ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ആകെ തിരക്ക് പിടിച്ച അവന്റെ കാര്യങ്ങൾ പോലും സമയത്ത് നോക്കാൻ സമയമില്ലാത്ത മനുഷ്യ ജീവിതത്തിൽ ആരും അറിയാതെ വന്നു കയറിയ ഒരു രോഗാണു "കൊറോണ".
 എത്ര പെട്ടെന്ന് എത്ര പേരെ മരണത്തിന്റെ പടുകുഴിയിൽ ലേക്ക് തള്ളിയിട്ടു, ഇപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് ഒരു വൈദ്യ ശാസ്ത്രത്തിനും മനസ്സിലാകാതെ ഒരു മരുന്നും പ്രതിവിധി ഇല്ലാതെ എന്താണ് അവസാനം എന്നറിയാതെ മനുഷ്യ ജീവിതത്തെ ആകെ ഈ മഹാമാരി തകർത്ത് തരിപ്പണം ആക്കുന്നു.ജാതി മതഭേമില്ലാതെ പണക്കാരനെന്നും പാവപ്പെട്ടവൻ എന്നും വേർതിരിവില്ലാതെ മനുഷ്യ ജീവനെ ആകമാനം കാർന്ന്‌ തിന്നുന്ന ഈ ഭീകര വൈറസിനെ ചെറുത്ത് നിൽക്കാൻ നമുക്ക് ഒരുമിക്കം. നിശ്ചിത ദൂരവും , നിശ്ചിത ശുചിത്വവും ഇതിനെ ഒരു പരിതിവരെ നമുക്ക് ചെറുത്ത് നിർത്താൻ കഴിയും. അതിന് നമ്മൾ എല്ലാം ഒരുമിച്ച് വൈദ്യശാസ്ത്രത്തിന്റെയും മറ്റ് ഉപദേശക്കാരുടെയും അഭിപ്രായങ്ങൾളെ അനുസരിച്ച് മുറിയിൽ നിന്നും പുറത്തിറങ്ങാതെ നിരത്തുകളിൽ നിന്ന് അകലം പാലിച്ചും നല്ല ശുചിത്വം പാലിച്ചും ഈ മഹാമാരിയെ പടർന്ന് പിടിക്കാതിരിക്കാൻ നമ്മളാൽ കഴിയും വിധം പരിശമിക്കണം എന്ന് ദ്യഡപ്രതിജ്ഞ ചെയ്യണം അതു മാത്രമല്ല അതിനു വേണ്ടി നാം പരിശ്രമിച്ചാൽ ഈ മഹാമാരിയെ നമുക്ക് നശിപ്പിക്കാം.എത്ര പ്രളയവും അസുഖങ്ങളും നേരിട്ട നമുക്ക് ഇതിനെയും ( കൊവിഡ് ) ചെറുത്ത് തോൽപ്പിക്കാൻ കഴിയും അതിനു വേണ്ടി നമുക്ക് ഒരുമിക്കാം.
 

തേജസ് എസ്.കുമാർ
9ബി ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം