സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഇന്നീ വഴി വരെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇന്നീ വഴി വരെ


ഇന്നീയുഗം വരെ എന്തിനോവേണ്ടി നാം തേടിയതൊക്കെയും വ്യർത്ഥമായി
പായുന്നു നമ്മൾ അലയുന്നു നമ്മൾ...... എന്തിന് വേണ്ടിയാണെന്നറിഞ്ഞു.... ഇന്നതിൻ പൊരുൾ നാമറിഞ്ഞു
 

കരയും കടലും ഭൂമിയൊട്ടാകെ നാം വെട്ടിപ്പിടിക്കുന്നു -
തീർന്നീല്ല, ത്വര അശേഷം- അടങ്ങിയിട്ടില്ല ഒട്ടും അത്യാഗ്രഹവും അത്യാർത്തി പൂണ്ടു നാം അന്യഗ്രഹവും കൈകുമ്പിളിൽ ആക്കുവാൻ വെമ്പൽ പൂണ്ടു


കെട്ടിപ്പടുത്തു നാം നിർമ്മാണശാലകൾ കൂട്ടിക്കുഴച്ചു നാം .... ഭയാനകമാം കണ്ടെത്തലുകൾ എല്ലാം തച്ചുടച്ച് മുന്നേറുവാനുള്ള ഈ വ്യഗ്രതയിൽ..... ചിന്താശക്തി നശിച്ചിരുന്നു
   
 
നേടണം ഞാൻ മാത്രമുള്ളൊരു ലോകം എന്ന ഹുങ്കാരത്തോടെ പഠിച്ചവയൊക്കെയും കാറ്റിൽ പറത്തുന്നു, പഠിപ്പിച്ച മാഷെയും, പെറ്റമ്മയേയും


ഞാനാണധിപൻ- ഞാനാണധിപൻ
 ഈ ലോകത്തിനൊക്കെയും എന്നോതാൻ വെമ്പൽ പൂണ്ടു ആർത്തട്ടഹസിച്ചിടുന്നു
ഒരു നാളാ നിർമ്മാണശാലയിൽ നിന്നതാ......
ഭരണത്തിൻ വിത്ത് പുറത്ത് ചാടി നാം തീർത്ത മകുടങ്ങൾ നമ്മുടെ മേലതാ.........
ഭരണത്തിൻ ശീല വിരിച്ചിടുന്നു

കോവിടിന്നാഴിയിൽ മുങ്ങി-
നിവരുവാനാകാതെ മാനവൻ
വ്യർത്ഥമായി നിന്നിതാ ,
തേങ്ങിടുന്നു
അഹങ്കാരമൊട്ടും......
കുറഞ്ഞിടാതെ.

നിവ്യദത്ത് എസ്സ്
9ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത