ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം - ഈ കാലഘട്ടത്തിന്റെ ആവശ്യകത
മലരണിക്കാടുകൾ തിങ്ങിവിങ്ങി മലയാളത്തിലെ ഓർഫ്യൂസ് എന്ന വിശേഷണ പദത്തിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത കവി ചങ്ങമ്പുഴയുടെ ഈ വരികൾ നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. നമ്മുടെ പരിസ്ഥിതിയുടെ ഭംഗിയെ വിശേഷിപ്പിക്കുന്ന വരികളാണ് ഇവ. എന്നാൽ ഇന്ന് ഇവ ഒരു കവി യുടെ ഭാവന മാത്രമായി. അത്യാഗ്രഹിയായ മനുഷ്യന്റെ ചിന്തകൾ പരിസ്ഥിതിയുടെ നാശത്തിന് തുടക്കം കുറിച്ചു. വനനശീകരണം , ജലമലിനീകരണം, കുന്നിടിക്കൽ, മണൽ വാരൽ അങ്ങനെ അളക്കാനാകാത്ത ക്രൂരതകൾ കൊണ്ട് മനുഷ്യൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റി. എന്നാൽ മനുഷ്യന്റെ ക്രൂരതകളുടെ ഫലം അനുഭവിക്കുന്നത് നമുക്കൊപ്പം മറ്റു ജീവജാലങ്ങൾ കൂടിയാണ്. ഒരു തെറ്റുപോലും ചെയ്യാതെ അവർ ദാരുണമായി മരിക്കുന്നു. ഡോഡോ, സ്റ്റാർ ഫിഷ് അങ്ങനെ ഒരുപാട് ജീവജാലങ്ങൾ നമ്മുടെ അത്യാഗ്രഹത്തിനിടയിൽ ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് കാലം ജലത്തെ, സൂര്യനെ, സസ്യങ്ങളെ, മൃഗങ്ങളെ എന്തിന് ഭക്ഷണത്തെ വരെ ഭയപ്പെടുന്നു. കാരണം ഭൂമിയിൽ ഇന്ന് എവിടെയും കീടനാശിനികളും വൈറസുകളും മാത്രമാണ്. മനുഷ്യന്റെ ക്രൂരതക്ക് അടിയറവുപറയേണ്ടിവന്ന പുഴയാണ് ചാലിയാർ. പണ്ട് ചാലിയാറിൽ മനുഷ്യൻ അഭിമാനിച്ചു. അവരുടെ ജീവിതത്തിലെ ഒരു ആശ്രയം തന്നെയായിരുന്നു ചാലിയാർ. എന്നാൽ ഇന്ന് ചാലിയാറിൽ കാണുന്നത് മാലിന്യങ്ങളുടെ കൂമ്പാരമാണ്. ഇപ്പോൾ ചാലിയാറിനെ ആശ്രയിച്ചവർ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു. ചാലിയാർ ഇതിലൊന്നുമാത്രമാണ്. പാപനാശിനി എന്ന് അറിയപ്പെടുന്ന ഗംഗ നദിയുടെ അവസ്ഥയും ഇതാണ്. പട്ടണത്തിലെ മാലിന്യങ്ങൾ കൊണ്ട് ഇന്ന് മലിനീകരിക്കപ്പെടുകയാണ് ഗംഗാ നദി. പുണ്യ നദി എന്ന് നാം വിശേഷിപ്പിക്കുന്ന ഗംഗ ഇന്നപ്പോൾ രോഗാണുക്കളും രാസവസ്തുക്കളും ഏറ്റവും അധികമുള്ള നദിയായി മാറിയിരിക്കുന്നു. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരെവരെ വികലാംഗരാക്കാനും കൊല്ലാനും ഇടയാക്കിയ കാസർകോടിലെ എൻഡോസൾഫാൻ കീടനാശിനിയും മനുഷ്യന്റെ അത്യാഗ്രഹങ്ങളിലൊന്നാണ്. വായുവിലൂടെയും ജലത്തിലൂടെയും പടർന്ന് ജീവജാലങ്ങളുടെ ജീവനു തന്നെ ഹാനികരമുണ്ടാക്കുകയാണ് ഈ കീടനാശിനി. 2006 ലെ ഭോപാൽ ദുരന്തത്തിനും കാരണം എൻഡോസൾഫാൻ കീടനാശിനി തന്നെ. ദില്ലിയിൽ വായു മലിനീകരണം കാരണം ശുദ്ധവായു വിലക്കുവാങ്ങേണ്ടിവന്ന അവസ്ഥയുണ്ടായിരിക്കുന്നു എന്ന വാർത്ത ഈയിടെ പ്രതത്തിൽ വായിച്ചിരുന്നത് നമ്മൾ എല്ലാവരും ഓർക്കുന്നുണ്ടാകുമല്ലോ. ഇതിന്റെ പ്രധാനകാരണം ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുകകൊണ്ടാണ് എന്ന കാര്യം നമ്മൾ ഒരിക്കലുംവിസ്മരിച്ചു കൂടാ. ഇതിനെല്ലാം പുറമെ നാം രണ്ടുവർഷമായി കണ്ടറിഞ്ഞ ഒരു മഹാവിപത്താണ് പ്രളയം. കൺമുൻപിൽ മനുഷ്യൻ മരിക്കുന്നതും അവരുടെ വേദനകളും സങ്കടങ്ങളും കഷ്ടപ്പാടുകളുമെല്ലാം നാം കാണുകയും മനസ്സിലാക്കുകയും ചെയ്തു. ഈ കൊടുംക്രൂരതക്കു കാരണം മനുഷ്യൻ തന്നെ, പക്ഷെ നാം ഒരിക്കലും മനസ്സിലാക്കുന്നില്ല. എന്നു പരിസ്ഥിതി നശീകരണം തുടങ്ങിയോ അന്നുമുതൽ നൂറ്റാണ്ടുകളായി മനുഷ്യൻ കാണാത്ത ഈ പ്രതിസന്ധികൾ ഉടലെടുത്തിരുന്നു. ഇന്നു നാം കോവിഡ് പ്രതിസന്ധിയിൽ പെട്ടിരിക്കുന്നു. ആരോഗ്യ പ്രതിരോധവും, ശുചിത്വവു മാണ് ഇവയെ തകർക്കാനുള്ള നമ്മുടെ ആയുധം. എന്നാൽ ആരോഗ്യൃപ്രതിരോധത്തിനായാലും ശുചിത്വത്തിനായാലും നാം ആശ്രയിച്ചിരിക്കുന്നത് പരിസ്ഥിതിയിലെ വിഭവങ്ങളെയാണ്. അതിനാൽ വിഷമുക്തമായതും ആരോഗ്യപ്രദമായതുമായ ഒരു പരിസ്ഥിതിയെ ആദ്യം നമുക്ക് വളർത്തിയെടുക്കാം. പ്രളയം, ഓഖി, നിപ്പ, കൊറോണ അങ്ങനെ ഓരോ പ്രതിസന്ധിഘട്ടങ്ങളിൽ മാത്രമാണ് നാം പരിസ്ഥിതിയുടെ മഹത്വത്തെക്കുറിച്ച് ഓർക്കുന്നതും മനസ്സിലാക്കുന്നതും. എന്നാൽ ആ പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന സത്യം നാം മനസ്സിലാക്കുന്നില്ല.പരിസ്ഥിതി എന്നാൽ എന്താണ് എന്നുചോദിക്കുന്ന ഒരു തലമുറയെയല്ല നാം വാർത്തെടുക്കേണ്ടത്. പകരം പരിസ്ഥിതിയില്ലെങ്കിൽ നാം ഇല്ല എന്ന ആശയം മനസ്സിലാക്കുന്ന ഒരു തലമുറയേയാണ് നാം വാർത്തെടുക്കേണ്ടത്. ഇന്നു നാം പരിസ്ഥിതിയെ സംരക്ഷിച്ചാൽ നാം രക്ഷിക്കുന്നത് നിരവധിതലമുറകളുടെ സ്വപ്നങ്ങളെയാണ്. നമ്മൾ കേട്ടിട്ടുണ്ടാകും ഒരുകാലത്ത് മനുഷ്യനും പ്രകൃതിയും സുഹൃത്തുക്കളായിരുന്നു. അതിനാൽ പരിസ്ഥിതി സംരക്ഷണത്തെ നാം ഒരു കടമയായി കണക്കാക്കരുത്. ഒരു കൂട്ടുകാരനോടുള്ള സ്നേഹമായിട്ടാണ് അതിനെ കാണേണ്ടത്. കൊറോണകാലം ഒരു ആശങ്കനിറഞ്ഞഘട്ടമെന്നു ചിന്തിക്കാതെ നൂറ്റാണ്ടുകൾക്കുമുൻപേ ഉണ്ടായിരുന്നമനുഷ്യനും പ്രകൃതിയും തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കാനുള്ള ഒരു അവസരമായി കാണുക. സ്വാതന്ത്ര്യത്തിന്റെ ഒരു ലോകം നമുക്കുണ്ടാക്കാം, നമ്മുടെ കൂട്ടുകാരനുവേണ്ടി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |