ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പ്രകൃതിഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിഭംഗി

കളകളമൊഴുകും പുഴയേ പുഴയേ ,
കുഞ്ഞിപ്പുഴയേ എങ്ങോട്ടാ
പാറിപ്പാറിപോകും പറവേ
പാറിപ്പോകുവതെങ്ങോട്ടാ
പൂക്കൾ തോറും പാറി നടക്കും
പൂമ്പാറ്റേ എൻ ചങ്ങാതി
പൂന്തേനുണ്ടുസന്തോഷത്താൽ
പാറിപ്പോകുവതെങ്ങോട്ടാ
മൂളിപ്പാട്ടും പാടി നടക്കും
വണ്ടേ വണ്ടേ കരിവണ്ടേ
പൂവിൽ നിന്നും പൂമ്പൊടി വാരി
പാറിപ്പോകുവതെങ്ങോട്ടാ .



വിശാന്ത് വി എസ്
1ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത