ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾ പ്രവേശനോത്സവം

2023 -24 സ്കൂൾ പ്രവേശനോത്സവം ഒത്തൊരുമയുടെ വിജയം ആയിരുന്നു. 2023 ലെ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ആഷ്‌ലി, ആരാധിക നായർ എന്നിവ൪ മുഖ്യാതിഥികൾ ആയിരുന്നു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ ടീച്ചർ സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ എച്ച് എം ശ്രീ രാജേഷ് ബാബു സർ,ബഹുമാനപ്പെട്ട അഡീഷണൽ എച്ച് എം ശ്രീമതി ഗീത ടീച്ചർ എന്നിവർ ദീപം തെളിയിക്കുകയും, കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.അതെ തുടർന്ന് മുഖ്യ അതിഥികളുമായി സംസാരം എന്നിവ നടന്നു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും മധുര വിതരണം നടത്തി.

പരിസ്ഥിതി ദിനാചാരണം

കുട്ടികൾ എക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രിയുടെ വീട് സന്ദർശിക്കുകയും, അദ്ദേഹവുമായി സംവദിക്കുകയും, വൃക്ഷത്തൈ നടുകയും ചെയ്തു.

പരിസ്ഥിതി ദിനാചാരണം സ്കൂൾ തലം

പരിസ്ഥിതി ദിനാചാരണം സ്കൂൾ തലം എക്കോക്ലബ്, ന്റെയും സയ൯സ്ക്ലബി ന്റെയും ആഭിമുഖ്യത്തിൽ നടന്നു.ഉദ്ഘാടകൻ ടാക്സോണമിസ്റ്റ് ശ്രീ രാജ്‌കുമാർ സർ ആയിരുന്നു.സ്കൂൾ തല പോസ്റ്റർ രചന മത്സരം, കൊളാഷ് നിർമ്മാണം, പരിസ്തിഥി ദിനക്വിസ്(ക്ലാസ് തലം സ്കൂൾ തലം), എന്നിവ നടന്നു. വന സംരക്ഷണ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു. കുട്ടികൾ സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.

വായന ദിനാചരണം

വായന ദിനാചരണവുമായി ബന്ധപ്പെട്ട് യു പി മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. ചിത്രരചന മത്സരം, പി.എൻ പണിക്കർ ഡോക്യുമെന്ററി മത്സരം ഇ നടന്നു ക്വിസ് മത്സരം (ക്ലാസ് തലം, സ്കൂൾ തലം )ഇവ നടന്നു.. വിജയികളായവർക്ക് വായന ദിന അസംബ്ലിയിൽ വച്ച് സമ്മാനദാനം നടത്തി. വായന ദിന ഗാനം , വായന ദിനപ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ഇംഗ്ലീഷ് സ്റ്റോറി റിവ്യു, തമിഴ് തിരുക്കുറൽ, സംസ്കൃത ശ്ലോകം, എന്നിവയെല്ലാം ഉൾ പ്പെടുത്തിക്കൊണ്ടുള്ള മികച്ച ഒരു അസംബ്ലി ആയിരുന്നു.

ലഹരി വിരുദ്ധ ദിനം

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 26ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ,പ്ലക്കാർഡ് നിർമ്മാണം,കുട്ടികൾ സംയുക്തമായി അണിനിരന്ന ലഹരി വിരുദ്ധ റാലി, പ്രത്യേക സമ്മേളനം, കൊളാഷ് നിർമ്മാണം എന്നിവ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടന്നു.

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷം മലയാളം മീഡിയം ( 5 എ, 6 എ,7എ) കുട്ടികളുടെ പ്രത്യേക അസംബ്ലിയോട് കൂടി 9.30ന് ആരംഭിച്ചു. പ്രിൻസിപ്പാൾ ഗ്രീഷ്മ ടീച്ചർ, അഡീഷണൽ എച്ച് എം ഗീത ടീച്ചർ, ജനറൽ സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ എന്നിവർസന്നിഹിതരായിരുന്നു. ദീപംകൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് 6ാം ക്ലാസ് വിദ്യാർത്ഥിനികൾ കേരള ഗാനാലാപനം നടത്തി. ശേഷം 5,6,7 ക്ലാസ് വിദ്യാർത്ഥികൾ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു. ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നന്ദന മലയാളഭാഷ പ്രതിജ്ഞ ചൊല്ലി കൊണ്ടുത്തു.ശേഷം കേരളമായി ബന്ധപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി നൃത്തവിരുന്നു. കേരള രൂപീകരണം വരെ യുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ പ്രസ൯േഷ൯ -കുട്ടികൾ തയ്യാറാക്കിയത്. ശേഷം എച്ച് എസ് വിഭാഗം കുട്ടികളുടെ നൃത്തവിരുന്ന്. വിവിധ കേരള ഗാനങ്ങൾ കോർത്തിണക്കി ഫ്യൂഷൻ ഗാനം.കേരളത്തിന്റെഭൂപടം നടുത്തളത്തിൽ ചിത്രീകരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും പായസ വിതരണം നടത്തി.

സ്കൂൾ വാർഷികം

സ്കൂൾ വാർഷികം ഫെബ്രുവരി 26 നു നടന്നു.രാവിലെ 9.30 ന് ആരംഭിച്ച സ്കൂൾ വാർഷികം മഴവില്ല് 2k24 വിവിധ പരിപാടികളോടെ 5 മണിക്ക് അവസാനിച്ചു.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് സിനിമാനടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയ ശ്രീ പ്രേം കുമാർ  ആയിരുന്നു

പഠനോത്സവം

പഠനോത്സവം ഫെബ്രുവരി 28 നു നടന്നു. പഠനോത്സവം ബി.പി.സി. വിദ്യാ വിനോദ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി രാഖി രവികുമാർ മുഖ്യ അതിഥിയായിരുന്നു. വിവിധ ക്ലബ്ബുകൾ വിവിധ വിഷയ ബന്ദിയായ പരിപാടികൾ അവതരിപ്പിച്ചു. മലയാളം ചാക്യാർകൂത്ത് വലിയ കൈയ്യടി നേടി. തുടർന്ന് വിവിധ കോർണറുകളിലായി തയ്യാറാക്കിയിരുന്ന വിവിധ വിഷയങ്ങളുടെ കോർണറുകൾ സന്ദർശിച്ചു. ഈ വർഷത്തെ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ബയോളജി വിഭാഗം തയ്യാറാക്കിയ ബോധവത്കരണ ഡാർക്ക് റൂം കുട്ടികളെ വല്ലാതെ ആകർഷിച്ചു. കൂടാതെ എൻ സി സി , എസ് പി സി , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ്, എന്നിവയുടെ കോർണറുകളും സജീവ മായിരുന്നു.