ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ: രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ: രോഗ പ്രതിരോധം

ചൈനയിലെ ഹുബൈ പ്രവിശ്യലെ വുഹാൻ പട്ടണത്തിൽ നിന്ന് പൊട്ടി പുറപ്പെട്ട പുതിയ കൊറോണ വൈറസ് രോഗം ആഗോള വ്യപകമായി ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസിൻ്റെ സ്വഭാവം അതിഗുരുതരമാണ്. ന്യുമോണിയ ബാധ്ക്കുള്ള സാധ്യത ഫലപ്രദമായ ആന്റി വൈറൽ മരുന്നോ ലഭ്യമല്ലാത്ത സാഹചര്യം തുടങ്ങിയവ സങ്കീർണമാക്കുന്നു.
കൊറോണ ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ ആയിരുന്നു. വിദ്യാർത്ഥികളിൽ ആണ് രോഗം കണ്ടെത്തിയത്. ലോകത്തെക്കുറിച്ച് ആഗോളതലത്തിലുള്ള സൂചന ലഭിച്ചയുടൻ തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. മുൻവർഷങ്ങളിൽ നിപ്പയെ പ്രതിരോധിച്ച അനുഭവം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. ആ മൂന്ന് പേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിലുള്ള ആരോഗ്യ അടിയന്തര അവസ്ഥയും അതി ജാഗ്രതയും പ്രഖ്യാപുച്ചിരുന്നു. 1960- കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്.
പക്ഷികളിലും മൃഗങ്ങളിലും ഇവ രോഗം ആകാറുണ്ട്. ഈ വൈറസ് അവയിൽ നിന്നും മനുഷ്യരിലേക്ക് പാടാറുണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവർ എന്നതിനാൽ ഇവയെ സൂണോട്ടിക് വൈറസ് എന്നാണ് പറയുന്നത്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുന്ന യും അടുത്തുള്ള അവരിലേക്ക് പടരുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള അയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്കു പകരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യമുണ്ടാകും.
ആ വയസ്സുകൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിൽ തൊട്ടാൽ രോഗം പടരും. വൈറസ് രണ്ട് ദിവസം വരെ നശിക്കാതെ നിൽക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് എനിക്ക് ഇൻക്യുബേഷൻ പിരീഡ് എന്നറിയപെടുന്നത്. വൈറസ് ശരീരത്തിൽപ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ്മ, മൂക്കൊലിപ്പ്, ക്ഷീണം തൊണ്ടവേദന, എന്നിവയുമുണ്ടാകും.
ചിക്കിത്സ:
കൊറോണാ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിൻ ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റഡ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിക്ക് നൽകുന്നതുപോലെ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ചികിത്സയിൽ പനിക്കും വേദനയ്ക്കുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആയ ധാരാളം വെള്ളം കുടിക്കണം. രോഗലക്ഷണങ്ങൾ:
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. തുമ്മൽ, ചുമ മൂക്കൊലിപ്പ്, ക്ഷീണം തൊണ്ടവേദന, ശക്തമായ പനിയും ജലദോഷവും ഉണ്ടാകും. ഇവയാണ് വൈറസിനെ രോഗലക്ഷണങ്ങൾ. സർജിക്കൽ മാസ്ക് : ആരോഗ്യപ്രവർത്തകരും കൊറോണ വൈറസ് രോഗം ഉള്ളവരെ പരിചരിക്കുന്ന വരും മാത്രമേ മാസ്ക് ഉപയോഗിക്കേണ്ടതുള്ളൂ. കൊറോണ വൈറസ് ഒരു പരിധിവരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. മൂന്ന് ലെയർ ഉള്ള മാസ്ക് ആണ് രോഗികൾ അഥവാ രോഗലക്ഷണം ഉള്ളവർ ധരിക്കുന്നത്.നീല അല്ലെങ്കിൽ പച്ചനിറമുള്ള ഭാഗം പുറമെയും വെള്ളനിറമുള്ള ഭാഗം ഒരു ഉൾ വശത്തായി വരുന്ന രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്.ഇതിനടിയിൽ നാം കാണാത്ത ഒരു പാളിയും ഉണ്ട്. തൊട്ടാൽ നീല പച്ച ഭാഗം. മറ്റുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന സ്രവങ്ങളുടെ മറ്റും അകത്തേക്ക് കടക്കുന്നത് തടയുന്നതാണ് ലക്ഷ്യം. നിന്നുവരുന്ന കണികകളെ ഒരു പരിധി വരെ തടയും. എഞ്ചിനും സൂക്ഷ്മ രോഗാണുക്കൾ ഉള്ളിലെത്തുന്നത് അത്രയ്ക്ക് തടയുന്നില്ല. ഒരു ഭാഗത്തുള്ള വെള്ളനിറമുള്ള പാളി മൃദുലമാണ്. നമ്മൾ, തുമ്മുമ്പോൾ സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന സൂക്ഷ്മ തുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ചു പുറത്തേക്ക് പോകാതെ ഇരിക്കും ഇതൊക്കെയാണ് സർജിക്കൽ മാസ്ക്കിൻ്റെ പ്രത്യേകത.



കീർത്തന
7L ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം