ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

എന്റെ പേര് കൊറോണ എന്നാണ്. ഞാൻ വൈറസ് കുടുംബത്തിൽ പെട്ടതാണ്. എന്റെ ജനനം 2019 ഡിസംബറിൽ ചൈനയിൽ ആണ്. ഞാൻ അവിടെനിന്നും മറ്റുള്ള രാജ്യങ്ങളിലേക്ക് കൂടി പകർന്നു കൊണ്ടിരിക്കുകയാണ്. ചൈനയിൽ ഉള്ള ജനങ്ങൾ തടയാൻ തുടങ്ങിയപ്പോൾ ഞാൻ അമേരിക്കയിലേക്ക് പോയി. അവിടെ ഞാൻ കൂടുതൽ ജനങ്ങൾക്ക് പകർന്ന് കൊടുത്തുകൊണ്ടിരുന്നു. എന്നാൽ ഞാൻ ഇന്ത്യയിൽ വന്നപ്പോൾ അവിടെയുള്ള കൂടുതൽ ജനങ്ങൾക്ക് പകർന്ന് കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. കാരണം അവിടുത്തെ ജനങ്ങൾ ശുചിത്വവും, സാമൂഹിക അകലവും പാലിക്കുന്നവരാണ്. ഇന്ത്യയിൽ തന്നെ കേരളത്തിലെ ജനങ്ങളാണ് എന്നെ കൂടുതൽ എതിർക്കുന്നത്. അതിനാൽ അവിടെ എനിക്ക് ഉണ്ടാക്കാൻ സാധിച്ച മരണനിരക്ക് വളരെ കുറവായിരുന്നു. ലോകത്തുള്ള ജനങ്ങളെല്ലാം ഒറ്റകെട്ടായി ഈ രീതിയിൽ എന്നെ എതിർക്കുകയാണെങ്കിൽ എനിക്ക് ഈ ലോകത്തിൽ നിന്ന് തന്നെ പിന്മാറേണ്ടി വരും. എന്നാൽ ഞാൻ പൊയ്ക്കോട്ടേ.



സ്വാതി
6 D ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം