ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒരു തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തിരിച്ചുവരവ്

ലോകം മുഴുവനും ഇന്ന് നിറ‍ഞ്ഞുനിൽക്കുന്നത് കൊറോണ വൈറസ് എന്ന മഹാമാരിയാണ്. ഈ വൈറസിന്റെ തുടക്കം ചൈനയിലെ ഒരു നഗരമായ വുഹാനിൽ നിന്നായിരുന്നു. ഇന്ന് ഈ വൈറസ് ലോകം മുഴുവനും താണ്ഡവമാടുകയാണ്. നവംബ‍‍‍‍‍‍‍ർ, ഡിസംബർ മാസങ്ങളിലാണ് ചൈനയിൽ തുടങ്ങിയതെങ്കിലും ലോകമാകെ പടർന്നു തുടങ്ങിയത് ജനുവരി മാസം - 2020 മുതലാണ്.

ഇന്ന് നമ്മുടെ അല്ലെങ്കിൽ ഈ ലോകം മുഴുവനും മരണം കൊണ്ട് നിറയുകയാണ്. ഇന്ന് നമ്മുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലും ഈ മഹാമാരി പെയ്തിറങ്ങുകയാണ്. മരണം മാത്രമല്ല രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ ഉണ്ടായ വ്യത്യാസങ്ങൾ, ടൂറിസം മേഖലയിൽ ഉണ്ടായ വ്യത്യാസം അങ്ങനെ തുടങ്ങുന്നു നമ്മൾ ആഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ.

ലോകം മുഴുവനും ഇന്ന് നാം കേൾക്കുന്നത് അല്ലങ്കിൽ ഇന്നിതുവരെ നമുക്ക് പരിചിതമല്ലാത്ത രണ്ടു വാക്കുകൾ മാത്രമാണ് ഇന്ന് നമ്മുടെ ജീവൻ നിലനിർത്തുന്നത്. ഒന്ന് ലോക്ക് ഡൗൺ, രണ്ട് സോഷ്യൽ ഡിസ്റ്റൻസ്/സാമൂഹിക അകലം ഇതു വഴി മാത്രമേ ഈ വൈറസിനെ നമുക്ക് ഇവിടെ നിന്നും തുരത്താൻ കഴിയൂ.

നമ്മു‍ടെ രാജ്യം ഇന്ന് ലോക്ക് ഡൗൺ നേരിടുകയാണ്. നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിച്ചു വീടുകളിൽ തന്നെ ഇരുന്ന് ഒറ്റക്കെട്ടായി കോവിഡ്-19നെതിരെ പോരാടുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചു, ആർക്കും ജോലികളില്ല, നമ്മുടെ ആരോഗ്യ മേഖലയിലെ ‍ഡോക്ടർസ്, നേഴ്സ്, പോലീസ്, മാധ്യമപ്രവർത്തകർ ജീവൻ പോലും പണയം വച്ച് ഇതിനുവേണ്ടി ആത്മാർഥമായി രാപ്പകൽ പ്രവർത്തിക്കുകയാണ്. ലോകാരോഗ്യ സംഘടന പറയുന്നത് നമ്മൾ കൈകൾ ഇടക്കിടെ സോപ്പിട്ടോ, സാനിറ്റൈസർ കൊണ്ടോ 20സെക്കന്റ് നന്നായിട്ട് കഴുകണം, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം

നമ്മുടെ നാട് ഇന്നത്തെ സാഹചര്യത്തിൽ നിന്നും അതിശക്തമായി ഒരു തിരിച്ചു വരവിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം. അതിനു സാധ്യമായ നാളുകൾ അധികദൂരമില്ല.

മേഘ പി നായർ
6B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം