ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ - ഭൂമിയുടെ കാവൽക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ഭൂമിയുടെ കാവൽക്കാർ

യഥാർത്ഥത്തിൽ എൻ്റെ വരവ് കുറച്ചു നേരത്തേയായി .എന്നാലും എൻ്റെ വരവ് കൊണ്ട് കുറച്ചെങ്കിലും പ്രയോജനമുണ്ടായി .ഞാൻ 100 വർഷത്തിനു ശേഷം വരാനിരുന്നതാ ........... എന്തെന്നോ? ആധുനീക മനുഷ്യൻ ഭൂമിയിൽ വന്നതിനു ശേഷം ഭൂമിയിൽ മനുഷ്യൻ്റെ എണ്ണം കൂടി. അവരുടെ ഭക്ഷണരീതി പൂർണമായും മാറി .അവരുടെ ആവശ്യം തന്നെ കാടിനെ നശിപ്പിക്കുക എന്നതായി എനിക്കു തോന്നി .പ്ലാസ്റ്റിക്കുകത്തിച്ചും ,ക്ലോറോ ഫ്ലൂറോ കാർബൺ പോലുള്ള വിഷ വസ്തുക്കൾ നിറച്ച് പ്രകൃതിയെ വേദനിപ്പിച്ചു . മരങ്ങൾ മുറിച്ച് ബഹുനില കെട്ടിടങ്ങൾ പണിതു. ഇതെല്ലാം കണ്ടു ഞാൻ മനസ്സിലാക്കി ഏതാണ്ട് 100 വർഷം കഴിയുമ്പോൾ ഭൂമിയമ്മയുടെ ശ്വാസം നിലയ്ക്കുമെന്ന് .അപ്പോൾ ആളുകൾ ഭക്ഷണമില്ലാതെ വലഞ്ഞുനടക്കുമ്പോൾ കിട്ടുന്നതെന്തും ഭക്ഷിക്കും .

ഞങ്ങൾ കൂട്ടുകാർ ഒരുമിച്ച് ഒരു ഉടുമ്പിനെ കണ്ടത്തി അതിനുള്ളിൽ കഴിഞ്ഞു .എന്നാൽ ഞങ്ങൾ ചിന്തിച്ചതു പോലെ കാര്യങ്ങൾ നടത്തില്ല .ഒരു സംഘം ആളുകൾ ആ ഉടുമ്പിനെ കൊന്ന് പൊരിച്ച് കഴിച്ചു . അവരുടെ ഉള്ളിൽ ഞങ്ങൾ പ്രവേശിച്ചു . ഞങ്ങൾ പോലും പ്രതീക്ഷിക്കാത്ത വിധം ഞങ്ങളുടെ ശക്തി കൂടി ഞങ്ങൾ മനുഷ്യകോശങ്ങളുടെ പ്രവർത്തനങ്ങൾ ഞങ്ങളുടെ കൈകളിലാക്കി . ഞങ്ങൾ പടർന്നു പന്തലിക്കാൻ തുടങ്ങിയപ്പോഴേക്കും അവർ ഞങ്ങളെ തിരിച്ചറിഞ്ഞു . ഞങ്ങളെ വേരോടെ പിഴുതെറിയാൻ അവർ തുടങ്ങി.

ഇന്ന് മനുഷ്യൻ ഞങ്ങളെ തുരത്തി തുടങ്ങി .പക്ഷേ ഭൂമിയെ ഞങ്ങൾ പൊടിത്തട്ടി എടുത്തു .വാഹനപുകയും, പ്ലാസ്റ്റിക്കിൻ്റെയും എല്ലാം ഉപയോഗം കുറഞ്ഞു.ഞങ്ങൾ കാരണം ഇന്ന് ഭൂമിയെ ഭൂമിയാക്കാൻ കഴിഞ്ഞു . ഇപ്പോൾ തോന്നുന്നിലേ ഞങ്ങളും ഒരു വിധത്തിൽ ഭൂമിയുടെ കാവൽക്കാരാണെന്ന്?

ശ്രേയ ജെ എൽ
9D ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം