ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ബന്ധന സ്മൃതി

Schoolwiki സംരംഭത്തിൽ നിന്ന്
  ബന്ധന സ്മൃതി    

തിരക്കുകൾ ഒഴിയാത്തൊരാ അച്ഛനേം
അടുക്കള ഒഴിയാത്തൊരമ്മയേം
കളിച്ചു നടന്നോരെന്നെയും
തളക്കുവാനാവില്ലൊരു മഹാമരിക്കും!

ഇതൊരിടവേളയത്രമാത്രം.
തളരില്ല, തളർത്തുവാനാകില്ല
പൊരുതും ഞങ്ങൾ ഒന്നിച്ച്
ഒറ്റക്കെട്ടായി തുരത്തും ഞങ്ങൾ.

രക്തരാക്ഷസനെങ്കിലും നന്ദി,
ഈ ബന്ധനത്തിന്!
അറിയുക നീ, ഇതാണ്‌
ഇതാണെൻ സ്വർഗ്ഗം.

ഷിബിന
4A ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത