ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ലോക്ക്ഡൗൻ കാലത്തെ എന്റെ ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൻ കാലത്തെ എന്റെ ഒരു ദിവസം

എന്നും ഞാൻ ഉറക്കമുണരുന്നത് 6.00 മണിക്കാണ്. എന്നാൽ ലോക്ക്ഡൗൻ  നാളുകളിൽ ഞാൻ രാവിലെ 8.00 മണിയാകും. രാവിലെ ഉണർന്ന് പല്ല് തേച്ചതിന് ശേഷം അച്ഛന്റെ കൂടെ ജിത്തു വിനെ കളിപ്പിക്കുവാനായി പോകും. അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ജിത്തു ആരാണെന്ന്.... അവൻ എന്റെ പ്രിയപ്പെട്ട വളർത്തു നായ ആണ്.  പിന്നെ അച്ഛൻ എനിക്ക് ജന്മദിന സമ്മാനമായി എനിക്ക് വാങ്ങിത്തന്ന മീനുകൾക് (ഗപ്പി) ഭക്ഷണം കൊടുക്കുവാനായി പോകും. ഇതെല്ലാം കഴിഞ്ഞു 9.00 മണിയാകുമ്പോൾ മുത്തശ്ശി വിളിക്കും എന്തിനാ.... TV ഓണാക്കാൻ... ടീവിയിൽ രാമായണം തുടങ്ങുന്ന സമയമാണ്.... അതിനു ശേഷം ഞാൻ പ്രാഥമിക കർമങ്ങൾ നടത്തി പൂജാമുറിയിൽ കയറി പ്രാർത്തിച്ചതിനു ശേഷം... രാവിലത്തെ ഭക്ഷണ ത്തിലേക്കു കടക്കും.  അതുകഴിഞ്ഞു10.00 മണിയാകുമ്പോൾ ഞാൻ പത്രവും പുസ്തകങ്ങളും വായിക്കുവാനായി റൂമിലേക്ക് പോകും.  11.00 മണിയാകുമ്പോൾ ഞാൻ വായിച്ച കഥ എന്റെ അമ്മയെ പറഞ്ഞു കേൾപ്പിക്കും.  12.00മണിയാകുമ്പോൾ മഹാഭാരതം സീരിയൽ കാണുവാനായി ടീവി ഓണ് ചെയ്യും. 1.00 മണിയാകുമ്പോൾ  'അമ്മ ഭക്ഷണം കഴിക്കുവാനായി വിളിക്കും. കഴിച്ചതിനുശേഷം ജിത്തുവിന് ഭക്ഷണവും കൊടുത്തു അച്ഛൻ ഉച്ചയുറക്കത്തിലേക്കു വീഴുമ്പോൾ ഞാൻ കൊച്ചു ടീവി കാണും. 4.00 മണിയാകുമ്പോൾ അച്ഛൻ പറമ്പിലേക്ക് ഇറങ്ങും... അപ്പോൾ ഞാനും കൂടെ നടക്കും. പറമ്പിൽ വാഴയുണ്ട്, പാവൽ ഉണ്ട്, തക്കാളി ചെടിയുണ്ട്, വെണ്ട ചെടിയുണ്ട്... പയർ ചെടിയുണ്ട്. ഇതിനെല്ലാം വെള്ളം നനച്ച് 5.30 മണിയാകുമ്പോൾ ഞാൻ കുളിച്ചു ശുദ്ധമായി പൂജാമുറിയിൽ കയറി വിളക്കെല്ലാം ഒരുക്കി 6.30 നു വിളക്ക് കത്തിച്ചു നാമം ജെപിക്കും.  അതിനുശേഷം ഞാനും അച്ഛനും കൂടി snake and ladder കളിക്കും. 8.30 ആകുമ്പോൾ അത്താഴം കഴിഞ്ഞു ജിത്തുവിനും ഭക്ഷണം കൊടുത്തു അവനെ തുറന്നു വിടും. 9.00 മണിയാകുമ്പോൾ രാമായണം കണ്ടിട്ട് 10.00 മണിയാകുമ്പോൾ ഞാൻ പല്ലുതേച്ചു കൈകാലുകൾ വൃത്തിയാക്കി പൂജാ മുറിയിൽ കയറി തൊഴുതിട്ടു അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തു എന്റെ ഉറക്കത്തിലേക്കു വഴുതി വീഴും..


ആർച്ച
6 E ഗവ .ഗേൾസ് എച്.എസ്.എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത