ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/എന്റെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അതിജീവനം

എൻ വീട്ടുവളപ്പിൽ ആരംഭിച്ചു കൃഷി
വിത്തുകൾ വിതറി എല്ലാവരുമൊന്നായി
വർണ്ണശബളമാം ചിത്രങ്ങളേറെ
വീട്ടിൻ മതിലിൽ വരച്ചു മെല്ലെ.....
അപ്പോഴതാ, ലോകരാഷ്ട്രങ്ങളെല്ലാം കീഴടക്കി
മരണഭയത്തിൻ പ്രതിസന്ധിയിൽ കാലം.


അജ്ഞാനിയായുള്ള മാനുഷ്യരേവരും
പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി
ജ്ഞാനമുള്ളവൻ സ്വാഭവനങ്ങളിൽ
സുരക്ഷിതരായി കഴിഞ്ഞീടുന്നു.


പ്രകൃതിസൗന്ദര്യം നുകർന്നു നുകർന്നു ഞാൻ
ഈ വേനലാകെ മറന്നുപോയി
ചെടികൾ നട്ടും നനച്ചും, പാചകവിദ്യ കൈവശമാക്കിയും
സമയം പോക്കുന്നു ഞാൻ.

പുഴയിലെ മീനും തൊടിയിലെ കപ്പയും
കൂട്ടുകാരായി നമ്മുടെ തീൻമേശയിൽ
ഹരിതകേരള നിർമിതിക്കായി
നാം ഒന്നായ് വിതറി വിത്തുകൾ.

നട്ടും നനച്ചും കളകൾ പറിച്ചും
ചൂടും വെയിലും ഗൗനിക്കാതെ
കൊറോണ എന്ന മഹാമാരിയെ
കീഴടക്കീടുന്നു ലോക്ഡൗണിലൂടെ ഞാൻ.

 

ക്രിസ്റ്റി എസ്സ്
9M ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത