ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/കോറോണയും പ്രവാസിയും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും പ്രവാസിയും

എന്റെ ജീവിതത്തിൽ എത്ര പ്രതിസന്ധികൾ വന്നിട്ടും ഞാൻ തളരാതെ പിടിച്ചു നിന്നു .എന്നാൽ ഈ ലോകത്തെ തന്നെ ഭയപ്പെടുത്തിയ ഈ മഹാമാരിയുടെ മുന്നിൽ ഞാൻ പകച്ചുപോയി .ഇതിനു "കോവിഡ് 19 "അഥവാ "കൊറോണാ "വൈറസ് എന്ന് ലോകമാകെ വിളിപ്പേര് നൽകി .

രണ്ടു വർഷത്തോളമായി ഞാൻ എന്റെ വീട്ടിൽ നിന്നകന്നിട്ട്.കുടുംബത്തെ പലപ്പോഴും എനിക്ക് കാണണമെന്നുണ്ട് . പക്ഷെ അതിനെനിക്ക് കഴിയുന്നില്ല . കാരണം ഞാൻ ഏഴു കടലുകൾക്കുമപ്പുറമാണ് .കാത്തിരുന്ന് കാത്തിരുന്ന് നാട്ടിലേക്കു പോകാനുള്ള സമയമായപ്പോലാണ് കാട്ടുതീ പോലെ ആ മഹാമാരി പടർന്നത്.ഒട്ടനവധി പേരാണ് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത് . വീടിനു പുറത്തിറങ്ങാൻ കഴിയാതെ ശുദ്ധവായു ശ്വസിക്കാൻ പറ്റാതെ വീർപ്പുമുട്ടുകയാണ് ഞാനിവിടെ . വർത്തകളിലൂടെയും മറ്റും ഞാൻ എന്റെ നാടിനെ കുറിച്ചറിയുന്നുണ്ട് . അന്യദേശത്താണെങ്കിലും ഞാനുൾപ്പെടുന്ന മലയാളികൾ നമ്മുടെ നാടിൻറെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു .ഈ കൊറോണാ കാലവും കടന്നുപോകും ,നാം ഈ മഹാമാരിയെയും നേരിടും, കാരണം "കേരളം ഒറ്റക്കെട്ടാണ് “.

ADITHYAN D S
7 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ