ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍ക‍ൂൾ പ്രവേശനോത്സവം

06-06-2019 2018-19 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി. പ്രമുഖ പിന്നണി ഗായകൻ ശ്രീ.ശ്രീറാം ആയിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പാടി കൊണ്ട് സാർ സദസ്സിനെ കൈയ്യിലെടുത്തു. ബഹുമാനപ്പെട്ട ‍ഡപ്യൂട്ടി മേയർ ശ്രീമതി.രാഖി രവികുമാർ ബഹുമാനപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു.മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.പ്രമോദ് പയ്യനൂർ ആയിരുന്ന.പ്രവേശനോത്സവഗാനം ആലപ്പിച്ചാണ് പ്രമോദ് പയ്യനൂർ സർ പ്രഭാഷണം ആരംഭിച്ചത്.പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് ശ്രീ.നരിയാപുരം വേണുഗോപാൽ വിവിദധതരം മിമിക്രകൾ കാണിച്ച് സദസ്സിനെ രസിപ്പിച്ചു.പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കു എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് +2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന് മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.

വൃക്ഷതൈ വിതരണം

08-06-2019 വനം വകുപ്പ് നൽകിയ വൃക്ഷതൈകൾ എക്കോ ക്ലബ്ബിലെ കുട്ടികൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.

വായനാദിനത്തിൽ വായിക്കുവാനുള്ള പുസ്തകങ്ങളുമായി വിദ്യാർത്ഥിനികൾ

വായന ദിനാചരണം

19-06-2019 വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായനാദിനാചരണം 19-06-2018ന് നടന്നു.

മനോരമ പത്രവിതരണം

19.6.2019 മനോരമ പത്രവിതരണ ഉദ്ഘാടനം ജെറ്റ് കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.ഷൈജു നിർവഹിച്ചു.

യോഗാ ദിനം

21-06-2019 എൻ.സി.സി കേഡറ്റുകളുടെ നേതൃത്യത്തിൽ യോഗാദിനം ആചരിച്ചു. ദിനാചരണത്തിൽ ആർമി ഉദ്യോഗസ്ഥരും എൻ.സി.സി ചാർജിങ്ങ് അദ്ധ്യാപകരും പങ്കെടുത്തു. രാവിലെ ആറ് മണിക്ക് യോഗാ ദിനാചരണം ആരംഭിച്ചു. സ്കൂളിലെ എൻ.സി.സി. വിദ്യാർഥിനികൾ യോഗാ പ്രകടനത്തിൽ മികച്ച നിലവാരം പുലർത്തി. ലിറ്റിൽ കൈറ്റ്സിലെ അനഘ, ശ്രൂതി എന്നീ കുട്ടികൾ ചേർന്ന് പ്രസ്തുത പരിപാടി ഡോക്യുമെന്റ് ചെയ്തു.

ലോക സംഗീതദിനം

21.6.2019 മ്യൂസിക് ക്ലബ്ബിന്റെയും തിരുവനന്തപുരം സ്വരാഞ്ജലിയുടെയും നേതൃത്ത്വത്തിൽ സംഗീത ദിനം ആഘോഷിച്ചു.

കേരളനടനം പരിശീലനം-സംസ്ഥാനതല ഉദ്ഘാടനം

24.6.2019 ഗുരുഗോപിനാഥ് നടനഗ്രാമം സംസ്ഥാനതലത്തിൽ കേരളനടന പരിശീലനം നടുത്തുന്നതിന്റെ ഉദ്ഘാടനം ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ ബാലൻ നിർവ്വഹിച്ചു.

ദേശാഭിമാനി പത്രവിതരണം

26.6.2019 കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ദേശാഭിമാനി പത്രം സ്കൂളിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗസൽ ഒരു പ്രഭാഷണം നടത്തി. ഡോക്യുമെന്റേഷൻ ചെയ്ത ലിറ്റിൽ കൈറ്റ്സിലെ കുട്ടികളെ മന്ത്രി അനുമോദിച്ചു.

യൂണിറ്റ് ടെസ്റ്റ്

2.7.2019 5-മുതൽ 10-വരെയുള്ള എല്ലാ ക്ലാസുകളിലും യൂണിറ്റ് ടെസ്റ്റ് നടത്തി.

ക്ലബ്ബുകളുടെ ഉദ്ഘാടനം

5.7.2019 2019-20 അദ്ധ്യായന വർഷത്തിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ജൂലൈ 5-ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. എസ്.എം.സി. ചെയർമാൻ ശ്രീ പ്രദീപ് കുമാർ സർ അധ്യക്ഷം വഹിച്ച ചടങ്ങിൽ കലാസാഹിത്യ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി മല്ലികാ സുകുമാരൻ നിർവഹിച്ചു. മറ്റ് ശാസ്ത്രക്ലബുകളുടെയും ഭാഷാക്ലബുകളുടെയും ഉദ്ഘാടനം എൻ.ജി.സി. എക്കോ ക്ലബ് ജില്ലാ കോർഡിനേറ്ററും മുൻ എം.ജി. കോളേജ് പ്രഫസറുമായ ശ്രീ അജിത് കുമാർ സർ നിർവഹിച്ചു. വിശിഷ്ട അതിഥികൾക്ക് സ്കൂളിന്റേതായ പാരിതോഷികം നൽകി. സ്വച്ഛ്ഗ്രഹ ക്ലബും എക്കോ ക്ലബും ലിറ്റിൽ കൈറ്റ്സും ചേർന്ന് സ്കൂളുകളിലെ മരങ്ങൾക്ക് ക്യൂ.ആർ. കോഡ് നൽകുന്ന പദ്ധതിയ്ക്ക് ശ്രീ അജിത് കുമാർ സർ തുടക്കം കുറിച്ചു. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം മുളക് തൈ നട്ടുകൊണ്ട് ശ്രീ അജിത് കുമാർ സർ ഉദ്ഘാടനം ചെയ്തു.

മലിനീകരണത്തിനെതിരെ റാലി

05.07.2019 എൻ.സി.സി., സ്വച്ഛഗ്രഹ ക്ലബുകളുടെ നേതൃത്വത്തിൽ, പ്ലാസ്റ്റിക് മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്കെതിരെ ഒരു റാലി നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച് വഴുതയ്ക്കാട് വഴി തിരിച്ച് സ്കൂളിൽ എത്തി. ബോധവത്കരണത്തിനായി കുട്ടികൾ പ്ലക്കാർഡുകൾ ഉപയോഗിച്ചു. സ്കൂളിനടുത്തുള്ള കടകളിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളെ കുറിച്ച് ബോധവത്കരണം നടത്തി.

അഡോളസൻസ് പ്രോഗ്രാം

9.7.2019 ഓൾ ഇന്ത്യ വിമെൻസ് കോൺഫെറൻസിന്റെ നേതൃത്വത്തിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്കായി അഡോളസൻസ് പ്രോഗ്രാം നടത്തി. കൗമാരപ്രായത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വൃത്തി, നല്ല ആരോഗ്യശീലങ്ങൾ, തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസുകളാണ് നല്കിയത്. വളരെ മികച്ച ഒരു പ്രോഗ്രാമായിരുന്നു ഇത്.

അക്ഷരജ്വാല നാടകാവതരണം

12.7.2019

പി.ടി.എ മീറ്റിംങ്

12.7.2019 10-ാം ക്ലാസിന്റെ ആദ്യ പി.ടി.എ മീറ്റിംങ് നടന്നു. പി.ടി.എ മീറ്റിംങ് 15.7.2019 5 മുതൽ 9‍ വരെയുള്ള ക്ലാസുകളിലെ ആദ്യ പി.ടി.എ മീറ്റിംങ് നടന്നു.

അന്ന കിറ്റക്സ് കുട വിതരണം

16.7.2019 അന്ന കിറ്റക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രൈമറി സ്കൂളിലെ എല്ലാ കുട്ടികൾക്കും കുട നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ ശിവകുമാർ കുട്ടികൾക്ക് കുട നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്കൂളിലെ അഞ്ചാം ക്ലാസിലെ എല്ലാ വിദ്യാർത്ഥിനികൾക്കും കിറ്റക്സ് ഗ്രൂപ്പ് കുട നൽകി.

വായനപക്ഷാചരണം സമാപനസമ്മേളനം

17.7.2019 ക്ലാസ് കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരണം 17.7.2019 ക്ലാസ് കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരണം മുൻ ഡി.പി.ഐ കെ.വി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. വയലാർ അവാർഡ് ലഭിച്ച കൃതിയായ ഉഷ്ണരാഷിയുടെ രചിതാവും കൂടിയാണ് ഇദ്ദേഹം. സ്കൂളിലെ 96 ഡിവിഷനിലെ വിദ്യാർഥിനികളും ഒത്തൊരുമിച്ച് ഓരോ ഡിവിഷനും ഒരോ മാസിക എന്ന അനുപാതത്തിലാണ് കൈയ്യെഴുത്ത് മാസിക തയ്യാറാക്കിയത്.

എൻ.ഐ.റ്റി കോഴിക്കോട് പ്രശ്നോത്തരി

18.7.2019

ചാന്ദ്രദിനം

22.7.2019 സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച പോസ്റ്റർ രചന നടത്തുകയും അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പ്രസ്തുത ദിവസത്തെ അസംബ്ലിയിൽ എം.എൽ.എ യു.പി വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിനപതിപ്പ് പ്രകാശനം ചെയ്തു.സയൻസ് ക്ലബ്ബിന്റെ ആഭിമൂഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു. പ്രസ്തുത ദിവസം സ്കൂളിലെ എല്ലാ സ്മാർട്ട് ക്ലാസ് റൂമുകളിലും ആഡിറ്റോറിയത്തിലും ചാന്ദ്രയാൻ-2 വിക്ഷേപണം ലൈവ് കാണിക്കുകയുണ്ടായി.

മെട്രോ വാർത്ത പത്രവിതരണോദ്ഘാടനം

23.7.2019 കുട്ടികളിലെ വായനശീലം വളർത്തുവാനായി കേരളത്തിലെ ആദ്യ മെട്രോപത്രമായ മെട്രോവാർത്ത സ്കൂളിന് നൽകാൻ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.കൊയ്ത്തൂർക്കോണം സുന്ദരൻ തീരുമാനിച്ചൂ. അതിന്റെ ഭാഗമായി കൊയ്ത്തുർക്കോണം സർ സ്കൂളിന് പത്രം സ്പോൺസർ ചെയ്തു. ഈ ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട് എം.എൽ.എ ശ്രീ വി.എസ് ശിവകുമാർ സ്കൂളിൽ വച്ച് നടത്തി. മെട്രോപത്രത്തിന്റെ എഡിറ്റർ ശ്രീ. ശരത് പദ്ധതി വിശദീകരണം നടത്തി. പ്രൻസിപ്പൽ രാജശ്രീ ടീച്ചറുടെ നന്ദി പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിച്ചു.<\p>

ലോക കൗമാരദിനം

1.8.2019 ലോക കൗമാരദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ ഒരു മാസിക പ്രസിദ്ധീകരിച്ചു.ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ബോധവത്കരണ ക്ലാസ് നടത്തി.എസ്.പി.സി കുട്ടികൾക്കായും അന്ന് ഒരു ബോധവത്കരണ ക്ലാസ് നടത്തി.

കേരള കൗമുദി പത്രവിതരണം

5.8.2019 കുട്ടികൾക്കായി കേരളകൊമുദി പത്രം സികൂളിന് നൽകി.

ഹിരോഷിമാദിനം

6.8.2019 ഹിരോഷിമദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയുണ്ടായി.കുട്ടികൾക്ക് ഹിരോഷിമാ ദിനത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഒരു പ്രസംഗവും സംഘടിപ്പിച്ചു.എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർരചന മത്സരം,റാലി,ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.

എസ്.പി.സി ഫ്ലാഷ് മോബ്

7.8.2019 എസ് പി സി യുടെ ഭാഗമായി സ്കൂളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

പ്രളയ ബാധിതർക്കു വേണ്ടിയുള്ള കളക്ഷൻ

13.8.2019 എസ് പി സി യുടെ ഭാഗമായി വടക്കൻ ജില്ലകളിലെ പ്രളയ ബാധിതർക്കു വേണ്ടിയുള്ള കളക്ഷൻ നടന്നു. പ്രളയ ബാധിതർക്കു വേണ്ടിയുള്ള കളക്ഷൻ 14.8.2019 സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ദുരിതം അനുഭവിക്കുന്നവർക്കായി കളക്ഷൻ നടത്തി. എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ധാരാളം സാധനങ്ങൾ കുട്ടികൾ കൊണ്ടു വന്നു. എൻ.സി.സി , സ്വച്ഛാഗ്രഹാ ക്ലബ്ബുകൾ ചേർന്ന് ലോഷൻ സ്കൂളിൽ നിർമ്മിച്ചു നൽകി.നഗരസഭയ്ക്കു വേണ്ടി ഇവ ഏറ്റു വാങ്ങാനായി ബഹുമാനപ്പെട്ട മേയർ ശ്രീ. പ്രശാന്ത് സ്കൂളിൽ വന്നു.

സ്വാതന്ത്ര്യദിനം

സ്കൂളിലെ സ്വാതന്ത്ര്യ ദിനം രാവിലെ 8.30 ന് പതാക ഉയർത്തി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി . സ്കിറ്റ്,ക്വിസ്, തുടങ്ങിയ മത്സരങ്ങൾ നടത്തി. ഹെഡ്മിസ്ട്രസ് ആശംസകൾ നേർന്നു. വർക്ക്ഷോപ്പ് 17.08 2019 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് , ഏയ്റോസ്പേസ് എന്നിവയിൽ വർക്ക്ഷോപ്പ് നടത്തി.സ്വന്തമായി വാട്ടർ റോക്കറ്റ് കുട്ടികൾ ഉണ്ടാക്കി പറത്തി .

പീരിയോടിക് ടേബിൾ 150 വാർഷികം

20.08.2019 ന് ശാസ്ത്ര സാഹിത്യ പരിക്ഷത്തും സ്കൂളിലെ സയൻസ് ക്ലബ്ബും ചേർന്ന് പീരിയോടിക് ടേബിൾ 150 വാർഷികം ആഘോഷിച്ചു. നമ്മുടെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ശ്രീ.രവീന്ദ്രൻ മാഷ് മുഖ്യ അതിഥി ആയിരുന്നു.പീരിയോടിക് ടേബിളിന്റെ പ്രദർശനം ആകർഷണീയമായിരുന്നു .

ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര ഐറ്റി പ്രവൃത്തി പരിചയ മേള

22.8.2019 ന് സ്കൂൾ തല ശാസത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര ഐറ്റി പ്രവൃത്തി പരിചയ മേള നടന്നു. യു.പി , എച്ച്.എസ് , എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു .രാവിലെ 9.30ന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. പ്രീത . കെ .എൽ, എച്ച്.എം. ശ്രീമതി. രാജശ്രീ ടീച്ചർ ,ശ്രീമതി. വിൻസ്റ്റി ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. ഇതിനോടനുബന്ധിച്ച് കാർഷികമേള , ഗാന്ധി ദർശൻ സ്വദേശ ഉത്പന്നങ്ങളുടെ പ്രദർശനം, എൻ.സി.സി സംഘടിപ്പിച്ച പ്രദർശനം , മ്യൂസിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പാടാം സമ്മാനം നേടാം , വിവിധ ലാബുകളിലെ പ്രദർശനം തുടങ്ങിയവ നടന്നു.

പ്രളയവീഥികളിലൂടെ

24.08.2019ന് സ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ച് പ്രളയവീഥികളിലൂടെ എന്ന ഒരു സെമിനാർ നടത്തി. പ്രസ്തുത സെമിനാറിന്റെ മോഡറേറ്ററായി പ്രവർത്തിച്ചത് യൂണിവേഴ്സിറ്റി കോളേജിലെ ജിയോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ഷഹീർ ഷാ ആയിരുന്നു. ഈ സെമിനാറിൽ സ്കൂളിലെ വിദ്യാർഥിനികൾ പ്രളയത്തെ കുറിച്ചു തയാറാക്കിയ സെമിനാറുകൾ അവതരിപ്പിച്ചു. ഭിന്നശേഷി വിഭാഗക്കാരിയായ അഫ്ന ഫാത്തിമ അവതരിപ്പിച്ച സെമിനാർ പ്രത്യേക പ്രശംസ നേടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ ഡിജിറ്റൽ ഫോട്ടോ ആൽബം, സ്ക്രാച്ച് ഗെയിം, പവർ പൊയിന്റ് പ്രസന്റേഷൻ, വീഡിയോ പ്രസന്റേഷൻ എന്നിവ അവതരിപ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.

ഓണാഘോഷം

2019 ഓണാഘോഷം സെപ്തംബർ 2 ന് സ്കൂളിൽ നടന്നു. പൂക്കള മത്സരം, ഡിജിറ്റൽ പൂക്കളം , ഓണപ്പാട്ടുകൾ , വഞ്ചിപ്പാട്ട് ,വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിനു മാറ്റുകൂട്ടി. ഓണക്കളികൾ കസേരകളി , വടംവലി ,ഉറിയടി തുടങ്ങിയവ കുട്ടികളെ ആനന്ദലഹരിയിലാക്കി . ഡിജിറ്റൽ പൂക്കള മത്സരം ഒരു പുതിയ അനുഭവമായി . ഡിജിറ്റൽ പൂക്കള മത്സരത്തിൽ സമ്മാനം നേടിയവ സ്കൂൾ വിക്കിയിൽ അപലോ‍ഡ് ചെയ്തു. കൂടാതെ പായസവിതരണവും നടത്തി.ലിറ്റിൽ കൈ കുട്ടികൾ തയ്യാറാക്കിയ ഓണ വീഡിയോ പ്രദർശിപ്പിച്ചു.ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്യന്നതിന് പെട്ടി വച്ചു.

സ്ക്രീനിങ്

സെപ്റ്റംബർ 17 മുതൽ 19 സ്കൂൾ കലോത്സവത്തിനുവേണ്ടി വിവിധ സ്ക്രീനിങ്ങുകൾ നടന്നു.

പി.ടി.എ മീറ്റിങ്ങ്

സെപ്റ്റംബർ 20-ാം തീയതി 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസുകളിലെയും ഓണപരീക്ഷയോടനുബന്ധിച്ചുള്ള പി.ടി.എ. മീറ്റിങ് നടന്നു.

സ്പെഷ്യൽ കലോത്സവം

സെപ്റ്റംബർ 22.09.2019ന് ബിഗ് എഫ്. എം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സ്പെഷ്യൽ കലോത്സവം സംഘടിപ്പിച്ചു.

ഇ-ഇലക്ഷൻ

സെപ്റ്റംബർ 23ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് അധ്യാപകർക്കുവേണ്ടി പ്രത്യേക പരിശീലനം നൽകി. ഈ വർഷം സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24ന് കമ്പ്യൂട്ടർ നിരക്ഷരരായ അമ്മമാർക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ കുട്ടികളായ റാണി ലക്ഷ്മി,അനുപമ, ഗൗരി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ എടുത്തത്. അമ്മമാർക്ക് ചെറിയ രീതിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലനവും നൽകി.

ഇ- ഇലക്ഷൻ

25 .09 .2019 സ്കൂളിലെ ഈ വർഷത്തിലെ ഇലക്ഷൻ ഹൈടെക്ക് സംവിധാനം ഉപയോഗിച്ച് സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തി .സ്കൂളിലെ 98 ക്ലാസുകളിലും ഈ സംവിധാനമാണ് ഉപയോഗിച്ചത്. പൊതു തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന മഷി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും ഒരു പുതിയ അനുഭവമായിരുന്നു ഇ- ഇലക്ഷൻ കാഴ്ചവെച്ചത് .ബാലറ്റ് പേപ്പറുകൾ ഒഴിവാക്കാനായതിനാൽ ഹരിത ചട്ടം പാലിക്കാനും ഇലക്ഷൻ കാര്യക്ഷമമായി നടത്താനും കഴിഞ്ഞു.

സ്കൂൾ കലോത്സവം

കോട്ടൺഹിൽ സ്കൂളിലെ കലോത്സവം സെപ്റ്റംബർ 26,27 തീയതികളിൽ സ്കൂളിലെ വിവിധ വേദികളിൽ വച്ച് നടത്തി. പ്രസ്തുത കലോത്സവത്തിൽ നിന്ന് സബ്ജില്ലാ കലോത്സവത്തിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു. കലോത്സവം ഉദ്ഘാടനം ചെയ്തത് വൈൽഡ് ലൈഫ് ഫോട്ടാഗ്രാഫറായ ശ്രീ ബാലൻ മാധവൻ ആയിരുന്നു. ബിഗ് എഫ്. എം. റേഡിയോ ജോക്കികളായ കിടിലൻ ഫിറോസും സുമിയും വിശിഷ്ട അതിഥികളായി പങ്കെടുത്തു.

മാധ്യമം പത്രവിതരണം

മാധ്യമം പത്രവിതരണഉദ്ഘാടനം സെപ്റ്റംബർ 30ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു.

സത്യപ്രതിജ്ഞ

സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 30-ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ ചെയർപേഴ്സൺ ആയി ആഭ എ.എം., സെക്രട്ടറിയായി ദേവി ചന്ദനയും സത്യപ്രതിജ്ഞ ചെയ്തു.

വിക്ടേഴ്സ് പ്രോഗ്രാം

01-10-2019 ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള വിക്ടേഴ്സ് ചാനലിന്റെ പ്രത്യേക പരിപാടി എല്ലാ ഹെടെക്ക് ക്ലാസുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും കാണിച്ചു. കുട്ടികൾക്ക് വളരെ നല്ല അനുഭവമായിരുന്നു.

ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2-ാം കോട്ടൺഹിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. സ്കൂളിൽ വിവിധ മത്സരങ്ങളും ശുചീകരണവും നടത്തി. 150 തിരികൾ തെളിച്ച് ഈ ദിവസത്തിന്റെ പ്രത്യേകത വിളിച്ചോതി. ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ തുടർച്ചായി ഒക്ടോബർ 10-ാം തീയതി ഗാന്ധി ദർശന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രത്യേക പരിപാടി നടന്നു. കേരള ഗാന്ധി സ്മാരകനിധി ചെയർപേഴ്സൺ ഡോ. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സിനിമയുടെ ഡയറക്ടർ ഡോ. ജേക്കബ് പുള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. യുഗപുരുഷനായി ഗാന്ധിജിയുടെ വേഷമണിഞ്ഞ ഡോ. ജോർജ്ജ് പോൾ ഗാന്ധിജിയെ കുറിച്ച് പ്രഭാഷണം നടത്തി. കൂടാതെ സ്കൂളിലെ കുട്ടികൾ അദ്ദേഹത്തോടൊപ്പം ചേർന്ന് ഗാന്ധിജിയെ കുറിച്ച് ഒരു നാടകം അവതരിപ്പിച്ചു.

ബോധവത്കരണ ക്ലാസ്

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ച് സ്കൂളിലെ കൂട്ടികൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് കുട്ടികൾക്ക് സൗജന്യമായി ദന്തപരിശോധനയും നടത്തി.

ഇന്ത്യയെ അറിയാൻ

ഒമ്പത് രാജ്യങ്ങളിൽ നിന്നായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു സംഘം ഒക്ടോബർ 14-ാം തീയതി, കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ഇന്ത്യയെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ സന്ദർശിച്ചു. ഹൈടെക് ക്ലാസുകൾ, ലൈബ്രറി, ലബോറട്ടറി, ഐ.ടി. ലാബുകൾ എന്നിവ സന്ദർശിച്ചു. കേരളതനിമയുള്ള വിവിധ സാംസ്കാരിക പരിപാടികൾ കുട്ടികൾ അവർക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ പുതിയ പഠനരീതികളെയും ഇവിടത്തെ വിവിധ കലാപരിപാടികളെയും അഭിനന്ദിച്ച് കൊണ്ട് അവർ യാത്രയായി.

ലോക ഭക്ഷ്യദിനം

ലോകഭക്ഷ്യദിനമായ ഒക്ടോബർ 16 തീയതി എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഭക്ഷ്യപൊതികൾ ശേഖരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം ചെയ്തു.

മാതൃ ശാക്തീകരണ പരിപാടി

30-10-2019 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാതൃ ശാക്തീകരണ പരിപാടി ഒക്ടോബർ 30-ാം തീയതി അസംബ്ലി ഹാളിൽ വച്ച് നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷ യജ്ഞത്തിന്റെ ഭാഗമായി നൂതന പഠന മാർഗങ്ങൾ അമ്മമാർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് സ്മാർട്ട് അമ്മ എന്ന മാതൃശാക്തീകരണ പരിപാടി.