ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ 2020 ലെ മഹാവിപത്ത്
2020 ലെ മഹാവിപത്ത്
ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയ ഒരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ടു ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചിരിക്കുകയാണ്. ചൈനയിൽ മാത്രമായി 3000-ത്തിൽ അധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. ലോകത്താകമാനം ലക്ഷകണക്കിന് ജനങ്ങൾ കൊറോണ ബാധിച്ചു മരിച്ചു. 20 ലക്ഷത്തോളം പേർ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ . മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ ആകൃതിയിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ളവയാണ് ഈ വൈറസുകൾ. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും. രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. ലക്ഷണങ്ങൾ മൂർച്ഛിക്കുന്ന തോടെ ശ്വാസകോശത്തിന്റെ ഭാഗങ്ങളിൽ നീർവീക്കം ഉണ്ടാകുകയും രോഗിക്ക് പ്രതിരോധ ശേഷി മുഴുവനായി നഷ്ടപ്പെടുകയും രോഗിയുടെ മരണത്തിന് കാരണമാകുകയും ചെയ്തേക്കാം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഏറ്റവും ആവശ്യം വ്യത് മായ മുൻകരുതലുകളാണ്. രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക, വ്യക്തശുചിത്വത്തിന് പ്രധാന്യം നൽകുക, കൈകൾ സോപ്പോ, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കുക. ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അണുക്കൾ പകരാതിരിക്കാനായി മൂക്കും വായും മാസ്ക് ഉപയോഗിച്ച് മറച്ചു പിടിക്കുക തുടങ്ങിയവയാണ് നമ്മുക്കോരോരുത്തർക്കും സ്വയം ചെയ്യാവുന്ന മുൻകരുതലുകൾ. പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മുടെ രാജ്യം വളരെ മുന്നിലാണ്. ലോകത്താകെ 17 ലക്ഷത്തോളം പേർ രോഗബാധിതർ ആവുകയും ഒരു ലക്ഷത്തോളം പേർ മരണമടയുകയും ചെയ്തു എന്നാൽ ഇന്ത്യയിൽ മരണ സംഖ്യ മുന്നൂറിന് താഴെയാണ്. നമ്മുടെ സർക്കാറിന്റയും ആരോഗ്യമേഖലയുടെയും ആത്മാർത്ഥതയും ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ സാമൂഹിക വ്യാപനവും രോഗ ബാധിതരുടെ എണ്ണവും വളരെയധികം കുറഞ്ഞിരിക്കുകയാണ്. മറ്റു രാജ്യങ്ങൾക്ക് മാതൃകയാകാവുന്ന പ്രവർത്തനമാണ് നമ്മുടെ കൊച്ചു കേരളത്തിന്റേത്. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നമ്മളാൽ കഴിയുംവിധം നമുക്ക് പ്രവർത്തിക്കാം. "Stay Home Stay Safe"
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |