ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)/ഇവിടെ ക്ളിക്ക് ചെയ്യ‌ുക

Schoolwiki സംരംഭത്തിൽ നിന്ന്

മാനേജ്മെൻ്റ്
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികവുറ്റ സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തോന്നക്കൽ. നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റാൻ സാമൂഹിക രാഷ്ട്രീയ രംഗത്തെ നല്ല രീതിയിലുള്ള ഇടപെടൽ സഹായിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിൻ്റെ അക്കാദമിക മികവിന് പി. ടി. എ, എസ് എം സി സ്റ്റാഫ് കൗസിൽ എന്നിവയുടെ സൗഹാർദ്ദമായി കൂട്ടായ്മയും ചർച്ചയും ആസൂത്രണവും സഹായകരമായിട്ടുണ്ട്. അതുപോലെ ഭൗതികമായ വികസനത്തെ നിരന്തരം പിന്തുണച്ച് സഹായിച്ചുകൊണ്ടിരിക്കുന്ന മഹനീയ വ്യക്തിത്വങ്ങളെ വിസ്മരിക്കാനുമാകില്ല. പത്തുവർഷത്തിലധികം നമ്മുടെ സ്കൂളിൻ്റെ പി. ടി. എ പ്രസിഡൻ്റും നിലവിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് മുദാക്കൽ ഡിവിഷൻ ജനപ്രതിനിധിയുമായ ശ്രീ. കെ. വേണുഗോപാലൻ നായർ സ്കൂളിൻ്റെ മികവിന് നൽകിയ അടിത്തറയും നിർമാണപ്രവർത്തനങ്ങൾക്കനുവദിച്ചു തന്ന ഫണ്ടുകളും നന്ദിയോടെ സ്മരിക്കുന്നു ഒപ്പം നമ്മുടെ സ്കൂൾ ഉൾപ്പെടുന്ന ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൻ്റെ ബഹു. എം.എൽ. എ. ശ്രീ. വി. ശശി അവർകളുടെ നിർലോഭമായ സാമ്പത്തിക പിന്തുണയും നിരന്തരമായ സൗഹാർദവും സ്കൂളിൻ്റെ ഭൗതിക നിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾ വാങ്ങുന്നതിനുള്ള ഫണ്ട്, ഹാബിറ്ററ്റ് ബിൽഡിങ്ങിനുള്ള ഫണ്ട്, ഓഡിറ്റോറിയത്തിനുള്ള ഫണ്ട് എന്നിങ്ങനെ നിരവധി ഫണ്ടുകൾ ബഹു. എം. എൽ. എ. ശ്രീ. വി. ശശി അവർകൾ ഡെപ്യൂട്ടി സപീക്കർ ആയിരുന്ന അവസരത്തിലും ഇപ്പോഴും നമുക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പി. ടി. എ. പ്രസിഡൻ്റ് ശ്രീ. ആർ. രാജശേഖരൻ നായർ എം. എൽ. എ ഫണ്ട് അനുവദിക്കുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്തിവരുന്നുണ്ട്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളേയും നന്ദിയോടെ സ്മരിക്കുന്നു.
അക്കാദമിക പ്രവർത്തനങ്ങളെ യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളായി വികേന്ദ്രീകരിച്ചിരിക്കുന്നുണ്ടെകിലും പ്രിൻസിപ്പാൾ, എച്ച്. എം, സ്റ്റാഫ് സെക്രട്ടറിമാർ, എസ്. ആർ. ജി കൺവീനർമാർ, സബ്ജക്ട് കൗൺസിലുകൾ, ക്ലബുകൾ എന്നിവയെല്ലാം പരസ്പരം കൈകോർത്ത് പിടിക്കുന്ന ശക്തമായ ഒരു മാനേജ്മെൻ്റ് സിസ്റ്റം പ്രത്യക്ഷവും പരോക്ഷമായും സ്കൂളിൻ്റെ അക്കാദമിക പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നുണ്ട്. പ്രവർത്തനങ്ങളും അവയുടെ വിലയിരുത്തലും ആവശ്യമായ മുന്നൊരുക്കങ്ങളും തിരുത്തലുകളും കൂട്ടിച്ചേർക്കലുമാണ് നമ്മുടെ വിജയങ്ങളും അംഗീകാരങ്ങൾക്കും ആധാരം. അതിനുള്ള പിന്തുണ പി. ടി. എ എസ് എം സി യുടെ ഭാഗത്തുനിന്ന് നിർലോഭം ലഭിക്കുന്നുമുണ്ട്.