ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നമുക്ക് തുരത്താം

ഒറ്റക്കെട്ടായി നമുക്ക് തുരത്താം

ലോകമൊട്ടാകെ ഇപ്പോൾ കോവിഡിന്റെ ഭീതിയിലാണ്. ആയതിനാൽ നാം മനുഷ്യർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിൽ ആണ്. കോവിഡ്‌ 19 എന്ന മഹാമാരി കാരണം നമ്മുടെ ജീവിതം തന്നെ മാറി. ഇതുകാരണം എല്ലാവരും തങ്ങളുടെ വീട്ടിലാണ്. ജോലിയില്ല,സ്കൂളില്ല,കോളേജുകളില്ല ... ഇതെല്ലം ഈ നഹാമറിയെ എന്നെന്നേക്കുമായി തുറത്തുവാൻ വേണ്ടിയാണ്. ഇപ്പോൾ തന്നെ ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു. ഓരോ നിമിഷം കഴിയുമ്പോഴും മരണം കൂടിക്കൊണ്ടിരിക്കുന്നു. ആയതിനാല് നാം ഒറ്റകെട്ടായി നിന്നാൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയുള്ളു. ഇന്ത്യയിലെ പൗരൻ എന്ന നിലയിൽ നമുക്ക് എല്ലാവര്ക്കും ചെയ്യാൻ കഴിയുന്നതാണ് വ്യക്‌തിശുചിത്വം. കൂടാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കാനും നമുക്ക് സാധിക്കും. ആയതിനാൽ ലോക്ക് ഡൗൺ ദിനങ്ങളിൽ വീട്ടിലിരുന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാളിച്ച നമുക്കു ഒറ്റകെട്ടായി അതിജീവിക്കാം.

ക്രിഷ്ണ. എസ് എൽ
9 L ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം