ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്തിനെ ചെറുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്തിനെ ചെറുക്കാം

നാം ഇന്ന് കേൾക്കുന്നത് കൊറോണ എന്ന മഹാമാരിയെ കുറിച്ചാണ്. ചൈനയിലെ വുഹാനിൽ നിന്നും ഉണ്ടായ കൊറോണ എന്ന വൈറസ് ഈ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ഏതു നിമിഷവും നമ്മൾ അതിന്റെ പിടിയിലാവാം. നാം അതിൽ നിന്നും രക്ഷപെടണമെങ്കിൽ രോഗത്തെ ചെറുക്കണമെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പുറത്തുപോയിവരുമ്പോൾ കൈകൾ സോപ്പിട്ടു വൃത്തിയാക്കിയ ശേഷം മാത്രം മറ്റുകാര്യങ്ങളിൽ ഇടപെടുക. ഈ കാര്യത്തിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ശുചിത്വം പാലിക്കുക, എങ്കിൽ മാത്രമേ നമുക്ക് ഈ മഹമാരിയെ ചെറുത്തു നിർത്താൻ കഴിയുകയുള്ളു. ഇതിനായി നമുക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടിപ്പിടിക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പരുത്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗമുള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. അവർ രോഗം മനസ്സിലാക്കി അതിനുള്ള ചികിത്സ നേടണം.മറ്റുള്ളവർ രോഗമുള്ളവരുടെ അടുത്തു ചെല്ലുവാനോ അവരുമായി ഇടപഴകുകയോ ചെയ്യരുത്. നമ്മൾ രോഗമുള്ളവരുടെ കിടപ്പുമുറിയോ ഭക്ഷണപത്രമോ ഉപയോഗിക്കരുത്.രോഗമുള്ളവർ വീട്ടിലുണ്ടെങ്കിൽ കൂടുതൽ ശുചിത്വം പാലിക്കുക. നമ്മൾ രോഗം വരാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകുക.കാരണം ഈ വൈറസിനെ അകറ്റാൻ പ്രധാനമായ ഒരു കാര്യമാണ് സോപ്പിട്ടു കൈകൾ ശുചിയായി വയ്ക്കുക എന്നത്.മാസ്‌ക് ധരിച്ച്‌ മാത്രം പുറത്തിറങ്ങുക.മറ്റുള്ളവരുമായി അകലം പാലിക്കുക.തുടങ്ങിയ നിയന്ത്രണങ്ങൾ പാലിച്ചു കൊറോണ എന്ന മഹമാരിയെ തുരത്താം. കോവിഡ്19ന് എതിരായ പോരാട്ടത്തിൽ നമുക്കും കൈക്കോർക്കാം.

ഗൗരി എൻ ആർ
9L ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം