കളകളം പാടി ഒഴുകും പുഴ
തുള്ളി തുള്ളി ഒഴുകും പുഴ
കുഞ്ഞുകുഞ്ഞുമീനുകൾ
ചാടി കളിക്കും നിന്നിൽ
എവിടെ നിന്ന് വരുന്നു നീ
എങ്ങോട്ടു പോകുന്നു നീ
പാലു പോലെ ഒഴുകും നീ
എത്ര സുന്ദരീ
കുഞ്ഞുമക്കൾ നിന്നിൽ നീന്തി തുടിക്കും
ഏവർക്കും ദാഹമകറ്റും പുഴയേ
നീ ഒരു കളിക്കൂട്ടി കാരിയായി
കളകളം പാടി ഒഴുകൂ .