ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗങ്ങളും

പരിസ്ഥിതി എന്നാൽ എല്ലാ ജീവാലങ്ങളുടെയും ജീവൻ നിലനിൽക്കുന്ന സ്ഥലം ആയതിനാൽ അതിന്റെ നിലനിൽപ്പും ശുചിത്വവും നമ്മുടെ ഉത്തരവാദിത്വമാണ്.എന്നാൽ ഈ മനുഷ്യർ തന്നെയാണ് പരിസ്ഥിതി നശിപ്പിക്കുന്നതും.ഒരു വൃത്തിഹീനമായ ചുറ്റുപാട് പല രോഗങ്ങൾക്കും കാരണമാകുന്നു. കച്ചവട താൽപര്യങ്ങൾക്ക് വേണ്ടി മനുഷ്യർ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു .ഇന്നത്തെ സാഹചരിയത്തിൽ പരിസരശുചിത്വം നമുക്കു അനിവാര്യമായ ഘടകമാണ്.

ജലമലിനീകരണം,വായുമലിനീകരണം

ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു.ദിനം തോറും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും രാസവസ്തുക്കളും നമ്മുടെ പ്രകൃതിക്കു നാശം വിതക്കുന്നു. ഇത് കാരണം ഉണ്ടാകുന്ന മാരകരോഗങ്ങൾ ജീവനു തന്നെ ഭീഷണിയാകുന്നു. വായുമലിനീകരണം വഴി ശ്വാസകോശത്തിന് അർബുദം ബാധിക്കുന്നു.ഭൂമിയുടെ താപനില വർദ്ധിക്കുകയും ആഗോള താപനത്തിനു കാരണമാവുകയും ചെയ്യുന്നു.ഇത് അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്നു.തന്മൂലം നമുക്ക് ത്വക്ക് സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നു.

ജലമലിനീകരണം വഴി ടൈഫോയിഡ്,കോളറ തുടങ്ങിയ മാരകമായ അസുഖങ്ങൾ ഉണ്ടാകുന്നു കൂടാതെ കൊതുകുകൾ പരത്തുന്ന രോഗങ്ങളായ ചിക്കൻ ഗുനിയ,ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളും പടർന്നു പിടിക്കുന്നു.ഫാക്ടറിയിൽ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളും രാസവസ്തുക്കളും ജലാശയത്തിലെ മത്സ്യങ്ങളെ കൊന്നൊടുക്കുന്നു.

പരിസ്ഥിതി മലിനീകരണത്തിന്റെ ഫലമായി നാം പുതിയ രോഗങ്ങളെ ഇപ്പോൾ നേരിടുകയാണ്. ആയതിനാൽ പ്ലാസ്റ്റിക് സാധനങ്ങൾ നാം ഉപേക്ഷിക്കുകയും ജലാശയങ്ങൾ വൃത്തി കേട് ആക്കാതെ യും സൂക്ഷിക്കണം.പരിസ്ഥിതിയെ ശുചിയായി സൂക്ഷി ക്കാൻ നാം കൂടുതൽ ചെടികളും വൃക്ഷങ്ങളും നട്ട്‌ പിടിപ്പിക്കണം.ഇതിലൂടെ പ്രകൃതിയെ ഒരു പരിധി വരെ നമുക്ക് സംരക്ഷിക്കാം ..

വൃന്ദാ എസ് വിനോദ്
6B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം