ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/തുരത്താം ഈ മഹാവിപത്തിനെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം ഈ മഹാവിപത്തിനെ

ലോകമൊട്ടാകെ ഇന്ന് ഒരു മഹാവിപത്തിനെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ്‌ 19 എന്ന മഹാവിപത്തിനെ. ഈ വൈറസ് നമ്മുടെ രാജ്യമായ ഇന്ത്യയെയും കീഴടക്കിയിരിക്കുന്നു. മറ്റ്‌ രാജ്യങ്ങളിൽ ഇതുമൂലം ആയിരകണക്കിന് മനുഷ്യർക്ക് തന്റെ ജീവൻ നഷ്ടപ്പെട്ടു. അതിനാൽ ആ അവസ്ഥ നമ്മുടെ രാജ്യത്തിന് ബാധിക്കാതിരിക്കാൻ ഉള്ള ചുമതല ഇന്ത്യയിലെ ഓരോ പൗരനും എന്ന നിലയിൽ നാം കൈക്കൊള്ളേണ്ടതുണ്ട്.

നാം ഇപ്പോൾ ജീവിക്കുന്ന രീതി മുമ്പത്തേക്കാൾ വ്യത്യാസം ഉളവാക്കുന്നതാണ്. നാം ഈ കോവിഡ്‌ 19 എന്ന മഹാവിപത്താൽ വളരെ വലിയ പ്രതിസന്ധിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെയും മറ്റ്‌ ഉദ്യോഗസ്ഥരുടെയും കഠിന പ്രായത്നത്താൽ മറ്റ് രാജ്യങ്ങൾക്ക് സംഭവിക്കുന്നത് പോലെ അധികം രോഗം മറ്റുള്ളവരിലേക്ക് പടരാതെ ഇരിക്കാനുള്ള നടപടികൾ നമുക്ക് നേരത്തെ പ്രവർത്തികമാക്കാൻ സാധിച്ചു. ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചു നമുക്ക് ഈ മഹാവിപത്തിനെ നേരിടാം.അതിന് നമുക്കു വേണ്ടത് ശുചിത്വമാണ്. ശുചിത്വം ആണ് എല്ലാ രോഗങ്ങളുടെയും അടിസ്ഥാന ഘടകം. ശുചിത്വത്തിലൂടെ നമുക്ക് ഈ മഹാമാരിയെ നേരിടാം. ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ശുചിത്വ പൂർണ്ണമായ നിർദ്ദേശങ്ങൾ പാലിച്ച കൊണ്ട് തന്നെ നമുക്ക് ഈ മഹാമാരിയെ എന്നെന്നേക്കുമായി തുരത്താം.



ശ്രുതി എസ് എസ്
6 G ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം