ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2021-22 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷവും ഓൺലൈൻ പ്രവർത്തനങ്ങളോടെ സ്കൂൾ ആരംഭിച്ചു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.
പ്രവേശനോത്സവം
ജൂൺ മാസം ഒന്നാം തീയതി ചൊവ്വാഴ്ച രാവിലെ 8.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ കോട്ടൺഹിൽ സ്കൂളിൽ ഓൺലൈനായി ഉത്ഘാടനം ചെയ്തു.സംസ്ഥാനതല പ്രവേശനോത്സവത്തിനുശേഷം സ്കൂൾതല പ്രവേശനോത്സവം നടന്നു. ഗതാഗത മന്ത്രി ശ്രീ. ആന്റണി രാജു ഉത്ഘാടനം നിർവഹിച്ചു. മേയർ എസ്. ആര്യ രാജേന്ദ്രൻ, ഡി ഡി ഇ ശ്രീ.എസ് സന്തോഷ് കുമാർ,ഡി ഇ ഒ ശ്രീ. കെ സിയാദ്,എ ഇ ഒ ശ്രീ. ആർ എസ് സുരേഷ് ബാബു ,എസ് എം സി ചെയർമാൻ ശ്രീ ആർ പ്രദീപ് കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ പ്രിൻസിപ്പാൾ ശ്രീമതി ലീന എം, എച്ച് എം ഇൻ ചാർജ് ശ്രീമതി ഗീത ജി ,എസ് എം സി ചെയർ പേഴ്സൺ ശ്രീമതി രജിത ,സ്റ്റാഫ് സെക്രട്ടറി അനിതാ നായർ എന്നിവർ പങ്കെടുത്തു.സ്കൂൾതല പ്രവേശനോത്സവത്തിനുശേഷം ക്ലാസ്‍തല പ്രവേശനോത്സവം വീടുതല പ്രവേശനോത്സവം എന്നിവ നടത്തുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പ്രവേശനോത്സവത്തോടനുബന്ധിച്ചു നടത്തിയ പരിപാടികൾ സ്കൂൾ യുട്യൂബ് ചാനൽ ,ബ്ലോഗ് എന്നിവയിൽ അപ്‍ലോഡ് ചെയ്തു .
കോട്ടൺഹിൽ വാർത്ത
സ്കൂൾപ്രവേശനോത്സവ ചടങ്ങിൽ തന്നെ കേരളത്തിലെ ആദ്യ സ്കൂൾ ഡിജിറ്റൽ ദിനപത്രം "കോട്ടൺഹിൽ വാർത്ത"ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി പ്രകാശനം നിർവഹിക്കുക യുണ്ടായി . എല്ലാ ദിവസവും രാവിലെ തന്നെ പത്രംവാട്സ്ആപ് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ലഭ്യമാക്കുന്നു .സ്കൂൾ ബ്ലോഗിലും അപ്‌ലോഡ് ചെയ്യുന്നു . വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എസ് എം സി യുടെയും ശ്രമഫലമായിട്ടാണ് ഈ പത്രം പുറത്തിറങ്ങുന്നത് .
സബ്‍ജക്ട് കൺവീനേഴ്‌സ് മീറ്റിംഗ്
സബ്‍ജക്ട് കൺവീനേഴ്‌സ് മീറ്റിംഗ് മാസത്തിൽ രണ്ടു തവണ നടത്തി വരുന്നു . മാർച്ച് മാസം അവസാനം തന്നെ 2020- 2021 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ തയ്യാറാക്കാൻ പ്രിൻസിപ്പൽ എച്ച് എം അറിയിച്ചിരുന്നു.ഈ പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ ജൂൺ മുതലുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ എസ് ആർ ജി മീറ്റിംഗിൽ തീരുമാനിക്കുകയും ചെയ്തു .8,9,10ക്‌ളാസുകളിൽ ബ്രിഡ്ജ് കോഴ്സ് നടത്തുകയുണ്ടായി.എല്ലാ അധ്യാപകരും ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. അദ്ധ്യാപകർ കൈകാര്യം ചെയ്യുന്നവർക്ക് ഡയറി സൂക്ഷിക്കുകയും ചെയ്യുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് റിസോഴ്‌സ് ടീച്ചറിന്റെ പിന്തുണയോടുകൂടി അനുരൂപീകരണ പ്രവർത്തനങ്ങൾ നൽകി വരുന്നു.8,9,10ക്‌ളാസുകളിൽ ക്ലാസ് പി ടി എ ഗൂഗിൾ പ്ലാറ്റഫോമിൽ നടത്തുകയുണ്ടായി. എല്ലാ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ കുട്ടികൾ ഫോൺ വഴി ചോദിച്ചു മനസിലാക്കുകയും ചെയ്യുന്നു.എസ് ആർ ജി മീറ്റിംഗിൽ അതാതു മാസത്തെ ദിനാചരണങ്ങൾ ചർച്ച ചെയ്യുകയും അത് നടത്താനുള്ള ചുമതല ക്ലബ് കൺവീനേഴ്സിനെ ഏൽപ്പിക്കുകയും ചെയ്യുന്നു .എല്ലാ അധ്യാപകരുടെയും കൺവീനേഴ്സിനെ ഏൽപ്പിക്കുകയും ചെയ്യുന്നു.എല്ലാ അധ്യാപകരുടെയും കൺവീനേഴ്സിനെ ഏൽപ്പിക്കുകയും ചെയ്യുന്നു.എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ ഇത് നല്ല രീതിയിൽ നടന്നു വരുന്നു.
സ്കൂൾ ഡിജിറ്റൽ ലൈബ്രറി
ജൂൺ മാസം മുതൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത ഏകദേശം 120 കുട്ടികൾക്ക് സ്കൂളിൽ നിന്ന് ഫാേൺ നൽകി കൊണ്ട് പഠന സൗകര്യം ഒരുക്കാൻ സാധിച്ചിട്ടുണ്ട് .സ്കൂൾ ഡിജിറ്റൽ ലൈബ്രറി എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കുട്ടികൾക്ക് ഫോൺ നൽകിയത. ജൂൺ മാസം മുതൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത ഏകദേശം25/06/2021 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു ഫോൺ വിതരണോൽഘാടനം നടത്തുകയുണ്ടായി. തദവസരത്തിൽ കൗൺസിലർ അഡ്വക്കേറ്റ് രാഖി രവികുമാറിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
പരിസ്ഥിതിദിനം
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും വീടുകളിൽ വൃക്ഷ തൈകൾ നടുകയുണ്ടായി.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ശാസ്ത്ര സാഹിത്യ പരിഷത് പ്രതിനിധിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തകനുമായ ശ്രീ എൻ ജഗജീവൻ ഓൺലൈൻ ആയി ഉത്‌ഘാടനം ചെയ്തു .ഈ അവസരത്തിൽ ഉപന്യാസ രചന പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു .
വായന ദിനാചരണം
കേരള-ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് ആചരിച്ചത്. വായനാദിനം ഉദ്ഘാടനം ചെയ്തത് കേരള സർവ്വകലാശാല മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫ്.ഡോ.ടി.കെ.സന്തോഷ് കുമാർ ആണ്. അദ്ദേഹം സാഹിത്യ രംഗത്തും ടെലിവിഷൻ മാധ്യമ രംഗത്തും ശ്രദ്ധേയ വ്യക്‌തിത്വം ആണ് . നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ വാങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം അധ്യാപകർക്കും കുട്ടികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു. ചടങ്ങിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സ്കൂൾ എസ്.എം.സി ചെയർമാൻ ആണ്. തുടർന്ന് പ്രിൻസിപ്പൽ ലീന ടീച്ചർ. ശ്രീമതി.ഗീത ടീച്ചർ , ഉഷ ടീച്ചർ , അനിതാ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു വിദ്യാരംഗം കൺവീനർ നന്ദിയും പറഞ്ഞു. തുടർന്ന് യു.പി , എച്ച്.എസ് , എച്ച്.എസ് .എസ് വിഭാഗം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ നടന്നു.ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയിട്ടാണ് ചടങ്ങുകൾ നടന്നത്. യു.പി വിഭാഗത്തിൽ നിന്നും കുട്ടികൾ അവതരിപ്പിച്ച 'സർഗ്ഗ സഞ്ചാരം ' - വായനാദിനത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ പരിചയപ്പെടുത്തികൊണ്ടും ഗ്രന്ധശലാ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടും ഉള്ള അവതരണം കൂടാതെ പുസ്തകാസ്വാദനം , വായന ദിന സന്ദേശം എന്നിവയും എച്ച്.എസ്.എസ് വിഭഗത്തിൽ നിന്നും പുസ്തകാസ്വാദനം, കവിത , ' അനുവിന്റെ ലോകം' എന്ന വീഡിയോ എന്നിങ്ങനെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ( അവതാരക - ആശാ - 10 ഇ ) വായനയുടെ ലോകത്ത് ഈ മഹാമാരിക്കാലത്തും കുട്ടികളുടെ ശ്രദ്ധ തിരിക്കുവാൻ ഉതകുന്ന തരത്തിലുള്ള പ്രഭാഷണങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ടുള്ള ദിനാചരണ പരിപാടികൾ വളരെയധികം , കുട്ടികൾക്കിടയിലും അധ്യാപകർക്കിടയിലും സന്തോഷവും ആത്മാർത്ഥതയും ശ്രദ്ധയും ഉണ്ടാക്കിയെടുക്കാൻ പര്യാപ്‌തമായിരുന്നു.
യോഗദിനം
ജൂൺ21 യോഗദിനത്തിൽ എൻ സി സി കുട്ടികൾ ,മറ്റു വിദ്യാർഥികൾ , യോഗാ ദിനവുമായി ബന്ധപ്പെട്ട വീഡിയോ തയാറാക്കി യൂട്യൂബിൽ അപ്‍ലോഡ് ചെയ്യുകയുണ്ടായി.കൂടാതെ അന്നേദിവസം രാവിലെ 7.30.നു യൂട്യൂബിൽ ലൈവ് സ്ട്രീമിംഗ് നടത്തുകയും ചെയ്തു .
ബഷീർ ചരമദിനം
മലയാള സാഹിത്യത്തിലെ അതികായകനായ എഴുതുകാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ക്ലാസ്സ് ഗ്രൂപ്പുകൾ വഴിയും വിദ്യാരംഗം ഗ്രൂപ്പുകൾ വഴിയും സ്കൂൾ തലത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യു.പി. വിഭാഗം കുട്ടികൾ അദ്ദേഹത്തിന്റെ പ്രശസ്‌തകൃതിയായ "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്"എന്ന കഥയെ അടിസ്ഥാനമാക്കി ലഘുനാടകം നേരത്തെ തന്നെ അവതരിപ്പിച്ചത് ശ്രദ്ധേയതായി. ഹൈസ്കൂൾ വിഭാഗത്തിന്റെ വിദ്യാരംഗം ഗ്രൂപുകളിൽ ബഷീർ ചിത്രങ്ങൾ ബഷീർ എഴുതിയ സിനിമാഗാനം, ഫോട്ടോകൾ എന്നിവയുടെ പ്രദർശനം കൂടാതെ ബഷീർ ദിന സാഹിത്യ ക്വിസ് എന്നിവയും ഭംഗിയായി നടന്നു. ബഷീറിന്റെ കഥാലോകത്തെക്കുറിച്ച് അവഗാഹം ഉണ്ടാകത്തക്ക വിധത്തിൽ ഉള്ള ചോദ്യങ്ങൾ സാഹിത്യ പ്രശ്‌നോത്തിരിയിൽ ഉൾപ്പെടുത്തി.ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു ജീവചരിത്രക്കുറിപ്പ്, മറ്റ്ചിത്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ദിനാചരണ പരിപാടികൾ ഹൃദ്യമായിരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 22 വ്യാഴം 7.30 ന് ഗൂഗിൾ മീറ്റ് വഴി വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.അധ്യാപകനും സാഹിത്യകാരനും നാടൻപാട്ട് കലാകാരനുമായ ശ്രീ.അപ്പുണ്ണി മനയിൽ (വണ്ടൂർ എ ഇ ഒ ) ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്. എം.സി ചെയർമാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലീന ടീച്ചർ, പ്രിൻസിപ്പൽ എച്ച് എം വിൻസന്റ് സാർ സ്വാഗതവും അഡിഷണൽ എച്ച് എം ശ്രീ.രാജേഷ് ബാബു സാർ ഡെപ്യൂട്ടി എച്ച് എം ശ്രീമതി ഉഷ, സ്റ്റാഫ് സെക്രട്ടറി അനിതാ നായർ എന്നിവർ ആശംസയും വിദ്യാരംഗം കോഡിനേറ്റർ നന്ദിയും പറഞ്ഞു. തുടർന്ന് യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.അവതാരക -ആശ -10.ഇ
ഹിരോഷിമദിനാചരണം
ആഗസ്ത് 6 ന് ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം ഗ്രൂപുകൾ വഴി പ്രാർത്ഥന ആദിത്യ എ.ആർ - 8 ഡി , സ്വാലിഹ എം - 8ഡി , ദിയ ശങ്കർ - 9 ബി, നിയ എൻ .8 ഐ , വൈഷ്ണവി ജി.എസ് - 8 സി. സ്നേഹ സന്തോഷ് - 9 ജി , നമിത എ.എൻ- 8 എൻ, മേഘ .പി നായർ - 8 ബി, അഖില ബി.എ , ആദിത്യ സി.എ , ദേവിചന്ദന.എസ് - 8 എൻ എന്നി കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം - കൂടാതെ "ഹിരോഷിമ നാഗസാക്കി " എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം അക്ഷയ 9 എച്ച്, അതുല്യ , സ്വാലിഹ , അക്ഷര , പാർവ്വതി , അഭിനയ എന്നിവർ ചേർന്ന് അവതരിപ്പിച്ചു . കവിത രചന സുലോചന ശാസ്താംകോട്ട."ഹിരോഷിമ ചരിത്രം "വീഡിയോ ചിത്രീകണം (ദേവിചന്ദന.എസ് 8എൻ) എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ ആയിരുന്നു .
സ്വാതന്ത്രദിനാഘോഷം
രാജ്യത്തിൻറെ 75 സ്വതന്ത്രദിനാഘോഷം വളരെ വിപുലമായ രീതിയിൽ സ്കൂൾ തലത്തിൽ നടന്നു.ക്ലാസ്സ് തലത്തിൽ നടത്തിയതിനുപുറമെ , വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പേരിലും ഗ്രൂപ്പുകൾ വഴി ചടങ്ങ് മോടി പിടിപ്പിച്ചു.അക്ഷയ ,അഭിനയ , സ്വാലിഹ , നിവേദിത ,നിവേദ്യ , വന്ദന .എസ് .ഹരി ,നന്ദന ശ്രീകുമാർ എന്നീ വിദ്യാർത്ഥിനികൾ ദേശഭക്തി ഗാനം ആലപിച്ചു. വൈഷ്ണവി , സ്നേഹ സന്തോഷ് , ഹുദാ സിയാദ് , നിവേദ്യ ആർ മോഹൻ , നമിത , ധനുഷ , ആദിത്യ , വന്ദന എസ് ഹരി , ബിനീഷ്‌മ , സ്വാലിഹ , മേഘ , ഗായത്രി , രുദ്ര എന്നിവരുടെ സ്വാതന്ത്രദിന ചിത്രങ്ങളുടെ പ്രദർശനവും നടത്തി. വീഡിയോ എഡിറ്റിംഗ് , നോട്ടീസ് എന്നിവ തയ്യാറാക്കിയത് - ദേവിചന്ദന 8N വിദ്യാരംഗം ഗ്രൂപ്പുകളിൽ 10:30 മുതൽ പരിപാടികൾ പ്രക്ഷേപണം ചെയ്തു.
കർഷകദിനാഘോഷം
ആഗസ്ത് 17 (ചിങ്ങം 1 ) വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെനല്ല രീതിയിൽ കർഷക ദിനം ആചരിക്കാൻ കഴിഞ്ഞു. യു.പി , എച്ച്.എസ്,എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് കർഷകദിനം ആചരിച്ചത്. പരിപാടികൾ വൈകുന്നേരം 7 മണി മുതൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പ്രശസ്‌ത കവിയും ഗാനരചയിതാവും നാടകകൃത്തുമായ ശ്രീ.കാര്യവട്ടം ശ്രീകണ്ഠൻ നായർ ദിനാചരണം ഉദ്ഘാടനം ചെയ്തു. എസ്.എം.സി.ചെയർമാൻ ശ്രീ.പ്രദീപ് സാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ലീന ടീച്ചർ , സ്വാഗതം പറഞ്ഞു. ശ്രീ വിൻസന്റ് സാർ , രാജേഷ് ബാബു സാർ , ഉഷ ടീച്ചർ , അനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിദ്യാരംഗം കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണം (അവതാരകയായി സ്കന്ദ ) നന്നായി നടന്നു."തണൽ " എന്ന ഷോർട്ട് ഫിലിം യു.പി.വിഭാഗം കുട്ടികൾ അവതരിപ്പിച്ചത് വളരെ ശ്രദ്ധേയമായ പരിപാടി ആയിരുന്നു .കുട്ടികളുടെ അഭിനയം ദൃശ്യചാരുതയിലൂടെ പ്രകടമായിരുന്നു.പ്രൊഫഷണൽ ആർട്ടിസ്റ്റിന്റെ കരവിരുതോടെയുള്ള സാങ്കേതിക നിർവ്വഹണം ഉന്നത നിലവാരം പുലർത്തി .തുടർന്ന് എച്ച്. എസ്. വിഭാഗം കുട്ടികൾ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു , ഞാറുപാട്ട് , കൊയ്ത്തുപ്പാട്ട് , കാവ്യാവിഷ്കാരം , വിത്തിടൽ പാട്ട് , നാടോടിനൃത്തം നടൻ പാട്ടിന്റെ സംഘവിഷ്‌കാരം , നൃത്താവിഷ്കാരം "കൃഷി " ചിത്രങ്ങളുടെ പ്രദർശനം എന്നിവയും മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി. എച്ച്. എസ് എസ് വിഭാഗം കുട്ടികൾ പരീക്ഷാകാലം ആയതിനാൽ ചെറിയ രീതിയിൽ നാടൻപാട്ട് അവതരിപ്പിച്ച് സാന്നിദ്ധ്യം അറിയിച്ചു. പരിപാടിക്കു വേണ്ടി പോസ്റ്റർ തയ്യാറാക്കൽ ചിത്രങ്ങളുടെ എഡിറ്റിംഗ് എന്നിവ നിവ്വഹിച്ചത് ദേവിചന്ദന .എസ് 8 എൻ
ഓണാഘോഷം
ഓണാഘോഷം ഓൺലൈൻ , ഓഫ് ലൈൻ എന്നീ രീതികളിൽ ആഘോഷിച്ചു. ഓൺലൈനിൽ ഫിലിം ആർട്ടിസ്റ്റ് ശ്രീ. അജു വർഗ്ഗീസ് മുഖ്യ അതിഥി ആയിരുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ശ്രദ്ധേ നേടി.
മക്കൾക്കൊപ്പം രക്ഷകർത്ത്യ ബോധവൽകരണം 28/8/2021- 7.30 പിഎം ഗൂഗിൾ മീറ്റ്
മക്കൾക്കൊപ്പം രക്ഷകർത്ത്യ ബോധവൽകരണം 28/8/2021 ന് ഗൂഗിൾ മീറ്റ് വഴി എല്ലാ ക്ലാസ് ഗ്രൂപ്കളിലും 7.30 പിഎം ന് തന്നെ ക്ലാസുകൾ ആരംഭിച്ചു. ശ്രീ മധുസൂദനൻ സാറിന്റെ ഉദ്ഘാടന പ്രസംഗവും പ്രിൻസിപ്പൽ എച്ച്എം ശ്രി വിൻസെന്റ് സാറിന്റെ സ്വാഗത പ്രസംഗവും എസ് എം സി ചെയർമാന്റെ അധ്യക്ഷ പ്രസംഗവും ക്ലാസ്സിന് മുന്നോടിയായി ഷെയർ ചെയ്യുകയുണ്ടായി. മൊഡ്യൂൾ പ്രകാരം ആർഎസ് മാർ ക്ലാസുകൾ എടുക്കുകയുണ്ടായി 9.30 പിഎം ന് ക്ലാസുകൾ അവസാനിച്ചു. ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ രക്ഷകർത്തകളിൽ നിന്ന് ഗൂഗിൾ ഫോംയിലൂടെ വാങ്ങുകയും ചെയ്തു.
വിടൊരു വിദ്യാലയം - ഉദ്ഘാടനം
'വിടൊരു വിദ്യാലയം' പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നടത്തുന്നതിലേക്കായി 7 ഈ യിലെ ഉജ്ജ്വല കെ ഷർഷൻ എന്ന കുട്ടിയെ തെരഞ്ഞെടുത്തു. [കുട്ടികൾ വീടുകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ വിഡിയോകൾ പരിശോധിച്ച്, വിലയിരുത്തിയാണ് കുട്ടിയെ കണ്ടെത്തിയത്].
'വിടൊരു വിദ്യാലയം' പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2/9/2021 2 പിഎം ന് എഴാം ക്ലാസ്സ് വിദ്യാത്ഥിനി ഉജ്ജ്വല കെ ഷർഷൻ്റെ പാപ്പനംകോട്ടുള്ള വീട്ടിൽ വച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീമതി സൗമ്യ എൽ ഉദ്ഘാടനം ചെയ്തു. വഴുതക്കാട് വാർഡ് കൗൺസിലർ ശ്രീമതി രാഖി രവികുമാർ, മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ എച്ച് എം ശ്രി വിൻസെന്റ് സർ, അഡിഷണൽ എച്ച് എം രാജേഷ് ബാബു സർ, ബിആർഓ ചാർജ് ശ്രി ബിജു സർ, അധ്യാപകർ സിഎംസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അധ്യാപകദിനം
അധ്യാപകദിനം ഓൺലൈൻ , ഓഫ് ലൈൻ എന്നീ രീതികളിൽ ആഘോഷിച്ചു. കുട്ടികളെ കുട്ടി അധ്യാപകരായി തയ്യാറാക്കി കൃത്യമായ ടൈം ടേബിൾ നൽകി യൂട്യൂബിൽ കൂടി കുട്ടികളിൽ എത്തിച്ചു.
ഓസോൺ ദിനം
ഈ വർഷത്തെ ഓസോൺ ദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതിവിപുലമായി ഗൂഗിൾ മീറ്റിലൂടെ ആഘോഷിച്ചു. ഈയിടെ ശാസ്ത്രലോകത്തോട് വിട പറഞ്ഞ ലോക പ്രശസ്‌ത ഭൗതികശാസ്ത്രജ്ഞനനും മലയാളിയുമായ പത്മശ്രീ പ്രൊഫ.താണു പത്മനാഭനെ അനുസ്മരിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.യു.പി വിഭാഗത്തിലെ വിദ്യാർത്ഥിനിയായ ആതിരയായിരുന്നു പരിപാടിയുടെ അവതാരികയായി എത്തിയത്. കേരള സർവ്വകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം തലവനായ പ്രൊഫ.എ.ബിജു ഉദ്ഘാടകനും മുഖ്യാതിഥിയുമായി ഈ ചടങ്ങിൽ എത്തിയത് .ഓസോണിനെ കുറിച്ച് കുട്ടികളുമായി കുറെ അറിവുകൾ സർ പങ്കുവെച്ചു.ഓസോണിന്റെ ഉത്ഭവത്തെക്കുറിച്ചും നാം മനുഷ്യൻ സൃഷ്ടിക്കുന്ന ക്ലോറോ ഫ്ലൂറോ കാര്ബണിനെ കുറിച്ചും ഓസോണിൽ വിള്ളൽ സൃഷ്ടിക്കുന്ന വാതക വസ്തുക്കളെ കുറിച്ചും ഭാവി തലമുറയ്ക്ക് എങ്ങനെ ഓസോണിനെ സംരക്ഷിക്കാൻ സാധിക്കുമെന്നും വിശദികരിച്ചുതന്നു .കുട്ടികളുമായി സംവദിച്ച് അവരുടെ സംശയങ്ങൾ തീർത്തും ഈ പരിപാടിയെ ഊർജസ്വലമാക്കി മാറ്റി .രസിപ്പിക്കുന്ന ഓസോണിനെ കുറിച്ചുള്ള പാട്ടുകളും നമ്മെ ചിന്തിപ്പിക്കുന്ന നാടകവും മറ്റ് കലാപരിപാടികളും ഒക്കെയായി വേദിയെ കുട്ടികൾ ധന്യമാക്കി തീർത്തു.കോട്ടൺഹിൽ സ്കൂളിലെ എസ്.എം.സി.ചെയർമാൻ ആർ പ്രദീപ് കുമാറായിരുന്നു അധ്യക്ഷസ്ഥാനം വഹിച്ചത് . പ്രിൻസിപ്പൽ ലീന എം സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ എച്ച്.എം വിൻസെന്റ് എ , അഡിഷണൽ എച്ച്.എം. രാജേഷ് ബാബു വി എന്നിവർ ആശംസകൾ അർപ്പിച്ചു.സയൻസ് ക്ലബ്ബിന്റെ കൺവീനറായ മാനസി മോഹൻ നന്ദി അറിയിച്ചു.
ഹിന്ദി ദിനാഘോഷം
സെപ്റ്റംബർ 14 ന് ഓൺ ലൈൻ സംവിധാനത്തിലൂടെ ഹിന്ദി ദിനം ആഘോഷിച്ചു.
ഗാന്ധിജയന്തി ദിനാചരണം
ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം ഒക്ടോബർ 2 ന് നടത്തി. വാർഡ് കൗൺസിലർ ശ്രീമതി . രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥി തിരുവന്തപുരം മുൻ ഡി.ഇ. ഒ ശ്രീ.കെ.സിയാദ് ആയിരുന്നു. തിരുവനന്തപുരം സൗത്ത് എ ഇ ഒ ശ്രീ. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ പരിപാടികളും സംഗീതാർച്ചനയും ശ്രദ്ധേ നേടി.
ഇംഗ്ലീഷ് ക്ലബ്ബ് ദിനം - ടാലന്റിയ 2.0
ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി ഒക്‌ടോബർ 5-ന് ലോക അധ്യാപക ദിനം ആഘോഷിക്കുന്നതിനായി ഗൂഗിൾ മീറ്റ് വഴി വൈകുന്നേരം 7.30 ന് ടാലന്റിയ 2.0 നടത്തി.
ഞങ്ങളുടെ വിശിഷ്ട അതിഥികൾക്കും പ്രേക്ഷകർക്കും മുമ്പാകെ തത്സമയവും റെക്കോർഡ് ചെയ്തതുമായ കുട്ടികളുടെ തിരഞ്ഞെടുത്ത പ്രോഗ്രാമുകൾ അനാച്ഛാദനം ചെയ്തു. കോറിയോഗ്രാഫി, ഉപകഥ, സ്കിറ്റ്, യക്ഷിക്കഥ കഥാപാത്രങ്ങളുടെ അവതരണം, പുസ്തക അവലോകനം, ആൽബം ഗാനം, കുക്കറി ഷോ, കഥ പറയൽ, ടോക്ക് ഷോ, പ്രസംഗം എന്നിവ ഉൾപ്പെടുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്വാദിഷ്ടമായ വിരുന്നായിരുന്നു മുഴുവൻ പരിപാടിയും.
എല്ലാ ഇനങ്ങളും ഞങ്ങളുടെ സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ശിശു ദിനാഘോഷം
ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ഓൺെ ലൈനിൽ നടത്തി. തൃശൂർ ജില്ല കളക്ടർ ശ്രീമതി. ഹരിത വി. കുമാർ മുഖ്യ അതിഥി ആയിരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ യൂടൂബിലും ബോഗിലും ഇട്ടിട്ടുണ്ട്.
ലാപ് ടോപ്
നവംബർ 17 ന് എസ്.സി കുട്ടികൾക്കുള്ള ലാപ് ടോപ് ദാന ചടങ്ങ് ആർട്ട് ഗാലറിയിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ, എസ്.എം.സി ചെയർമാൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി വിശദീകരണം ശ്രീമതി. രാഹുല ടീച്ചർ നടത്തി. 5 കുട്ടികൾക്ക് ലാപ്ടോപ് നൽകി.
സ്കൂൾ കൃഷി
കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി ഡിസംബർ 3 ന് ആരംഭിച്ചു . 200 ഗ്രോബാഗുകളിലായി തക്കാളി, പച്ചമുളക് , വഴുതന, കത്തിരിക്ക, പയർ, ചീര, പാവൽ, കോളിഫ്ളവർ, ക്യാബേജ് എന്നിവ കൃഷി ചെയ്തു വരുന്നു. നാഗരത്തിലെ കുട്ടികൾക്ക് പുതിയ കൃഷി പാഠങ്ങൾ പഠിക്കാൻ ഇതിലൂടെ കഴിയുന്നു. പരിസ്ഥിതി ക്ലബ് നേതൃത്തിൽ കൃഷി പരിപാലിച്ചു വരുന്നു.
ഇംഗ്ലീഷ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ച് ദേവകി
ദേവകി സ്വന്തമായി എഴുതിയ കവിതകൾ അടങ്ങിയ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. സ്കൂളിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ശ്രീ. പ്രഭാവർമ്മ പുസ്തക പ്രകാശനം നടത്തി. ദേവകി കോട്ടൺ ഹില്ലിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ദേശീയ ഗണിത ദിനം
ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഡിസംബർ 22 ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശ്രീനിവാസ രാമാനുജനെ അസംബ്ലിയിൽ അനുസ്മരിച്ചു. ശ്രീനിവാസ രാമാനുജനെക്കുറിച്ച് യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി സെമിനാർ നടത്തി. റുബിക്സ് ക്യൂബ് സോൾവിഗ് മത്സരം നടത്തിയത് കുട്ടികളിൽ കൗതുകമുണർത്തി. കൂടാതെ പോസ്റ്റർ, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.
ക്രിസ്തുമസ് ദിനാഘോഷം
ഡിസംബർ 21,22 ന് ക്രിസ്തുമസ് ദിനാഘോഷം സ്കൂളിൽ നടത്തി. രണ്ടു ബാച്ച് കുട്ടികൾക്കും ലഭിക്കുന്നതിനായാണ് രണ്ടു ദിവസം നടത്തിയത്. മ്യൂസിക് അധ്യാപിക ശ്രീമതി. മിലു ടീച്ചറിന്റെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. കുട്ടികൾക്ക് പായസ വിതരണം കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് നൽകി.
സത്യമേവ ജയതേ
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. കോട്ടൺഹില്ലിൽ ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ റ്റി സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.
ദ്യുതി 2020
ജനുവരി 13,14 തിയതികളിലായി എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് പുരസ്ക്കാരങ്ങൾ നൽകി.
റിപ്ലബിക്ക് ദിനാഘോഷം
റിപ്ലബിക്ക് ദിനം എസ്.പി.സി., എൻ.സി.സി.യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. തുടർന്ന് ഓൺ ലൈനിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശ്രീ. സുരേഷ് വെള്ളിമംഗലം മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ. അനിൽകുമാർ സർ റിപ്ലബിക്ക് ദിനത്തിന്റെ പ്രാധാന്യം വിവരിച്ചു.
രക്തസാക്ഷി ദിനാചരണം
ഗാന്ധിദർശൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ഫസലുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം സ്കൂൾ അധ്യാപകൻ ശ്രീ. ജ്യോതിഷ് സർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഇതോടൊപ്പം നടത്തി.
ദേശീയ ശാസ്ത്രദിനം
ദേശീയ ശാസ്ത്രദിനം കോട്ടൺഹില്ലിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. അറ്റോമിക് എനർജി വകുപ്പ് നടത്തിയ ഉപന്യാസ മത്സരത്തിൽ എട്ടാം ക്ലാസ്സിലെ ആബിദക്കു നാഷണൽ അവാർഡ് കിട്ടി . കൂടാതെ അധ്യപകരുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ അറ്റോമിക് മിനറൽ ഡിറക്ടറേറ്റിൽ സന്ദർശിക്കുകയും ശാത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു. കൂടാതെ പോസ്റ്റർ പ്രദർശനവും നടത്തി .
കരാട്ടെ ക്ലാസ്സുകൾ
എസ് എസ് കെ യുടെ നേതൃത്വത്തിൽ വഴുതക്കാട് ഭാഗങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി സെല്ഫ് ഡിഫെൻസ് ക്ലാസുകൾ കോട്ടൺഹിൽ സ്കൂളിൽ തുടങ്ങി . എല്ലാ ദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടക്കുന്നു. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകി വരുന്നു.
വിജയഭേരി
വിവിധ സാഹചര്യങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പൊതുപരീക്ഷക്കായി തയാറാക്കുന്ന പ്രവർത്തനമാണ് വിജയഭേരി . പത്താം ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്ക് ജില്ലാ പഞ്ചായത്തിന്റെ മൊഡ്യൂൾ അനുസരിച്ചു ക്ലാസുകൾ നൽകി.വരുന്നു. കൃത്യമായ വിലായിരുത്തലുകളും നടത്തി വരുന്നു. എല്ലാ വിഷയങ്ങൾക്കും ക്ലാസുകൾ നൽകി. തുടർന്ന് വിലയിരുത്തൽ നടത്തിയ ശേഷം ആവശ്യമുള്ളവർക്ക് പ്രതേക ക്ലാസുകൾ നൽകി . കോവിഡ് കാലത്തു പിന്നോക്കം പോയവരെ ചേർത്ത് നിർത്താനുള്ള ശ്രമമാണിത് . കുട്ടികൾക്കാവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകളും ഇതോടൊപ്പം നൽകി .
സമം
സ്ത്രീ പുരുഷ തുല്യത കേരളത്തിൽ ഉറപ്പു വരുത്തുന്നതിനും സ്ത്രീധന പ്രശ്നം ഉൾപ്പെടെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുംകേരള സാംസ്ക്കാരിക കാര്യ വകുപ്പ് സമം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി നടത്തി വരികയാണല്ലോ. അതിൻ്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാൻ നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്കും അവസരം ലഭിച്ചിരിക്കുന്നു. സംഘ ഗാനം, സംഘനൃത്തം, മിമിക്രി എന്നീ പരിപാടികൾ കോട്ടൺഹില്ലിലെ കുഞ്ഞുങ്ങൾ അവതരിപ്പിച്ചു. സർക്കാരിൻ്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച സമം പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച എല്ലാ കുട്ടികളെയും ശ്രീ.മുരുകൻ കാട്ടാക്കട അഭിനന്ദിച്ചു. സംഘനൃത്തം കഴിഞ്ഞപ്പോൾ അദ്ദേഹം കാണികളോട് എഴുന്നേറ്റ് നിന്ന് കൈയടിക്കാൻ പറഞ്ഞു. അത്രയ്ക്ക് നല്ലൊരു ദൃശ്യവിരുന്നായിരുന്നു അത്. അധ്യാപകരായ ബ്രിന്ദ ടീച്ചർ, കല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
യു എസ് എസിന് ചരിത്രവിജയം
കോട്ടൺഹിൽ യു എസ് എസ് പരീക്ഷയിൽ ചരിത്രവിജയം കരസ്ഥമാക്കി. നമ്മുടെ സ്കൂളിലെ 26 കൊച്ചുമിടുക്കികളാണ് ഈ വിജയം നേടിയത് . അധ്യാപകരുടെ ചിട്ടയായ പരിശീലനത്തിന്റെയും കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും വിജയമാണിത്. ഈ വർഷവും ഇതിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു .
സംസ്‌കൃതം സ്കോളർഷിപ്പ്
കോട്ടൺഹില്ലിൽ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ എഴുതിയ 12 കുട്ടികളും സ്കോളർഷിപ് കരസ്ഥമാക്കി. സ്കൂളിൽ സംസ്‌കൃത പഠനത്തിന് പ്രത്യേക പ്രാധാന്യം നൽകി വരുന്നു.