ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/സയൻസ് ക്ലബ്ബ്-17
2018-19അധ്യന വർഷത്തെ SCIENCE CLUB ജൂൺ മാസത്തിലെ രണ്ടാമത്തെ ആഴ്ച രൂപീകരിച്ചു.എന്ന വിഷയത്തിൽ ഒരു പ്രബന്ധം എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുകയും പ്രബന്ധം വിലയിരുത്തി 25 കുട്ടികൾക്ക് SCIENCE CLUB-ൽ അംഗത്വം നൽകി. ഇവരിൽ നിന്ന് ഒരു HEAD LEADERനെ തിരഞ്ഞെടുത്തു.കുട്ടികളെ 6 ഗ്രൂപ്പുകളായി തിരിക്കുകയും കുട്ടികൾക്ക് ചുമതലകളും പ്രവർത്തനങ്ങളും വിഭജിച്ചു നൽകുകയും ചെയ്തു.
- ചാന്ദ്രദിനത്തിൽ കുട്ടികൾ ഒരു ശാസ്ത്ര അസംബ്ലി അവതരിപ്പിച്ചു.ശാസ്ത്ര പ്രതിജ്ഞ,
- CDപ്രദർശനം പോസ്റ്റർ രചന,ചാർട്ട് പ്രദർശനം,എന്നിവ സംഘടിപ്പിച്ചു.ഹിരോഷിമ ദിനത്തിൽ ചാർട്ട് പ്രദർശനം നടത്തി. എല്ലാ വെള്ളിയാഴ്ചയും SCIENCE CLUB കൂടുകയും ഓരോ ഗ്രൂപ്പും അവർക്ക് നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
- സെപ്തംബർ മാസത്തിൽ ശാസ്ത്രമേള നടത്താൻ തീരുമാനിച്ചിട്ടുണ്ട്.ബഹിരാകാശ വാരാഘോഷം നടക്കുന്ന ഒക്ടോബർ മാസത്തിൽ SCIENCE CLUB അംഗങ്ങളെ ISRO-യിൽ കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട് . ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക്(രക്ഷകർത്താക്കൾക്ക്)ഒരു ബോധവത്കരണ ക്ലാസ് നടത്തുന്നതാണ്.
- 10-ാം ക്ലാസിലെ ശാസ്ത്ര വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ പരീക്ഷണങ്ങളും ICT സാധ്യതയും ഉൾപ്പെടുത്തി മിടുക്കരായ SCIENCE CLUB ലെ കുട്ടികളെ കൊണ്ട് പാഠഭാഗങ്ങൾ രസകരമായി അവതരിപ്പിച്ച് പിന്നാക്കം നിൽക്കുന്ന കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.
മാഡം ക്യുറിയുടെ ജന്മദിനത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു സി ഡി പ്രദർശനം നടന്നു