ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ വൃത്തിയുടെ സുഗന്ധം

വൃത്തിയുടെ സുഗന്ധം

മലകളും മരങ്ങളും പുഴകളും നിറഞ്ഞ ഒരു ചെറിയൊരു ഗ്രാമമാണ് കുന്നിൻപുറം. കുന്നിന്പുറത്തുള്ള ഒരു വയലിന്റെ അകത്താണ് ഗോപിയുടെ വീട്. അച്ഛനില്ലാത്ത ഗോപിയെ വളരെ കഷ്ടപ്പെട്ടാണ് അവന്റെ 'അമ്മ വളർത്തിയത്. പല പ്രതിസന്ധികൾ വന്നപ്പോൾ ഒരിക്കലും തളരാതെ അവന്റെ 'അമ്മ അവനെ വളർത്തി. എന്നാൽ ഗോപി വളരെ വലിയൊരു കുഴിമടിയനാണ്. അങ്ങനെയാരു പറഞ്ഞാലും അവൻ അനുസരിക്കുകയില്ല. അവനു ഒട്ടുമില്ലാത്തൊരു കാര്യമായിരുന്നു വൃത്തി.

വൃത്തിയുടെ കാര്യത്തിൽ അവൻ ലോകപരാജയനാണ്. ആഴ്ചയിൽ രണ്ടു മൂന്നു ദിവസം മാത്രമേ അവൻ കുളിക്കുകയുള്ളു. 'അമ്മ എത്ര പറഞ്ഞിട്ടും അവൻ അനുസരിച്ചില്ല. സ്കൂളിൽ ടീച്ചർ പടങ്ങൾ പഠിപ്പിക്കുമ്പോൾ അവൻ കിടന്നുറങ്ങും. വൃത്തിയില്ലാത്ത ഗോപിയെ എല്ലാരും തള്ളിപ്പറയാൻ തുടങ്ങി. വീട്ടിൽ അവന്റെ നോക്കാത്തതുകൊണ്ടാണ് അവൻ ഇങ്ങനെയായി പോയെ എന്നാണ് നാട്ടുകാരുടെ പറച്ചിൽ.

ഒരിക്കൽ 'അമ്മ അവനെ വിളിച്ചു ഉപദേശിക്കാൻ ശ്രമിച്ചു പക്ഷെ അവൻ കേട്ടഭാവം നടിച്ചില്ല. അവസാനം അത്താഴം കൊണ്ടുവച്ചു. അത് നിന്ദിച്ചു അവൻ പോയികിടന്നു. അങ്ങനെ രാവിലെ അവൻ എണീറ്റ്. ദേഹം മുഴുവൻ പാടുകൾ. അവന്റെ പല്ലുകൾ കരുതിരിക്കുന്നു. വെളുത്ത ഗോപി കറുത്തുപോയി. ശരീരം മുഴുവൻ ഒരു നീട്ടൽ, മുഴുവനും കറുപ്പും ചുമപ്പും പാടുകൾ. ചിലസ്ഥലത്തു മുറിഞ്ഞിരിക്കുന്നുമുണ്ട് ഇവനൊക്കെ പരിഭ്രാന്തനായി ഓടിച്ചെന്നു വെള്ളംകോരിയൊഴിച്ചു അപ്പോൾ ചുളപോലെ അവനു നീറുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. അവന്റെ 'അമ്മ ഓടിവന്നു ഗോപി കട്ടിലിൽ കിടന്നു കരയുന്നു. എന്താ മോനെ എന്ത് പറ്റി 'അമ്മ ചോദിച്ചു അവൻ ഞെട്ടിയെണീറ്റു. അവൻ സ്വയം പറഞ്ഞു ഭാഗ്യം സ്വപ്നമായിരുന്നു എന്നിട്ടു ദേഹം മുഴുവൻ നോക്കി അമ്മയെ കെട്ടിപിടിച്ചു ക്ഷമചോദിച്ചു. അപ്പോൾ തന്നെ രാത്രിയെന്നുപോലും നോക്കാതെ അവൻ ചെന്ന് വൃത്തിയായി കുളിച്ചു. അവനു അത് ആനന്ദമേകി. ആദ്യമായി കുറേവർഷങ്ങൾക്കു ശേഷം അവൻ മനസ്സോടെ കുളിച്ചതിന്റെ സന്തോഷമായിരിക്കാം അമ്മയുടെ കണ്ണും നിറഞ്ഞു.

അവൻ ഇന്നും ആ സ്വപ്നം, ആരോടും പറഞ്ഞിട്ടില്ല. അന്നുമുതൽ ഇന്നുവരെ അവൻ എല്ലാദിവസവും രണ്ടുപ്രാവശ്യം കുളിച്ചു. അവന്റെ ജീവിതം അങ്ങനെമാറി വൃത്തിയുടെ സുഗന്ധം അവൻ ആസ്വദിക്കാൻ തുടങ്ങി അവന്റെ അമ്മയോടൊപ്പം.

ഗുണപാഠം: വൃത്തി വേണം എന്തിനും

അനാമിക ബി ആർ
9B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ