അവിസ്മരണീയവിജയം സമ്മാനിച്ചത്.
ഇൻസ്പയർ അവാർഡ് 🏆
പത്തു മുതൽ പതിനഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ ശാസ്‌ത്ര പ്രചോദനം ഉണ്ടാകുന്നതിലേക്ക് വേണ്ടിയുള്ള ഇൻസ്പയർഅവാർഡ് നമ്മുടെ സ്‌കൂളിലെ 10 ഡിയിലെ അലീന ബ്രൈറ്റിനു ലഭിച്ചു. ശാസ്ത്രീയവും, സമൂഹത്തിൽ പ്രയോഗിക്കാൻ കഴിയുന്നതുമായ തനതു ആശയങ്ങൾ സൃഷ്ടിക്കുകയും, അതിലൂടെ കുട്ടികളിൽ സർഗ്ഗാത്‌മകത, നവീകരണം എന്നീ കഴിവുകൾ വളർത്തുക എന്നതാണ് ഈ അവാർഡിന്റെ പ്രധാന ഉദ്ദേശ്യം.
തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ.മോഡൽ എച്ച്.എസ്.എസ് 🏆
നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (NMMSS)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2020-21 അധ്യയന വർഷത്തിൽ 8 A ക്ലാസ്സിലെ അജുദേവ്.എ.എസ് ആണ് സകോളർഷിപ്പിന് യോഗ്യത നേടി അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.
1200 ൽ 1200
2021 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി നിഹാര ജെ.കെ എന്ന മിടുക്കി
സോഫ്റ്റ് ബോൾ - ചുവടുറപ്പിച്ച് മോഡൽ എച്ച് എസ് എസ്
കേരള സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി മോഡൽ എച്ച്.എസ്.എസ്.വിദ്യാർത്ഥികൾ. 9 സി ക്ലാസ്സിലെ സോഫ്റ്റ് ബോൾ താരങ്ങളായ നിതിൻ രതീഷ്, രാഹുൽ ആർ എന്നീ മിടുക്കൻമാരാണ് കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിൻ്റെ യശസ്സ് ഉയർത്തിയത്.