ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / പക്ഷിക്കൂട്ടം സാഹിത്യമാസിക
Jump to navigation
Jump to search
2008 ജൂൺമാസത്തിലാണ് പക്ഷിക്കൂട്ടം സാഹിത്യമാസിക പ്രസിദ്ധീകരിചു തുടങ്ങുന്നത്.ജനുവരി മാസത്തിൽ എട്ടാം ലക്കത്തോടു കൂടി ഒരു അദ്ധ്യയന വർഷത്തെ മാസികാ പ്രവർത്തനം അവസാനിക്കും. കുട്ടികൾ എഴുതുന്ന കവിത,പുസ്തകാസ്വാദനം ,കുറിപ്പുകൾ,സ്കൂളിൽ നടക്കുന്ന ഓരോ മാസത്തെയും പ്രധാന പരിപാടികൾ,നിരീക്ഷണക്കുറിപ്പ് എന്നിവ മാസികയിൽ പ്രസിദ്ധീകരിക്കുന്നു.രണ്ട് പേജ് മാത്രമുള്ള ചെറു മാസികയാണിത്.കുട്ടികൾ തന്നെയാണ് പ്രധാനമായും ടൈപ്പ് സെറ്റ് ചെയ്യുന്നത്.ഓരോ വർഷത്തെയും മാസികൾ കൂട്ടിച്ചേർത്ത് വായന ദിനത്തിൽ വാർഷികപ്പതിപ്പായി പ്രസിദ്ധീകരിക്കും.സ്കൂളിലെ പ്രധാന ആഘോഷങ്ങൾ കവർ ചിത്രമായി ഉപയോഗിക്കുന്നു.2018 -ൽ പക്ഷിക്കൂട്ടം മാസികയ്ക്ക് പത്ത് വയസ്സ് തികഞ്ഞു.