പരീക്ഷക്കാലം കടന്നുപോയി
അവധിയാഘോഷിക്കാൻ കാലമായി
അപ്പോൾ അതാ വന്നോരതിഥിയായി
ആരും വിളിക്കാതെ ആ കൊറോണ
കൂട്ടരെ കാണാനും പറ്റാതായി
ചുറ്റിക്കറങ്ങാനും പേടിയായി
എന്നാലും ഞങ്ങൾ തോൽക്കുകില്ല
നാടു കടത്തീടും ആ കോറോണേ
ആരോഗ്യപ്രവർത്തകർ തൻ വാക്കുകൾ
അപ്പാടേ നമുക്ക് അനുസരിക്കാം
നമ്മുടെ സുരക്ഷക്കായ് പോരാടുന്ന
എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
വീട്ടിലിരുന്നു പഠിച്ചിടേണം
ഒത്തുചേരലുകൾ ഒഴിവാക്കണം
നല്ലൊരു നാളെയിൽ ഒന്നാകാനായ്