ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/കോവിഡും ശുചിത്വവും
കോവിഡും ശുചിത്വവും
നാം ഇന്ന് ലോകം ഇതുവരെ സാക്ഷ്യംവഹിക്കാത്ത ഒരു മഹാമാരിയുടെ കരവലയത്തിൽപ്പെട്ട് വ്യാകുലപ്പെടുന്ന സഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഈ സമയത്ത് എന്തുകൊണ്ടും വളരെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണ് വ്യക്തി ശുചിത്വവും മാലിന്യ സംസ്കരണവും. ഒരോ വ്യക്തിയും സ്വയമേവ ശീലിക്കേണ്ട അഥവാ പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പരിപാലിച്ചാൽ ഇത്തരം വ്യാധികളെയും മഹാമാരികളെയും ഒഴിവാക്കാൻ നമുക്ക് കഴിയും. ഭക്ഷണത്തിന് മുമ്പും ശേഷവും, വീടിന് പുറത്തു പോയി വന്നു കഴിഞ്ഞും കൈകാലുകൾ സോപ്പുകൊണ്ട് വൃത്തിയായി കഴുകേണ്ടതാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ കൊറോണ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. പരിസര ശുചിത്വവും വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ വാരിക്കൂട്ടിയിടാതിരിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കതിരിക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ 90ന% രോഗങ്ങളെയും ചെറുത്ത്നിർത്താൻ നമുക്ക് സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം